രുചികരമായ ഭക്ഷണം എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ചുറ്റും നോക്കിയാൽ തന്നെ നിരവധി ഹോട്ടലുകൾ കാണാം. മസാല ദോശയും ബിരിയാണിയും കുഴിമന്തിയും കരിമീനും തുടങ്ങി എല്ലാ രുചികളും തൊട്ടടുത്തുണ്ട്. ഈ രുചികളത്രയും തേടികണ്ടുപിടിച്ച് ആസ്വദിക്കുന്ന നിരവധി ഭക്ഷണ പ്രേമികളുണ്ട്. സ്വന്തം വീട്ടിൽ തന്നെ രുചിയുടെ വ്യത്യസ്തത തേടുന്നവരും കുറവല്ല.
ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുക എന്നത് ചിലവേറിയ കാര്യമാണ്. പ്രത്യേകിച്ച് കുടുംബാംഗങ്ങളോ കൂട്ടുകാരോ ഒരുമിച്ചു ഉണ്ടെങ്കിൽ ഭക്ഷണത്തിന്റെ ബില്ല് റോക്കറ്റ് പോലെ കുതിച്ചുയരും. ഇന്ന് ഒരു മസാല കഴിച്ചാൽ കുറഞ്ഞത് 65 രൂപ കൊടുക്കണം. നോൺ-വെജ് ഭക്ഷണമാണെങ്കിൽ വില കൂടുതലാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ആളുകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതിമാസ ബജറ്റ് ആകെ അവതാളത്തിൽ ആകും.

ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് പ്രതിമാസ ബജറ്റിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ആദ്യം ഉറപ്പുവരുത്തണം. കാരണം എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ അത് മാസാവസാനം വലിയ തുകയായി മാറും. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനേ പാടില്ല എന്നല്ല പറഞ്ഞു വരുന്നത്. പകരം ചില നുറുങ്ങ് വിദ്യകൾ ഉപയോഗിച്ചാൽ ചിലവ് പരമാവധി കുറയ്ക്കാം.
1. ഭക്ഷണവും ബജറ്റും
ഭക്ഷണം കഴിക്കാനായി പുറപ്പെടുന്നതിനു മുൻപ് എന്ത് കഴിക്കണം എന്നുള്ളതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കണം. ഏത് ഹോട്ടലിൽ നിന്നുമാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് മുൻകൂട്ടി തീരുമാനിക്കുന്നതും നല്ലതാണ്. ഈ ചെലവുകൾക്ക് ആവശ്യമായ ഒരു ബജറ്റ് തയ്യാറാക്കുക. വിഭവങ്ങളും പാനീയങ്ങളും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് മുൻകൂട്ടി ആസൂത്രണം ചെയ്ത ബജറ്റിൽ ഉറച്ചുനിൽക്കുക.
2. എവിടെ നിന്നും കഴിക്കണം
തുടക്കത്തിലെ പറഞ്ഞതുപോലെ നമുക്ക് ചുറ്റും അനവധി ഹോട്ടലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്നും നമുക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. കുറഞ്ഞ വിലയിൽ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന കട തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി ആപ്പുകൾ, വെബ്‌സൈറ്റുകൾ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നുള്ള ശുപാർശകൾ ഉപയോഗിക്കുക.
3. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക
ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവാണ്. ചില ക്രെഡിറ്റ് കാർഡുകൾ റസ്റ്റോറന്റ് ബില്ലുകളിൽ ഓഫറുകൾ നൽകാറുണ്ട്. ഈ ഓഫറുകളിൽ പലപ്പോഴും ബൈ-വൺ-ഗെറ്റ്-വൺ-ഫ്രീ ഡീലുകൾ, കോംപ്ലിമെന്ററി വിഭവങ്ങൾ, അല്ലെങ്കിൽ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ആസ്വദിക്കാൻ അനുവദിക്കുന്ന കിഴിവുള്ള സെറ്റ് മെനുകൾ എന്നിവ ഉൾപ്പെടുന്നു. അത്തരത്തിലുള്ള ഓഫറുകൾ മനസ്സിലാക്കി ഭക്ഷണം കഴിക്കുക.
4. ഹോട്ടലുകളുടെ ഓഫർ
പല റെസ്റ്റോറന്റുകളും വൈകുന്നേരങ്ങൾ അല്ലെങ്കിൽ പ്രവൃത്തിദിവസങ്ങൾ പോലെ തിരക്കില്ലാത്ത സമയങ്ങളിൽ ഡിസ്കൗണ്ട് ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇവ ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ നല്ലതാണ്. റെസ്റ്റോറന്റുകളോ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളോ വാഗ്ദാനം ചെയ്യുന്ന കൂപ്പണുകൾ, വൗച്ചറുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ എന്നിവ പ്രയോജനപ്പെടുത്തുക.
5. ബിൽ തുക പങ്കിടുക
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഭക്ഷണം കഴിക്കുകയാണെങ്കിൽ, ബിൽ തുല്യമായി വിഭജിക്കുന്നതോ വ്യക്തിഗത ഇനങ്ങൾക്ക് പണം നൽകുന്നതോ പരിഗണിക്കുക. ഇത് എല്ലാവരേയും അവരുടെ ബജറ്റിൽ തുടരാൻ സഹായിക്കും. ഇത് ചെലവ് കുറഞ്ഞതുമാണ്, മാത്രമല്ല മുഴുവൻ ബില്ലും അടയ്‌ക്കുന്നതിന് ഒരാൾക്ക് മാത്രം ഭാരമാകില്ല.
ഓർക്കുക, റസ്റ്റോറന്റ്കളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ആസ്വാദ്യകരമായ അനുഭവമായിരിക്കണം, സാമ്പത്തിക ബാധ്യതയല്ല. ഈ നുറുങ്ങുകൾ നടപ്പിലാക്കുകയും ശ്രദ്ധാപൂർവം ചെലവഴിക്കുന്ന ശീലങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, പണം കൂടുതലാകാതെ ഭക്ഷണം കഴിക്കുന്നത് തുടരാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
