മുതിർന്ന പൗരൻമാർക്കുള്ള നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്നവർക്ക് ഒരു നിശ്ചിത തുക നിക്ഷേപം ഉണ്ടായിരിക്കണം, അത് നിർബന്ധമാണ്. കാരണം പ്രതിമാസം സ്വന്തമായി വരുമാനം ലഭിച്ചില്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കേണ്ടി വരും. എന്നാൽ എല്ലാ തരം നിക്ഷേപങ്ങളേക്കാളും ബെസ്റ്റ് ഓപ്ഷൻ എഫ്.ഡി തന്നെയാണേ്. കാരണം ഇത് അപകട സാധ്യതയില്ലാത്ത നിക്ഷേപ രീതിയാണ്. മാത്രമല്ല പൊതുവേ മുതിർന്ന പൗരൻമാർക്ക് എഫ്.ഡിക്ക് ഉയർന്ന പലിശ നിരക്ക് ഉറപ്പാണ്.
പല ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സാധാരണക്കാരെ അപേക്ഷിച്ച് 0.50% മുതൽ 0.75% വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നിരവധി ആനുകൂല്യങ്ങളാണ് നിങ്ങൾക്ക് എഫ്.ഡി അല്ലെങ്കിൽ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുന്നത്. നിക്ഷേപത്തിലൂടെ ലോൺ സൗകര്യവും ലഭിക്കും. അതായത് നിങ്ങൾ എഫ്.ഡിയിൽ നിക്ഷേപിക്കുമ്പോൾ അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വന്നാൽ ലോണിന് അപേക്ഷിക്കാം. പക്ഷേ ഈ ലോണിന്റെ സെക്യൂരിറ്റിയായി ഈ എഫ്‌ഡി സമർപ്പിക്കേണ്ടി വരും.
കാലാവധിക്കു മുന്നേ നിങ്ങൾക്ക് തുക പിൻവലിക്കാം
സാധാരണയായി നിശ്ചിത കാലാവധി പൂർത്തിയാവുമ്പോഴാണ് എഫ്.ഡിയിൽ നിക്ഷേപിച്ച മൊത്തം തുകയും എടുക്കാൻ സാധിക്കുന്നത്. എന്നാൽ
നിങ്ങൾക്ക് അതിനു മുന്നേ പണം പിൻവലിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അവസരമുണ്ട്. പക്ഷേ നേരത്തെ പിൻവലിക്കുമ്പോൾ ബാങ്കുകൾ ചെറിയ പിഴ ഈടാക്കുന്നു. ഇത്തരമൊരു സൗകര്യം ഉള്ളതിനാൽ അടിയന്തിര ഘട്ടങ്ങളിൽ മുതിർന്ന പൗരൻമാർക്ക് കാര്യമായ നഷ്ടം വരാതെ അവരുടെ പണം പിൻവലിക്കാൻ സാധിക്കുന്നു.
ടി.ഡി.എസ്
എഫ്.ഡി, ആർ.ഡി എന്നീ നിക്ഷേപങ്ങളിൽ നിന്ന് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടുക്കുന്നത് ഒഴിവാക്കാൻ സാധിക്കും. അതായത്, 60 വയസോ അതിനു മുകളിലോ പ്രായമവുള്ളവർക്ക് സ്വയം പ്രഖ്യാപിത ഫോമായ 15 H ഫയൽ ചെയ്യാം.

പലിശ നിരക്കുകൾ, കാലാവധി, മറ്റ് നേട്ടങ്ങൾ എന്നിവ പോലുള്ള സവിശേഷതകളാണ് മുതിർന്ന പൗരൻമാർക്കുള്ള മികച്ച എഫ്.ഡി ഏതാണെന്ന് തീരുമാനിക്കുന്നത്. മുകളിൽ പറഞ്ഞ പോലെ സാധാരണക്കാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് പലിശ നിരക്ക് കൂടുതലാണ്. മുതിർന്ന പൗരന്മാർക്ക് 9% ന് മുകളിൽ എഫ്.ഡി പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ ഇതെല്ലാമാണ്...
1) നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 546 - 1111 ദിവസത്തെ (1 വർഷം 6 മാസം 1 ദിവസം - 3 വർഷം 16 ദിവസം) കാലയളവിലേക്ക് 5 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 9.50% പലിശ നിരക്ക് ഈ ബാങ്ക് ഉറപ്പ് നൽകുന്നു. ഈ നിരക്കുകൾ 2024 ജൂൺ 25 മുതലാണ് പ്രാബല്യത്തിൽ വന്നത്.
2) സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷം മുതൽ 3 വർഷം വരെയുള്ള കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് 9.10% പലിശ നിരക്കാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2024 സെപ്റ്റംബർ 4 മുതൽ ഈ നിരക്കുകൾ ബാധകമാണ്.
3) യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
1001 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 9.50% ഉം 701 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 9.25% ഉം പവലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്. ഈ നിരക്ക് 2024 ഒക്ടോബർ 7 മുതൽ പ്രാബല്യത്തിൽ വന്നു.
4) ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 1001 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 9.10% ഉം 1500 ദിവസത്തെ കാലാവധിയുള്ള 9.25% ഉം പലിശ ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2024 ജൂൺ 7 മുതൽ ഈ നിരക്കുകൾ ബാധകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
