ഉത്സവ സീസണിലേക്കാണ് നമ്മള് കടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെയുളള ആഘോഷപരിപാടികള്‍ നാടെങ്ങും സജീവമാകും. ഉത്സവകാലം ആഘോഷങ്ങളുടേത് മാത്രമല്ല. അത് ഷോപ്പിംഗ് കാലം കൂടിയാണ്. വിവിധ ബ്രാന്‍ഡുകള്‍ ഉത്സവ കാലങ്ങളില്‍ വമ്പന്‍ ഓഫറുകളുമായാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്സവ സീസണുകള്‍ ഷോപ്പിംഗിന് പറ്റിയ സമയമാണ്.
കൊവിഡ് കാലം ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയുളള ഷോപ്പിംഗിനാവും പലരും മുന്‍ഗണന നല്‍കുന്നത്. പലരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഷോപ്പിംഗിന് ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഓഫറുകളില്‍ മയങ്ങി കടക്കെണിയില്‍ വീണ് പോകാനുളള സാധ്യത കൂടുതലാണ്. ഉത്സവ കാലത്ത് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ പണി കിട്ടാതെ ഷോപ്പിംഗ് നടത്താം എന്നറിയണ്ടേ. ഈ ടിപ്പുകള്‍ നിങ്ങളെ അതിന് സഹായിക്കും.

ഒന്നാമതായി ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍ വേണം ശ്രദ്ധിക്കാന്‍. 30-40 ശതമാനം വരെ ക്രഡിറ്റ് കാര്‍ഡ് പരിധി മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ക്രഡിറ്റ് സ്കോറിനെ ബാധിക്കും. പിന്നീടുളള ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ക്കും ഇത് തടസ്സമാകും.
രണ്ടാമതായി ക്രഡിറ്റ് കാര്‍ഡ് ഓഫറുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് മാത്രം മികച്ചത് തിരഞ്ഞെടുക്കുക. ഓണ്‍ലൈനും ഓഫ് ലൈനും ആയുളള വില്‍പ്പനക്കാരുടെ ബാങ്ക് അടിസ്ഥാനത്തിലുളള ഡിസ്കൗണ്ടുകള്‍ താരതമ്യപ്പെടുത്തി പരിശോധിച്ച് വേണം തീരുമാനം എടുക്കാന്‍.
വലിയ തുക മുടക്കിയാണ് സാധനം വാങ്ങുന്നത് എങ്കില്‍ കുറഞ്ഞ ഇഎംഐ നിരക്കിലുളള ഓപ്ഷനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. അവസാനമായി ഷോപ്പിംഗ് നടത്തുന്നതിന് മുന്‍പായി ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ത്തുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താല്‍ മികച്ച ക്രഡിറ്റ് സ്കോര്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ഉത്സവകാലത്തെ ഷോപ്പിംഗ് മികച്ച രീതിയില്‍ നടത്താനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
