ഓഹരി വിപണിയിൽ അസ്ഥിരത വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, സമ്പത്ത് സംരക്ഷിക്കാൻ സ്ഥിരമായ വരുമാന ഉറവിടമായി ബാങ്ക് ഫിക്സഡ് ഡിപ്പോസിററ്റുകളെ ആശ്രയിക്കാവുന്നതാണ്. ഉറപ്പായും ലഭിക്കും എന്ന് വ്യക്തമായ ധാരണയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ തന്നെയാണ് ഈ കാലഘട്ടത്തിൽ മികച്ചത് എന്നാണ് വിദഗ്ധർ പറയുന്നത്. ഏപ്രിൽ 2025-ൽ ഇന്ത്യൻ റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് വരെ റേറ്റുകൾ കുറയ്ക്കാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ ഇടാനുള്ള താല്പര്യം ഉണ്ടെങ്കിൽ ബാങ്കുകൾക്ക് പലിശനിരക്കുകൾ കുറയ്ക്കുന്നതിന് മുൻപ് തന്നെ നിക്ഷേപിക്കുന്നത് പ്രധാപ്പെട്ടതാണ്.
എന്തുകൊണ്ട് എഫ്ഡി ഇപ്പോൾ നിക്ഷേപിക്കണം?
1. ഓഹരി വിപണി അനിശ്ചിതത്വത്തിലേക്ക്
മാർച്ച് 2025-ൽ ഇന്ത്യൻ ഓഹരി വിപണി 6% വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച റിസിപ്രോക്കൽ താരിഫുകൾ, ഗാസ യുദ്ധം, റഷ്യ-ഉക്രൈൻ സംഘർഷം, എണ്ണവില വർദ്ധന തുടങ്ങിയ ഗ്ലോബൽ സാമ്പത്തിക വെല്ലുവിളികൾ വിപണിയെ വീണ്ടും ഇടിവിലേക്ക് തള്ളാം.
2. റിസർവ് ബാങ്ക് പലിശനിരക്കുകൾ കുറയ്ക്കാൻ സാധ്യത
2025 ഫെബ്രുവരിയിൽ 5 വർഷത്തിനു ശേഷം ആദ്യമായി RBI റിപ്പോ റേറ്റ് കുറച്ചു. ഇതിനു പിന്നിലെ പ്രധാന കാരണം ഉപഭോക്തൃ വില സൂചിക കുറയുന്നു എന്നതാണ്. ജനുവരി 2025-ലെ 4.31% സി പി ഐ ഫെബ്രുവരിയോടെ 3.61% ആയി കുറഞ്ഞു. അതിനാൽ ഏപ്രിലിൽ 25 ബി പി എസ് വരെ അധിക കുറവിന് സാധ്യതയുണ്ട്. ഈ നിരക്ക് കുറയുന്നതോടെ ബാങ്ക് എഫ് ഡി പലിശ നിരക്കുകൾ കുറഞ്ഞേക്കും, അതിനാൽ ഇപ്പോൾ തന്നെ നിക്ഷേപം നടത്തുന്നത് ഉചിതമാണ്.
എഫ് ഡി നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. ഉറപ്പുള്ള പലിശ വരുമാനം
വിപണിയുമായി ബന്ധമുള്ള ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ വിപണി ഇടിവിനോട് അത്ര പ്രതിരോധശക്തിയുള്ളതല്ല. എഫ് ഡികളിൽ നിക്ഷേപിച്ചാൽ നിശ്ചിത പലിശ ലഭിക്കുമെന്നതിനാൽ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ഉറപ്പ് വർദ്ധിക്കുന്നു.
2. മൂലധനം സംരക്ഷിക്കാൻ മികച്ച മാർഗം
വിപണി ഇടിവ് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം, എന്നാൽ എഫ് ഡികളിൽ നിക്ഷേപിച്ച തുക സുരക്ഷിതമാണ്. പ്രമുഖ നിക്ഷേപകനായ വോറൻ ബഫറ്റ് പോലും 334 ബില്യൺ ഡോളർ പണമായി സൂക്ഷിക്കുന്നു എന്നത് സൗകര്യപ്രദമായ ഇടപാടുകൾക്കായി എഫ് ഡികൾ എത്രത്തോളം പ്രയോജനപ്രദമാണെന്ന് കാണിക്കുന്നു.
3. ഡി ഐ ജി സി ജി കവറേജ്
നിങ്ങളുടെ എഫ് ഡികൾക്ക് 5 ലക്ഷം രൂപ വരെ ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സർക്കാരിന്റെ പുതിയ നീക്കങ്ങൾ എഫ് ഡി കവറേജിനുള്ള പരിധി വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു, അതിനാൽ ഒരു കാരണവശാൽ നിങ്ങളുടെ പണം നഷ്ടപ്പെടില്ല.
4. കൂട്ടുപലിശ
ക്യുമുലേറ്റീവ് പ്ലാൻ: കൂടി കൂടി ഭാവിയിൽ വലിയ വരുമാനം നൽകും.
മാസം/ക്വാർട്ടർ പലിശ പ്ലാൻ: റിട്ടയർ ചെയ്തവർക്കും സ്ഥിര വരുമാനമാവശ്യമായവർക്കും ഉചിതം.
ലാഡറിംഗ് സ്ട്രാറ്റജി: പല എഫ് ഡികളും വ്യത്യസ്ത കാലാവധികളിൽ നിക്ഷേപിച്ച് ഉയർന്ന പലിശലഭ്യമാകുമ്പോൾ റിന്യൂ ചെയ്യാം.
ഇപ്പോൾ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത
*വിപണി തകരാറിലാകുമ്പോൾ സുരക്ഷിത നിക്ഷേപം
*ആർ ബി ഐ പലിശ നിരക്ക് കുറയ്ക്കുമ്പോൾ, നിലവിലെ ഉയർന്ന നിരക്കുകൾ ലോക്ക് ചെയ്യാം
*പ്രധാന സാമ്പത്തിക വിദഗ്ദ്ധരും വലിയ നിക്ഷേപകരും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ എഫ് ഡി ഉപയോഗിക്കുന്നു
*പ്രത്യേകമായി റിട്ടയർ ചെയ്തവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാം
മികച്ച സ്ഥിര വരുമാനം തരുന്നതും, സ്ഥിരതയുള്ളതുമായ എഫ്ഡികളിൽ നിക്ഷേപിക്കുന്നതോടെ നിങ്ങളുടെ ഭാവി സുരക്ഷിതമാവുകയും, റിട്ടയർമെന്റ് ലൈഫ് പോലും മനോഹരമാവുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications