ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍

ഓണ്‍ലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. ഇടനിലക്കാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നതാണ് ഓണ്‍ലൈനായി പോളിസികള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന പ്രത്യേകത.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന, എല്ലാം ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും നൂതന സാങ്കേതികവിദ്യകളും നമ്മുടെ ജീവിതത്തെ ഏറെ എളുപ്പമാക്കുകയും ചെയ്യുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലമുള്‍പ്പെടെയുള്ള നിബന്ധന കര്‍ശനമായി പാലിക്കേണ്ടി വരുന്ന ഈ കോവിഡ് കാലത്ത് പരമാവധി ഡിജിറ്റല്‍ ഇടപാടുകളെയും ഓണ്‍ലൈന്‍ സേവനങ്ങളെയും ആശ്രിക്കേണ്ടി വന്നതും ഈ മാറ്റങ്ങള്‍ക്കെല്ലാം ആക്കം കൂട്ടുകയും ചെയ്തു.

 

മറ്റെല്ലാ മേഖലയിലുമെന്ന പോലെ ഇന്‍ഷുറന്‍സ് മേഖലയിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. ഓണ്‍ലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. ഇടനിലക്കാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നതാണ് ഓണ്‍ലൈനായി പോളിസികള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന പ്രത്യേകത. എന്നാല്‍ ഇത് ചില അബദ്ധങ്ങള്‍ സംഭവിക്കുന്നതിനും കാരണമാകാം.

ഓണ്‍ലൈനായി പോളിസികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈനായി പോളിസികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, വാഹന ഇന്‍ഷുറന്‍സുകള്‍, ടേം പോളിസികള്‍, ഭവന ഇന്‍ഷുറന്‍സുകള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് പൊതുവേ ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈനായി വാങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍. ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് കമ്പനികളെക്കുറിച്ചും പോളിസികളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലവാരമറിയുന്നതിനായി വിപണിയില്‍ കമ്പനിക്കുള്ള റേറ്റിംഗ്, സോള്‍വന്‍സി റേഷ്യോ, സാമ്പത്തിക ഭദ്രത, പോളിസിയില്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേകതകള്‍, കഴിഞ്ഞ കാലങ്ങളില്‍ ക്ലെയിം തീര്‍പ്പാക്കിയതിന്റെ വിവരങ്ങള്‍, വിപണന ശൃംഖല, സേവന നിലവാരം എന്നിവ പരിശോധിക്കാം. ഇന്‍ഷുറന്‍സിനെപ്പറ്റിയും പൊതുവായ അടിസ്ഥാന ധാരണയുണ്ടായിരിക്കണം. ഒരു പോളിസിക്ക് കീഴില്‍ കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പോളിസി എക്സസ്, പ്രീമിയം നിരക്ക്, പോളിസി നിബന്ധനകള്‍ തുടങ്ങിയവയൊക്കെ അതില്‍പ്പെടും. ഇതൊക്കെ ഓരോ തരം പോളിസികളിലും വ്യത്യസ്തമായിരിക്കും.

വിവരങ്ങള്‍ സത്യസന്ധമായിരിക്കണം

വിവരങ്ങള്‍ സത്യസന്ധമായിരിക്കണം

പോളിസികള്‍ താരതമ്യം ചെയ്ത് നമുക്ക് വേണ്ട പോളിസിയും തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തന്നെ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വാങ്ങുന്നതിന്റെ പ്രധാന കടമ്പ കടന്നു കഴിഞ്ഞു. ഇന്‍ഷുറന്‍സിനായി നാം നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും സത്യസന്ധമായിരിക്കണം. എന്തെന്താല്‍ ഇന്‍ഷുറന്‍സ് എന്നത് ഒരു കരാറാണ്. വ്യാജ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് കരാര്‍ അസാധുവാകാന്‍ കാരണമാകും. ഉദാഹരണത്തിന് ടേം പോളിസി, മെഡിക്ലെയിം പോളിസി എന്നിവയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ നിലവില്‍ അസുഖം ഉണ്ടെങ്കില്‍ അതിന്റെ വിശദ വിവരം നല്‍കണം. ഇല്ലെങ്കില്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയില്ല.

പോളിസികള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

പോളിസികള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ദീര്‍ഘകാലത്തേക്ക് വാങ്ങുന്നതാണ് ലാഭകരം. എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ വ്യക്തികളല്ലാതെ കുടുംബത്തെ ഒന്നിച്ച് ഇന്‍ഷുര്‍ ചെയ്യുന്നതാണ് മികച്ച തീരുമാനം. 2 ലക്ഷം രൂപയുടെ അടിസ്ഥാന പോളിസി എടുക്കുന്ന ഒരു കുടുംബത്തിന് കൂടുതല്‍ തുക ഇന്‍ഷുര്‍ ചെയ്യാന്‍ ടോപ് അപ് പോളിസികള്‍ തിരഞ്ഞെടുത്താല്‍ പ്രീമിയം ലാഭിക്കാനാകും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പോളിസികള്‍ നല്‍കുന്നതിനാലാണ് പ്രീമിയം തുകയില്‍ ഇളവ് ലഭിക്കുന്നത്. മറ്റ് ചിലര്‍ ഉപഭോക്താവിന്റെ പല റിസ്‌കുകളും കവര്‍ ചെയ്യാതെയും, ഇന്‍ഷുര്‍ ചെയ്യുന്ന തുക കുറവായി കാണിച്ചും, പോളിസിയില്‍ പലവിധ നിബന്ധനകള്‍ കൊണ്ടുവന്നും പ്രീമിയത്തില്‍ ഇളവ് നല്‍കുന്നുണ്ട്. പ്രീമിയം തുക മാത്രം പരിഗണിച്ച് പോളിസി വാങ്ങിയാല്‍ അബദ്ധത്തിലാകാന്‍ സാധ്യതയുണ്ട് എന്ന് തന്നെ.

Read more about: insurance
English summary

Things you should know for a n online insurance policy

Things you should know for a n online insurance policy
Story first published: Tuesday, March 23, 2021, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X