സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ പലരും പല തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. റിസ്ക് എടുക്കാൻ താത്പര്യപ്പെടുന്നതിന് അനുസരിച്ചാണ് ഓരോരുത്തരും സമ്പാദ്യ മാർഗങ്ങൾ തിരയുന്നത്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ, നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡികൾ), റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിങ്ങനെ നിരവധി സമ്പാദ്യ ഓപ്ഷനുകളുണ്ട്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന് അനുസൃതമായി ഇതിൽ ഇന്നും ഓരോന്നും തിരഞ്ഞെടുക്കാം.
"നിക്ഷേപം എന്നാൽ വരുമാനം തേടുക മാത്രമല്ല" എന്നാണ് ഫിനാൻഷ്യൽ പ്ലാനർ ഫഖ്രെ ആലം പറയുന്നത്. "നിങ്ങളുടെ സമയം, റിസ്ക് എടുക്കാനുള്ള കഴിവ്, നിങ്ങളുടെ ലിക്വിഡിറ്റി ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും നിക്ഷേപം തിരഞ്ഞെടുക്കുന്നത്."
റിട്ടേൺ ലഭിക്കുന്ന നിക്ഷേപം
സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്നതിനാൽ സാധാരണ നിക്ഷേപകർക്ക് എഫ്‌ഡികളോടായിരിക്കും കൂടുതൽ താത്പര്യം. പക്ഷേ നികുതി കണക്കുകൾ പരിശോധിക്കുമ്പോൾ, പണപ്പെരുപ്പത്തെ മറികടക്കാൻ അവയ്ക്ക് കഴിഞ്ഞേക്കില്ലെന്ന് ആലം മുന്നറിയിപ്പ് നൽകുന്നു. "എഫ്‌ഡികൾ സ്ഥിരത നൽകുമെങ്കിലും, നികുതിക്ക് ശേഷമുള്ള റിട്ടേണുകൾ കാലക്രമേണ നിങ്ങളുടെ വാങ്ങൽ ശേഷിയെ ഇല്ലാതാക്കും," അദ്ദേഹം അഭിപ്രായപ്പെട്ടു.
മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ട വളർച്ച നൽകുകയും ദീർഘകാല സമ്പത്ത് സൃഷ്ടിക്കുകയും ചെയ്യുന്നു. "ഇക്വിറ്റി, ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾക്ക് എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം നൽകാൻ കഴിയും, പക്ഷേ അവക്ക് വിപണി അപകടസാധ്യതകൾ ഉണ്ട്." ആലം വിശദീകരിച്ചു.
റിസ്കോടു കൂടെ വരുമാനം ലഭിക്കുന്ന സമ്പാദ്യ മാർഗങ്ങളിൽ എഫ്ഡികൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഇടയിലാണ് എൻസിഡികൾ. "നല്ല റേറ്റിംഗുള്ള എൻസിഡികൾ മിതമായ റിസ്കോടെ എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യും," അദ്ദേഹം വ്യക്തമാക്കി.
വാടക വരുമാനവും ആസ്തി വർദ്ധനവും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് റിയൽ എസ്റ്റേറ്റിനോട് പ്രത്യേക താത്പര്യമുണ്ട്. എന്നാൽ ഇതിന് ഗണ്യമായ മൂലധനച്ചെലവ് ആവശ്യമാണെന്ന് ആലം മുന്നറിയിപ്പ് നൽകുന്നു.
"വരുമാനം ഉണ്ടാക്കുന്നില്ലെങ്കിലും, സ്വർണം മൂല്യം സംരക്ഷിക്കുകയും പണപ്പെരുപ്പത്തിനെതിരെ ശക്തമായ ഒരു സംരക്ഷണമായി പ്രവർത്തിക്കുകയും ചെയ്യുന്നു." എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സാമ്പത്തിക അനിശ്ചിതത്വ സമയങ്ങളിൽ സ്വർണ നിക്ഷേപങ്ങളെയാണ് ആളുകൾ വ്യാപകമായി ആശ്രയിക്കുന്നത്.

ലിക്വിഡിറ്റി
നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലിക്വിഡിറ്റിയെ കുറിച്ച് അറിഞ്ഞിരിക്കണം. "മ്യൂച്വൽ ഫണ്ടുകളും സ്വർണവും വളരെ ലിക്വിഡിറ്റിയുള്ളവയാണ്. ഇതിനു വിപരീതമായി റിയൽ എസ്റ്റേറ്റ് വിൽക്കാൻ അധിക സമയവും കടുത്ത പരിശ്രമവും ആവശ്യമാണ്. ഇത് ഏറ്റവും കുറഞ്ഞ ലിക്വിഡിറ്റി ആസ്തികളിൽ ഒന്നാക്കി മാറ്റുന്നു.
എഫ്‌ഡികളും എൻസിഡികളും നേരത്തെ തന്നെ ക്ലോസ് ചെയ്യാൻ സാധിക്കും. പക്ഷേ നിക്ഷേപകർക്ക് പിഴകളോ കുറഞ്ഞ പലിശ നിരക്കുകളോ നേരിടേണ്ടി വന്നേക്കാം. "നിക്ഷേപിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഇത്തരം കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ആലം വ്യക്തമാക്കി.
അപകട സാധ്യത
സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നു. കാരണം, അപകട സാധ്യത കുറവാണ്. പക്ഷേ മറ്റു നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവ ഏറ്റവും കുറഞ്ഞ വരുമാനം നൽകുന്നു.
ഇതിനു വിപരീതമാണ് മ്യൂച്വൽ ഫണ്ടുകൾ. ഇവ വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നൽകുന്നു. പക്ഷേ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാനും അനുവദിക്കുന്നു. " നല്ല മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ അപകടസാധ്യതയും വരുമാനവും സന്തുലിതമാക്കുന്നു," ആലം വിശദീകരിച്ചു.
ശരിയായ രീതിയിൽ തിരഞ്ഞെടുത്താൽ എൻസിഡികൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യും. റിയൽ എസ്റ്റേറ്റ് നിക്ഷേപം പൊതുവെ സ്ഥിരതയുള്ളതാണ്. പക്ഷേ സ്ഥലത്തിന്റെയും വിപണിയുടെയും അടിസ്ഥാനത്തിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം.
ഇതുപോലെയാണ് സ്വർണവും. അവ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ സുരക്ഷിതമായിരിക്കും. എന്നാൽ ഹ്രസ്വകാലത്തേക്ക് അതിന്റെ വിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
നികുതി
"എഫ്ഡികളിൽ നിന്നും എൻസിഡികളിൽ നിന്നുമുള്ള പലിശ പൂർണ്ണമായും നികുതി നൽകേണ്ടതാണ്. അത് നിങ്ങൾക്ക് ലഭിക്കേണ്ട നേട്ടങ്ങളെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്" എന്ന് ആലം മുന്നറിയിപ്പ് നൽകി. പക്ഷേ, മ്യൂച്വൽ ഫണ്ടുകളും റിയൽ എസ്റ്റേറ്റും ദീർഘകാല മൂലധന നേട്ട നികുതി ബാധ്യതകൾ കുറയ്ക്കുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് മികച്ച സാമ്പത്തിക നിക്ഷേപ മാർഗം തിരഞ്ഞെടുക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications