ബിസിനസിലും ഒപ്പം ജീവിതത്തിലും തിളങ്ങുവാനിതാ ജെഫ് ബെസോസിന്റെ വിജയമന്ത്രം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസിലും ജീവിതത്തിലും തിളങ്ങുവാന്‍ ഓഹരിയുടെമകള്‍ക്ക് സവിശേഷ വിജയ മന്ത്രം പങ്കുവെച്ചു കൊണ്ട് മുന്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സംരംഭകമായ ആമസോണിന്റെ സിഇഒ സ്ഥാപത്ത് നിന്ന് പടിയിറങ്ങു മുമ്പ് ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തിലാണ് ബിസിനസിലും ജീവിതത്തിലും വിജയക്കാന്‍ പിന്തുടരേണ്ടുന്ന ഈ കാര്യത്തെക്കുറിച്ച് ജെഫ് ബെസോസ് കുറിച്ചിരിക്കുുന്നത്. ഏറെ ലളിതവും എന്നാല്‍ പലരും ജീവിതത്തില്‍ വിസ്മരിക്കുന്നതുമായ ഒരു കാര്യമാണിതെന്നും അദ്ദേഹം പറയുന്നു.

 

ക്രിയേറ്റ് മോര്‍ ദാന്‍ യൂ കണ്‍സ്യൂം

ക്രിയേറ്റ് മോര്‍ ദാന്‍ യൂ കണ്‍സ്യൂം

ബിസിനസില്‍, ഒപ്പം ജീവിതത്തിലും വിജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്തൊക്കെ ഉപഭോഗം ചെയ്യുന്നുവോ അതിലേറെ സൃഷ്ടിക്കണം. ക്രിയേറ്റ് മോര്‍ ദാന്‍ യൂ കണ്‍സ്യൂം അതാണ് ബെസോസിന്റെ മന്ത്രം. ആമസോണ്‍ കമ്പനിയുടെ മഹത്തായ ചരിത്രവും ഭാവിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളുമാണ് ബെസോസിന്റെ ഈ കത്തില്‍ പറയുന്നത്. അതില്‍ ചുരുക്കം ചില വാക്കുകളിലൂടെ മാത്രമാണ് ഈ വിജയ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

മൂല്യം സൃഷ്ടിക്കുക

മൂല്യം സൃഷ്ടിക്കുക

നിങ്ങളുമായി ഇടപഴകുന്ന ഓരോരുത്തരിലും മൂല്യം സൃഷ്ടിക്കുക എന്നതാകണം ലക്ഷ്യം. ഏതൊരു ബിസിനസുമാകട്ടേ, അത് സ്പര്‍ശിക്കുന്ന ഓരോ വ്യക്തിയിലും മൂല്യം സൃഷ്ടിച്ചില്ലെങ്കില്‍, ബിസിനസ് വിജയമാണെന്ന് കണ്ടാല്‍ പോലും അത് ഇപ്പോഴത്തെ ലോകത്ത് ദീര്‍ഘകാലം നിലനില്‍ക്കില്ല എന്നും ജെഫ് ബെസോസ് കത്തില്‍ പറയുന്നു.

വിജയ മന്ത്രം

വിജയ മന്ത്രം

കേള്‍ക്കുമ്പോള്‍ ഏറെ ലളിതമെന്ന് തോന്നുമെങ്കിലും ഈ വിജയ മന്ത്രം നടപ്പില്‍ വരുത്തുന്നത് അത്ര എളുപ്പമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ലോകത്തിലെ എല്ലാ ബിസിനസ് സ്‌കൂളിലും വാല്യു ക്രിയേഷന്‍, വാല്യു ക്യാപ്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അവ നിരന്തര ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ബെസോസ് കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ജീവിതത്തിലും ബിസിനസിലും ഇവ ദീര്‍ഘകാലം കൊണ്ടാണ് അളക്കപ്പെടുന്നത്. വാല്യു സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ വാല്യു നേടിയെടുക്കാനും സാധിക്കില്ല.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍

സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍

അതിനാല്‍ തന്നെ മൂല്യം സൃഷ്ടിക്കുന്നുണ്ടോ എന്നത് നിരന്തരം അളക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇത് കണ്ടെത്തുന്നതിനായി സ്വയം രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം. നിങ്ങളുടെ ബിസിനസ്, അത് ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? നിങ്ങള്‍ വ്യക്തിയെന്ന നിലയില്‍ ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ടിക്കുന്നുണ്ടോ? സ്വയം ചോദിക്കേണ്ട കാര്യം കൂടിയുണ്ട്. എന്റെ വ്യക്തിബന്ധങ്ങളില്‍, പ്രൊഫഷണല്‍ ജീവിതത്തില്‍, ഞാന്‍ കൊണ്ടുനടക്കുന്ന ബിസിനസില്‍ ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ സൃഷ്ടിക്കുന്നുണ്ടോ? എന്നതാണത്.

ആമസോണ്‍

ആമസോണ്‍

ആമസോണിന്റെ ഓഹരിയുടമകള്‍, ജീവനക്കാര്‍, തേര്‍ഡ് പാര്‍ട്ടി സെല്ലേഴ്സ്, കസ്റ്റമേഴ്സ് എന്നിവര്‍ക്ക് കമ്പനി സൃഷ്ടിച്ച വാല്യു എത്രയെന്നും കത്തില്‍ വിശദമായി പറയുന്നുണ്ട്. ആമസോണിന്റെ ഈ നാല് പ്രമുഖ പങ്കാളികള്‍ക്കുമായി പ്രതിവര്‍ഷം 301 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് സൃഷ്ടിക്കുന്നതെന്ന് ബെസോസ് വിശദീകരിക്കുന്നു. സിഇഒ സ്ഥാനമൊഴിഞ്ഞതിനാല്‍ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പദവിയാണ് ഇനി ജെഫ് ബെസോസ് വഹിയ്ക്കുക. കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗം മേധാവിയായ ആന്‍ഡി ജസിയാണ് കമ്പനിയുടെ സിഇഒ പദവി വഹിക്കുക. 1994-ല്‍ ആണ് സ്വന്തം ഗ്യാരേജില്‍ ഒരു ചെറിയ ഓഫീസുമായി ആരംഭിച്ച ആമസോണിലൂടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ജെഫ് ബെസോസ് വളര്‍ന്നിരുന്നു.

Read more about: amazon
English summary

this simple thing is enough to success in your business as well as personal life by amazon CEO jeff bezoz

this simple thing is enough to success in your business as well as personal life by amazon CEO jeff bezoz
Story first published: Friday, April 16, 2021, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X