പോളിസിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പോളിസി ഉടമയ്ക്ക് വീഴ്ച സംഭവിക്കുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിട്ടുള്ള പ്രീമിയം തുക കൃത്യമായി അടയ്ക്കാതിരിക്കുമ്പോഴോ ആണ് ഇത്തരം ഒരു സാഹചര്യമുണ്ടാകുന്നത്.
ഒരു പോളിസി ഉടമ അയാളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ ആ വ്യക്തിയ്ക്ക് പോളിസിയിന്മേലുള്ള എല്ലാ ഗുണഫലങ്ങളും നഷ്ടമാവുകയാണ് ചെയ്യുന്നത്. പോളിസിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പോളിസി ഉടമയ്ക്ക് വീഴ്ച സംഭവിക്കുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിട്ടുള്ള പ്രീമിയം തുക കൃത്യമായി അടയ്ക്കാതിരിക്കുമ്പോഴോ ആണ് ഇത്തരം ഒരു സാഹചര്യമുണ്ടാകുന്നത്.

ഒരു പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ അതിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിട്ടുള്ള സറണ്ടര്‍ പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ഒപ്പം നിശ്ചിത തുക സറണ്ടര്‍ ചാര്‍ജായും നല്‍കണം. സറണ്ടര്‍ ചാര്‍ജ് ഓരോ ഇന്‍ഷുറന്‍സ് കമ്പനികള്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒപ്പം പോളിസിയുടെ സ്വഭാവം, അടയ്ക്കുന്ന പ്രീമിയം തുക, പ്രീമിയം അടയ്ക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് സറണ്ടര്‍ ചാര്‍ജ് നിശ്ചയിക്കുന്നത്.
ചുരുക്കം ചില പോളിസികള്‍ക്ക് സറണ്ടര്‍ വാല്യു സേവനം ലഭിക്കും. അത്തരം പോളിസികളില്‍ പോളിസി ഉടമയ്ക്ക് ആ നിശ്ചയിക്കപ്പെട്ട തുക ലഭിക്കും.
രണ്ട് തരത്തിലുള്ള സറണ്ടര്‍ വാല്യുകളാണ് ഉള്ളത്. ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവും സ്പെഷല്‍ സറണ്ടര്‍ വാല്യുവും. ആദ്യ വര്‍ഷത്തെ പ്രീമിയം ഒഴിവാക്കിക്കൊണ്ട് പോളിസി സറണ്ടര്‍ ചെയ്യുന്ന സമയത്തെ വരെ അടച്ചിട്ടുള്ള പ്രീമിയം തുകയുടെ ശതമാനം കണക്കാക്കിയാണ് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യൂ കാണുന്നത്.
ഒരു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനിന്റെ (യൂലിപ്സ്) സറണ്ടറിംഗില് എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് നമുക്ക് നോക്കാം. യൂലിപ്സില് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുലീപ് സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കവര്‍ ഉടന്‍ തന്നെ അവസാനിപ്പിക്കും. എങ്കിലും ലോക്ക് ഇന്‍ പിരീഡ് അവസാനിച്ചതിന് ശേഷം മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി സറണ്ടര്‍ വാല്യൂ നല്‍കുകയുള്ളൂ.
എന്‍ഡോവ്മെന്റ് പ്ലാനുകളില്‍ പൊതുവേ മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്. അതിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്താല്‍ അതുവരെ അടച്ച തുക മുഴുവന്‍ ഡീവാല്യൂ ചെയ്യപ്പെടുകയും പോളിസി ഉടമയ്ക്ക് പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും.
ടേം ഇന്‍ഷുറന്‍സില്‍ വാര്‍ഷിക പ്രീമിയമാണ് പോളിസി ഉടമ തിരഞ്ഞെടുത്തതെങ്കില്‍ സറണ്ടര്‍ വാല്യു ലഭിക്കുകയില്ല. പോളിസി അവസാനിക്കുകയും ചെയ്യും. എന്നാല്‍ ലിമിറ്റഡ് പെയ്മെന്റ് ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ അടച്ച പ്രീമിയം തുകയുടെ ഒരു നിശ്ചിത ശതമാനം പോൡസി ഉടമയ്ക്ക് തിരിച്ചു നല്‍കും.
പോളിസി ഉടമ പ്രീമിയം തുക മുന്‍കൂറായി അടച്ചിട്ടുണ്ടെങ്കില്‍ സറണ്ടര്‍ ചെയ്യുന്ന സമയത്ത് ഒരു നിശ്ചിത തുക ലഭിക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
