മിക്ക നിക്ഷേപകരും വലിയ പ്രതീക്ഷയോടെയാണ് എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) ആരംഭിക്കുന്നത്. 20 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് പലരുടേയും നിക്ഷേപ ലക്ഷ്യം. പലരും ആദ്യത്തെ കുറച്ച് വർഷങ്ങൾ കൃത്യമായി നിക്ഷേപം നടത്തും. അതായത് പ്രതിമാസ എസ്ഐപികൾ നൽകും. എന്നാൽ 10 അല്ലെങ്കിൽ 15 വർഷത്തേക്ക് അച്ചടക്കത്തോടെ നിക്ഷേപിച്ചതിന് ശേഷം വിപണികൾ ഇടിയുമ്പോഴോ, ജോലിയിലോ വരുമാനത്തിലോ മാറ്റം സംഭവിക്കുമ്പോഴോ, അല്ലെങ്കിൽ പെട്ടെന്നുള്ള ചെലവ് വരുമ്പോഴോ പലരും അവരുടെ എസ്ഐപി താൽക്കാലികമായി നിർത്തുകയോ പിൻവലിക്കുകയോ ചെയ്യും.
എന്നാൽ അങ്ങനെ ചെയ്യുന്നത് വഴി വലിയ നഷ്ടമാണ് നിക്ഷേപകർക്ക് സംഭവിക്കുന്നത്. ഏകദേശം നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിന്‍റെ 50 ശതമാനം അതായത് 50 ലക്ഷം രൂപവരെ നഷ്ടം സംഭവിക്കും. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി മാത്രം നിക്ഷേപം തുടർന്നാൽ 1 കോടി രൂപ ലഭിക്കും എന്നകാര്യം പലരും മനസിലാക്കുന്നില്ല എന്നതാണ് ഇതിന്‍റെ കാരണം. നമുക്കറിയാവുന്നതുപോലെ, ആദ്യ വർഷങ്ങളിൽ കോമ്പൗണ്ടിംഗ് മന്ദഗതിയിലാണെന്ന് തോന്നുന്നു. നിങ്ങളുടെ നിക്ഷേപ യാത്രയുടെ അവസാന ഘട്ടത്തിൽ മാത്രമേ എസ്ഐപിയുടെ മാജിക്ക് സംഭവിക്കുകയുള്ളു. അതയാത് അവസാന 5 വർഷത്തിലാണ് കൂട്ടുപലിശയുടെ അല്ലെങ്കിൽ കോമ്പൗണ്ടിംഗ് ശരിയായി പ്രവർത്തിക്കുക.
കോമ്പൗണ്ടിംഗിന്‍റെ ശക്തി
ആദ്യത്തെ 10 വർഷത്തേക്ക് നിങ്ങൾ കോമ്പൗണ്ടിംഗിന് സമയം നൽകുന്നു. അടുത്ത 10 വർഷത്തേക്ക്, കോമ്പൗണ്ടിംഗ് നിങ്ങൾക്ക് തിരികെ നൽകാൻ തുടങ്ങുന്നു. 15-ആം വർഷമാകുമ്പോഴേക്കും നിങ്ങളുടെ നിക്ഷേപം വളരെ വലുതായിത്തീരും. വാർഷിക വരുമാനം തന്നെ നിങ്ങളുടെ വാർഷിക എസ്ഐപിയുമായി പൊരുത്തപ്പെടുകയോ അതിലും കൂടുതലോ ആകും. പണം സ്വന്തമായി പണം സമ്പാദിക്കാൻ തുടങ്ങുന്ന ഘട്ടമാണിത്. ഒരു നിക്ഷേപകൻ എല്ലാ മാസവും 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തുന്നുണ്ടെന്ന് കരുതുക. ലക്ഷ്യം 20 വർഷത്തെ ദീർഘകാല നിക്ഷേപമാണ്.

12% CAGR വരുമാനം ഉണ്ടെന്ന് കരുതുക.
എസ്ഐപി 20 വർഷം മുഴുവൻ തുടർന്നാൽ:
നിക്ഷേപം: 24 ലക്ഷം രൂപ
പലിശയിലൂടെ ലഭിക്കുന്ന തുക: 76 ലക്ഷം രൂപ.
ആകെ സമ്പാദ്യം: 1 കോടി രൂപ
ഇനി 15 വർഷത്തിനു ശേഷം എസ്ഐപി നിർത്തലാക്കുകയാണെങ്കിൽ എത്ര രൂപ കിട്ടും എന്ന് നോക്കാം.
നിക്ഷേപം: 18 ലക്ഷം രൂപ
പലിശയിലൂടെ ലഭിക്കുന്ന തുക: 32.45 ലക്ഷം രൂപ.
ആകെ സമ്പാദ്യം: 50 ലക്ഷം രൂപ
ഈ നഷ്ടത്തിന് കാരണം വിപണിയല്ല. കോമ്പൗണ്ടിംഗ് ഏറ്റവും കൂടുതൽ ലാഭം നേടിക്കൊണ്ടിരുന്ന അവസാന വർഷങ്ങളിൽ നിക്ഷേപം തുടരാതിരുന്നതിനാൽ നിക്ഷേപകൻ തന്നെയാണ് ഈ നഷ്ടത്തിന് കാരണക്കാരൻ.
എന്തുകൊണ്ടാണ് ഈ വ്യത്യാസം..?
അവസാന വർഷങ്ങളിലെ ലാഭം നിങ്ങളുടെ എസ്ഐപിയെക്കാൾ കൂടുതലാണ്. നിങ്ങൾ പ്രതിവർഷം 1.2 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ, 15-20 വർഷത്തിനുശേഷം, പോർട്ട്‌ഫോളിയോ പ്രതിവർഷം 1.5-2 ലക്ഷം രൂപ വരുമാനം നേടാൻ തുടങ്ങും. അതുകൊണ്ട്, പതിനഞ്ചാം വർഷത്തിൽ എസ്‌ഐപികൾ നിർത്തുന്നത് ദ്രുതഗതിയിലുള്ള വളർച്ച നഷ്ടപ്പെടുത്തുന്നു. നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിന്‍റെ 50 ശതമാനം നഷ്ടപ്പെടുത്തുന്നു. വിജയകരമായ എസ്‌ഐപികളുടെ രഹസ്യം നിക്ഷേപ തുക മാത്രമല്ല, അച്ചടക്കവും കൃത്യതയുമാണ്. ക്രമേണയുള്ള പഠനം ഒരു കരിയർ കെട്ടിപ്പടുക്കുന്നതുപോലെ, സാവധാനത്തിലുള്ള നിക്ഷേപം സമ്പത്ത് വളർത്തുന്നു. അതുകൊണ്ട് നിങ്ങൾ ഒരിക്കലും എസ്ഐപി പാതിവഴിയിൽ അവസാനിപ്പിക്കുക എന്ന വലിയ തെറ്റ് ചെയ്യരുത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications