സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്ന നിക്ഷേപ രീതിയാണ് മ്യൂച്വൽ ഫണ്ട്. അതിൽ തന്നെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപി) മ്യൂച്വൽ ഫണ്ടുകളിൽ എക്സ്പോഷർ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഇഷ്ടാനുസരണം മ്യൂച്വൽ ഫണ്ടുകളിൽ എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ പോർട്ട്ഫോളിയോയുടെ മൂല്യം വർദ്ധിപ്പിക്കാനും റിട്ടേൺസ് കൂട്ടാനും സാധിക്കും.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് എസ്ഐപി തിരഞ്ഞെടുക്കുന്നതുകൊണ്ടും നിരവധി ഗുണങ്ങളുണ്ട്. നിക്ഷേപ വഴക്കത്തിനൊപ്പം പണപ്പെരുപ്പം മറകടന്നുകൊണ്ട് ഉയർന്ന റിട്ടേൺസ് നേടാനും എസ്ഐപി നിക്ഷേപത്തിലൂടെ സാധിക്കുന്നു. എസ്ഐപി നിക്ഷേപം തിരഞ്ഞെടുക്കുന്നതിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്ന മറ്റ് നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
എസ്ഐപിയുടെ നേട്ടങ്ങൾ
- നിക്ഷേപ വഴക്കം - ഒറ്റത്തവണ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം എസ്ഐപിയിലൂടെ ഓരോ മാസവും അല്ലെങ്കിൽ ഓരോ നിശ്ചിത ഇടവേളകളിലും മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്നത് സൗകര്യപ്രദവും എളുപ്പവുമാണ്. ഇത് ഏതൊരാൾക്കും (കുറഞ്ഞ നിക്ഷേപ ശേഷിയുള്ളവർ മുതൽ ഉയർന്ന നിക്ഷേപ ശേഷിയുള്ളവർ വരെ) മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം സാധ്യമാക്കുന്നു. ഒപ്പം പതിവായി നിക്ഷേപം നടത്താൻ ഓർമ്മിക്കേണ്ടതിന്റെ ഭാരത്തിൽ നിന്ന് ഓട്ടോ-ഡെബിറ്റ് ഓപ്ഷൻ നിങ്ങളെ മോചിപ്പിക്കുന്നു.
- റുപ്പി കോസ്റ്റ് ആവറേജിംഗ് - വ്യത്യസ്ത വിലകളിൽ നിങ്ങൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുമ്പോൾ, നിങ്ങൾ റുപ്പി കോസ്റ്റ് ആവറേജിംഗ് പരമാവധി പ്രയോജനപ്പെടുത്തുന്നു, ഇത് നിങ്ങളുടെ ലാഭക്ഷമതയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
- സാമ്പത്തിക അച്ചടക്കം - സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച നിക്ഷേപ രീതികളിലൊന്നാണ് എസ്ഐപി. അത് നിങ്ങളുടെ നിക്ഷേപ ത്വര വർധിപ്പിക്കുകയും ചെയ്യുന്നു.
എങ്ങനെ എസ്ഐപി തുടങ്ങാം?
- ഒരു ഫണ്ടിൽ നിക്ഷേപിക്കുന്നതിന് അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ (AMC) അല്ലെങ്കിൽ അഗ്രഗേറ്ററെ (Zerodha അല്ലെങ്കിൽ Groww പോലുള്ളവ) സന്ദർശിക്കുക.
- നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
- തിരഞ്ഞെടുത്ത സ്കീമുകളിലെ വാങ്ങലിലേക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പതിവായി ഡെബിറ്റ് അനുവദിക്കാൻ നിങ്ങളുടെ ബാങ്കിന് നിർദ്ദേശം നൽകുന്ന എസ്ഐപിയ്‌ക്കായി ഒരു പ്രത്യേക ഫോം പൂരിപ്പിക്കുക. ഇതിന് ബാങ്കിന് 7 മുതൽ 30 ദിവസം വരെ എടുത്തേക്കാം.
- നിക്ഷേപ ഇടവേളകളും തുകയും നിശ്ചയിച്ച് അനുവാദം നൽകുക
എസ്ഐപി നിക്ഷേപം നിർത്താൻ സാധിക്കുമോ?
ഏത് കാരണത്താലും നിങ്ങൾക്ക് എസ്ഐപി നിക്ഷേപം നിർത്താനും ഇടവേളയെടുക്കാനും സാധിക്കും. ഒരു രേഖാമൂലമുള്ള അഭ്യർത്ഥന സമർപ്പിച്ചുകൊണ്ട് പിഴയില്ലാതെ ഏത് സമയത്തും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ഇത് പ്രാബല്യത്തിൽ വരാൻ 7 മുതൽ 30 ദിവസം വരെ എടുത്തേക്കാം. മുമ്പത്തെ പ്ലാൻ നിർത്തലാക്കിയതിനുശേഷവും, അതേ ഫോളിയോയിൽ പോലും നിങ്ങൾക്ക് മറ്റൊരു സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതി ആരംഭിക്കാൻ കഴിയും. എന്നാൽ ഇത് ഒരു പുതിയ എസ്ഐപി ആയി കണക്കാക്കുമെന്ന് ഓർമ്മിക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications