ഈ ബാങ്കിലെ എഫ്.ഡികൾക്ക് 8.05% വരെ പലിശ ഉറപ്പാണ്; മികച്ച റിട്ടേണുകൾക്കൊപ്പം സുരക്ഷിത നിക്ഷേപവും

നിക്ഷേപ പദ്ധതികളിൽ എപ്പോഴും സുരക്ഷിതവും എന്നാൽ അപകട സാധ്യത വളരെ കുറവുള്ളതുമായ സ്കീമാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ. നിങ്ങളുടെ താത്പര്യത്തോടെ ഒരു നിശ്ചിത കാലത്തേക്ക് എഫ്.ഡിയിൽ പണം നിക്ഷേപിക്കാം. ഓരോ ബാങ്കും നിശ്ചയിക്കുന്ന പലിശ നിരക്കിലാണ് നിങ്ങളുടെ എഫ്.ഡിക്ക് ലഭിക്കുന്നത്. കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപിച്ച തുകക്കൊപ്പം ആ പലിശയും ഒരുമിച്ചാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്.

ഇതൊരു സുരക്ഷിത നിക്ഷേപ മാർ​ഗമായതിനാൽ എത്ര കാലത്തേക്ക് നിക്ഷേപിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ നിക്ഷേപ കാലാവധിക്ക് അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസം വരും. സാധാരണയായി 3% മുതൽ 8% വരെയാണ് പലിശ വാ​ഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് പലപ്പോഴും 0.5% അധിക പലിശനിരക്കിൽ ആനുകൂല്യം ലഭിക്കും.

ഓരോ ബാങ്കും വേറിട്ട പലിശ നിരക്കാണ് നൽകുന്നത്. നിങ്ങൾക്ക് അനുയോജ്യമായ പലിശ നിരക്ക് ഏതാണെന്ന് പരിശോധിക്കാൻ ചില പ്രമുഖ ബാങ്കുകൾ സാധാരണയായി നൽകുന്ന എഫ്.ഡി പലിശ നിരക്കുകൾ ഇതാണ്.

എസ്.ബി.ഐ എഫ്.ഡി പലിശ നിരക്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) നിക്ഷേപം നടത്താൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് 3.50% മുതൽ 7.50% വരെ പലിശനിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50% അധികമായി ലഭിക്കും. അതായത്, 4.00%- 7.75% പലിശ നിരക്കിൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കും. ഒരു വർഷത്തെ കാലാവധി പൂർത്തിയാകുന്ന എഫ്.ഡികൾക്ക് 6.80% പലിശ നിരക്ക് ഉറപ്പ് നൽകുന്നു. എന്നാൽ രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള കാലാവധിയുള്ള എഫ്.ഡികൾക്ക് 7% നിരക്കും വാഗ്ദാനം ചെയ്യുന്നു.

1 വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ 6.80 പലിശ നിരക്കിൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 1,06,975 രൂപ ലഭിക്കും. എന്നാൽ 1 ലക്ഷം 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 1,23,144 രൂപ മൊത്തം തുകയായി ലഭിക്കുന്നു.

ഈ ബാങ്കിലെ എഫ്.ഡികൾക്ക് 8.05% വരെ പലിശ ഉറപ്പാണ്; മികച്ച റിട്ടേണുകൾക്കൊപ്പം സുരക്ഷിത നിക്ഷേപവും

പഞ്ചാബ് നാഷണൽ ബാങ്ക് എഫ്.ഡി പലിശ

3.50% മുതൽ 8.05% വരെ എഫ്.ഡി പലിശ നിരക്കുകൾ പഞ്ചാപ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ എഫ്.ഡികൾക്ക് സാധാരണ നിക്ഷേപകർക്ക് 6.80% പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 7.30% പലിശ നിരക്കുമാണ് നൽകുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക് എഫ്ഡി നിരക്കുകൾ

ഐ.സി.ഐ.സി.ഐ ബാങ്ക് എഫ്.ഡി പലിശ നിരക്ക് 3% മുതൽ 7.80% വരെയാണ് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലയളവുകളിലായിട്ടാണ് എഫ്.ഡി പലിശ നിശ്ചയിച്ചിട്ടുള്ളത്. ഒരു വർഷത്തെ എഫ്.ഡികൾക്ക് സാധാരണക്കാർക്ക് 6.70% പലിശ നിരക്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 1 വർഷത്തെ കാലയളവിൽ 7.20% പലിശ നിരക്കും ലഭിക്കും.

1 വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 6,870 രൂപ പലിശയോടെ മൊത്തം തുക 1,06,870 രൂപ ലഭിക്കും.

എച്ച്‌.ഡി.എഫ്‌.സി ബാങ്ക് എഫ്‌ഡി നിരക്കുകൾ

എച്ച്‌.ഡി.എഫ്‌.സി ബാങ്ക് ഒരു വർഷത്തെ എഫ്.ഡി നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകർക്ക് 6.60% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.10% ഉയർന്ന നിരക്കും ലഭിക്കും. നിങ്ങളുടെ എഫ്.ഡിയുടെ നിക്ഷേപ കാലാവധി പൂർത്തിയാവുമ്പോൾ 3% മുതൽ 7.90% വരെ പലിശ നിരക്കുകളാണ് ബാങ്ക് ഉറപ്പ് നൽകുന്നത്. 1 ലക്ഷം രൂപ 1 വർഷ കാലയളവിലേക്ക് നിക്ഷേപിച്ചാൽ പലിശ മാത്രം 6,765 രൂപ ലഭിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ, പഞ്ചാപ് നാഷണൽ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്‌.ഡി.എഫ്‌.സി എന്നിവർ സാധാരണയായി വാ​ഗ്ദാനം ചെയ്യുന്ന എഫ്.ഡി പലിശ നിരക്ക് ഇതാണ്. മുതിർന്ന പൗരൻമാർക്കാണ് പൊതുവേ ഉയർന്ന പലിശ ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X