തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതിനൊപ്പം സ്ഥിരവരുമാനവും ലഭിക്കുന്നതുമൊക്കെയാണ് ഒരു നിക്ഷേപത്തിലൂടെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് താരതമ്യേന റിസ്ക് കുറഞ്ഞതും സ്ഥിരവരുമാനം നല്‍കുന്നതുമായ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ അഥവാ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതികള്‍ക്ക് സ്വീകാര്യത ഏറെയാണ്.
കോവിഡ് കാലഘട്ടത്തില്‍ എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വളരെ താഴ്ന്ന നിലവാരത്തിലായിരുന്നു. അനാകര്‍ഷകമായിട്ടും സുരക്ഷിതത്വം കരുതിയാണ് മിക്കവരും ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളില്‍ തുടര്‍ന്നത്, പ്രത്യേകിച്ചും മുതിര്‍ന്ന പൗരന്മാര്. ജീവതത്തിലെ വിവിധ ഉത്തരവാദിത്തങ്ങളും പ്രായാധിക്യവുമൊക്കെയാണ് സമ്പാദ്യത്തിന്റെ സുരക്ഷിതത്തിന് പ്രാധാന്യം നല്കാന് മുതിര്‍ന്നവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സമീപകാലയളവില്‍ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ ആര്‍ബിഐ വര്‍ധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപകര്‍ക്കും ഇനി നേട്ടത്തിന്റെ നാളുകളാണ് മുന്നിലുള്ളത്.
റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി മിക്ക ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൊതുമേഖലയിലേത് ഉള്‍പ്പെടെയുള്ള വന്‍കിട ബാങ്കുകള്‍ നേരിയ തോതില്‍ മാത്രമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധന പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഭൂരിഭാഗം ചെറുകിട ബാങ്കുകളും ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ 8 ശതമാനത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തിക്കഴിഞ്ഞു. ഇതില്‍ തന്നെ 8.5 മുതല്‍ 9 ശതമാനം എന്ന മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കിംഗ് സ്ഥാപനമാണ് യൂണിറ്റി സ്മോള്‍ ഫൈനാന്‍സ് ബാങ്ക്.
യൂണിറ്റി സ്മോള്‍ ഫൈനാന്‍സ് ബാങ്ക്
'ഷോഗന്‍' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിക്കൊപ്പമാണ് വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യവും യൂണിറ്റി സ്മോള്‍ ഫൈനാന്‍സ് ബാങ്ക് പ്രഖ്യാപിച്ചത്. നവംബറില്‍ ഇതു രണ്ടാം തവണയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഈ ചെറുകിട ബാങ്ക് ഉയര്‍ത്തുന്നത്.
ഇതോടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായത്തിനുള്ള മാര്‍ഗവും തെളിയുകയാണ്. ഇന്നു യൂണിറ്റി സ്മോള്‍ ഫൈനാന്‍സ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ഓരോ കാലാവധിയിലും നല്കുന്ന പലിശ നിരക്കുകള്‍ താഴെ ചേര്‍ക്കുന്നു.
എഫ്ഡി പലിശ നിരക്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികളില്‍ പൊതുവിഭാഗത്തില്‍ 4.5% മുതല്‍ 8.5% പലിശ വരെ ഇപ്പോള്‍ ലഭിക്കും. സമാന എഫ്ഡി പദ്ധതികളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 9% വരെ പലിശയും നല്കുന്നു. നിക്ഷേപ കാലയളവ്, മുതിര്‍ന്ന വിഭാഗത്തിന്റെ പലിശ, പൊതുവിഭാഗത്തിന്റെ പലിശ എന്ന നിലയിലാണ് താഴെ ചേര്‍ക്കുന്നത്
- 7 മുതല്‍ 14 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 4.5%- പൊതുവിഭാഗം 4.5%
- 15 മുതല്‍ 45 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 4.75%- പൊതുവിഭാഗം 4.75%
- 46 മുതല്‍ 60 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 5.75%- പൊതുവിഭാഗം 5.25%
- 61 മുതല്‍ 90 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 6.00%- പൊതുവിഭാഗം 5.50%
- 91 മുതല്‍ 180 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 6.25%- പൊതുവിഭാഗം 5.75%
- 181 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 9.00%- പൊതുവിഭാഗം 8.50%
പുതിയ പലിശ നിരക്ക്
- 182 മുതല്‍ 364 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 7.25%- പൊതുവിഭാഗം 6.75%
- 365 ദിവസം (1 വര്‍ഷം)- മുതിര്‍ന്ന പൗരന്മാര്ക്ക് 7.85%- പൊതുവിഭാഗം 7.35%
- 1 വര്‍ഷം 1 ദിവസവും- മുതിര്‍ന്ന പൗരന്മാര്ക്ക് 8.30%- പൊതുവിഭാഗം 7.80%
- 501 ദിവസം- മുതിര്‍ന്ന പൗരന്മാര്ക്ക് 9.00%- പൊതുവിഭാഗം 8.50%
- 18 മാസം മുതല്‍ 2 വര്‍ഷം- മുതിര്‍ന്ന പൗരന്മാര്ക്ക് 7.90%- പൊതുവിഭാഗം 7.40%
- 3 വര്‍ഷം മുതല്‍ 5 വര്‍ഷം- മുതിര്‍ന്ന പൗരന്മാര്ക്ക് 8.15%- പൊതുവിഭാഗം 7.65%
- 5 വര്‍ഷം മുതല്‍ 10 വര്‍ഷം- മുതിര്‍ന്ന പൗരന്മാര്ക്ക് 7.50%- പൊതുവിഭാഗം 7.00%
നേരത്തെയുള്ള പിന്‍വലിക്കല്‍
നിര്‍ദിഷ്ട കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പെ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍, പദ്ധതിക്ക് വാഗ്ദാനം ചെയ്തിരുന്ന പലിശ നിരക്കില്‍ നിന്നും 1% കുറവ് വരുത്തിയാകും നിക്ഷേപകന് അനുവദിക്കുക.
സേവിങ്സ് അക്കൗണ്ട്
സേവിങ്സ് ബാങ്ക് അക്കൗണ്ട് വിഭാഗത്തില്‍ 1 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 7% നിരക്കിലും 1 ലക്ഷത്തിന് താഴെയുള്ള നിക്ഷേപ തുകയ്ക്ക് 6% നിരക്കിലുമാണ് യൂണിറ്റി സ്മോള്‍ ഫൈനാന്‍സ് ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications