A Oneindia Venture

5 ലക്ഷം രൂപയെ ഇരട്ടിയാക്കാം! ഈ പോസ്റ്റ് ഓഫീസ് സ്‌കീമിനെക്കുറിച്ചറിയൂ

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളെപ്പറ്റി നാം പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്. സുരക്ഷിതത്വവും അതേ സമയം മികച്ച ആദായവും പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഓരോ

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളെപ്പറ്റി നാം പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്. സുരക്ഷിതത്വവും അതേ സമയം മികച്ച ആദായവും പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഓരോ നിക്ഷേപകരുടേയും പ്രായത്തിനും നിക്ഷേപ ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന പല തരത്തിലുള്ള നിക്ഷേപ ഇന്ത്യ പോസ്റ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഈ നിക്ഷേപ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ മേല്‍നോട്ടവും സുരക്ഷിതത്വവുമുണ്ടെന്നുള്ളതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന സുപ്രധാന ഘടകം.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് വാഗ്്ദാനം ചെയ്യുന്ന അത്തരം നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സിനായുള്ള ഏറ്റവും മികച്ച പദ്ധതിയായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് കണക്കാക്കപ്പെടുന്നത്. മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെപ്പോലെ ഇവിടെയും നിക്ഷേപകര്‍ക്ക് മികച്ച ആദായവും നിക്ഷേപ സുരക്ഷിതത്വവും ലഭ്യമാണ്. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുമെന്നതും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ സവിശേഷതയാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയുടെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി

ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപത്തിലൂടെ ലഭിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

അതായത് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്. രണ്ട് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനും മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനും ഇവിടെ അതേ 5.5 ശതമാനം നിരക്കില്‍ പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. നിക്ഷേപം 5 വര്‍ഷത്തേക്ക് ആണെങ്കില്‍ 6.7 ശതമാനമെന്ന പലിശ നിരക്കാണ് നിക്ഷേപകരുടെ കൈകളിലെത്തുക.

നിക്ഷേപം ഇരട്ടിയായി വളരുവാന്‍

നിക്ഷേപം ഇരട്ടിയായി വളരുവാന്‍

എങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപങ്ങളില്‍ നിങ്ങളുടെ നിക്ഷേപ തുക കുറഞ്ഞ വര്‍ഷം കൊണ്ടു തന്നെ ഇരട്ടിയായി വളരുന്നത് എന്നറിയേണ്ടേ? നിലവിലുള്ള 6.7 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ന നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം 10.74 വര്‍ഷമാണ്. അതായത് 129 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിക്ഷേപം ഇരട്ടിയാക്കി നേട്ടം കൊയ്യാം.

ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാം?

ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാം?

ഇന്ത്യന്‍ പൗരനായ പ്രായ പൂര്‍ത്തിയായിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. മുതിര്‍ മൂന്ന് വ്യക്തികള്‍ക്ക് വരെ ചേര്‍ന്ന് സംയുക്തമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയില്‍ ജോയിന്റ് അക്കൗണ്ടും ആരംഭിക്കുന്നതാണ്. ഇതു കൂടാതെ 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേരില്‍ മാതാ പിതാക്കള്‍ക്കോ, നിയമപരമായ രക്ഷിതാക്കള്‍ക്കോ അക്കൗണ്ട് ആരംഭിക്കുവാനും സാധിക്കും. നിങ്ങള്‍ 5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുക 6,91,500 രൂപയായിരിക്കും. അതായത് മൊത്തം 1,91,500 രൂപയുടെ നേട്ടം.

നികുതി ഇളവുകള്‍

നികുതി ഇളവുകള്‍

നിങ്ങളുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പരമാവധി നിങ്ങള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ വേണമെങ്കില്‍ അതും ആരംഭിക്കാവുന്നതാണ്. 5 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് നിങ്ങള്‍ക്ക് നികുതി നേട്ടവും ലഭിക്കുന്നതാണ്. ആദായ നികുതി നിയമം 1961 ലെ വകുപ്പ് 80സി പ്രകാരമാണ് ഈ നികുതി ഇളവുകള്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X