പണത്തിന് ആവശ്യം വന്നാൽ ആദ്യം ബാങ്കിലേക്കാണോ പോകുന്നത്? ബാങ്കുകൾ നിരവധി വായ്പകൾ നൽകുന്നു. അതിൽ വ്യക്തിഗത വായ്പകൾക്ക് മാത്രം അപേക്ഷിക്കുന്നവർ കൂടുതലാണ്. ഇന്ത്യയിലെ നിരവധി ബാങ്കുകൾ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. പൊതുവേ വ്യക്തിഗത വായ്പകൾക്ക് പലിശ കൂടുതലാണ്. എന്നാൽ ഇന്ത്യയിൽ കുറഞ്ഞ പലിശ നൽകുന്ന മികച്ച 10 ബാങ്കുകളെ കുറിച്ച് അറിയാം...
വായ്പയുടെ പലിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വായ്പയുടെ തരം : സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകളുണ്ട്. ഓരോ വായ്പകൾക്കും വ്യത്യസ്ത പലിശ നിരക്കുകളാണ്.
ക്രെഡിറ്റ് സ്കോർ : ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ അപകടസാധ്യതയെ സൂചിപ്പിക്കുന്നു. അത് കുറഞ്ഞ പലിശനിരക്കുകൾ നൽകുന്നു.
വായ്പാ തുകയും കാലാവധിയും : വായ്പാ തുകയും തിരിച്ചടവ് കാലാവധിയും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടാം.
വരുമാന സ്ഥിരത : സ്ഥിരവും വിശ്വസനീയവുമായ വരുമാന സ്രോതസ്സുകളുള്ളവർക്ക് പലിശ കുറഞ്ഞേക്കാം. കാരണം അവർ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കുള്ള മികച്ച 10 ബാങ്കുകൾ
കുറഞ്ഞ പലിശ നിരക്ക് നൽകുന്ന 10 ബാങ്കുകളെ കുറിച്ച് അറിയാം...
1. എസ്.ബി.ഐ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വായ്പകൾക്ക് കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്നു. 2024 മുതൽ എസ്.ബി.ഐ നൽകുന്ന വ്യക്തിഗത വായ്പകൾക്കുള്ള പലിശ നിരക്കുകൾ 9.60% മുതൽ ആരംഭിക്കുന്നു.
2. എച്ച്.ഡി.എഫ്.സി ബാങ്ക്
മുൻനിര സ്വകാര്യ മേഖല ബാങ്കായ എച്ച്.ഡി.എഫ്.സി 2024 ൽ വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകൾ പ്രതിവർഷം 10.75 മുതൽ ആരംഭിക്കുന്നു.
3. ഐ.സി.ഐ.സി.ഐ ബാങ്ക്
ഇവിടെ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ പ്രതിവർഷം 11.25% മുതൽ ആരംഭിക്കുന്നു. ഇത് 2024 മുതൽ പ്രാബല്യത്തിൽ വന്നു.

4. ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അവരുടെ വ്യക്തിഗത വായ്പക്കുള്ള പലിശ നിരക്കുകൾ പ്രതിവർഷം 9.85% മുതൽ ആരംഭിക്കുന്നു. ഇത് 2024 മുതൽ ആരംഭിച്ചു.
5. ആക്സിസ് ബാങ്ക്
2024 മുതൽ ആക്സിസ് ബാങ്കിന്റെ വ്യക്തിഗത വായ്പയുടെ പലിശ 11.50% മുതൽ ആരംഭിക്കുന്നു.
6. പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി)
പൊതുമേഖലാ ബാങ്കായ പി.എൻ.ബി വ്യക്തിഗത വായ്പകൾക്ക് 9.90% മുതൽ പലിശ ഈടാക്കുന്നു.
7. കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് 2024 മുതൽ അവരുടെ വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 11.00% മുതൽ പലിശ ഈടാക്കുന്നു.
8. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അവരുടെ വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.10% മുതൽ പലിശ ഈടാക്കുന്നു.
9. കാനറ ബാങ്ക്
കാനറ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 9.75% മുതൽ പലിശ ഈടാക്കുന്നു.
10. ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.25% മുതൽ പലിശ ഈടാക്കുന്നു.
കുറഞ്ഞ പലിശ നിരക്കുള്ള വായ്പ എങ്ങനെ തിരഞ്ഞെടുക്കാം?
- പ്രോസസ്സിംഗ് ഫീസ് : ഓരോ ബാങ്കും വ്യത്യസ്ത പ്രോസസിംഗ് ഫീസ് ഈടാക്കുന്നു. അതിനാൽ ഒന്നിലധികം ബാങ്കിന്റെ പ്രോസസിംഗ് ചാർജുകളെ താരതമ്യം ചെയ്യുക.
- യോഗ്യത : കുറഞ്ഞ വരുമാനം, ക്രെഡിറ്റ് സ്കോർ ആവശ്യകതകൾ തുടങ്ങിയ ബാങ്കിന്റെ വായ്പാ യോഗ്യതകൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഉപഭോക്തൃ സേവനം : സുരക്ഷിതത്വം ഉറപ്പാക്കുന്ന ബാങ്കാണെന്ന് ആദ്യം ഉറപ്പാക്കുക. അതിനു ശേഷം മാത്രം വായ്പ തിരഞ്ഞെടുക്കാം.
- തിരിച്ചടവ് : ദൈർഘ്യമേറിയ കാലാവധിയോ പിഴകളില്ലാതെ വായ്പ തിരിച്ചടയ്ക്കാനുള്ള ഓപ്ഷനുകളോ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെ സമീപിക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കുകളെല്ലാം വായ്പകൾക്ക് രാജ്യത്തെ കുറഞ്ഞ പലിശ നൽകുന്നവയാണ്. ഇതിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യവും തിരിച്ചടവ് കഴിവും അനുസരിച്ച് മാത്രം വായ്പ എടുക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
