ദീർഘകാലത്തേക്ക് ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്ഥിര നിക്ഷേപം അഥവാ എഫ്.ഡികളിൽ നിക്ഷേപിക്കുന്നത് ഉചിതമായ തീരുമാനമാണ്. ഒറ്റത്തവണയായി ഒരു വലിയ തുക നിക്ഷേപിച്ചാൽ അതിന്റെ പലിശ പ്രതിമാസ, പ്രതിവർഷ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഉറപ്പാക്കാൻ സാധിക്കും. രാജ്യത്തെ വിവിധ ബാങ്കുകൾ എഫ്.ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ എഫ്.ഡിയും വ്യത്യസ്ത പലിശ നിരക്കാണ് നൽകുന്നത്. എപ്പോഴും ഉയർന്ന ലാഭം നേടാവുന്ന എഫ്.ഡികളിൽ നിക്ഷേപിക്കുക.
മുതിർന്ന പൗരൻമാർക്ക് സാധാരണയായി അധിക പലിശയാണ് എഫ്.ഡികൾ ഉറപ്പ് നൽകുന്നത്. റിട്ടയർമെന്റ് കാലത്ത് പോലും ഉറപ്പുള്ള വരുമാനം നേടാൻ എഫ്.ഡി നിക്ഷേപം നല്ലതാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ മുതൽ എല്ലാ സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ നൽകുന്നു. അങ്ങനെ നോക്കിയാൽ 1 വർഷത്തേക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 10 ബാങ്കുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
7.75% വരെ റിട്ടേൺ ലഭിക്കുന്ന ബാങ്കുകൾ...
ഡി.സി.ബി ബാങ്ക്: സാധാരണ നിക്ഷേപകർക്ക് 1 വർഷത്തെ എഫ്.ഡിയ്ക്ക് 7.25% പലിശ നൽകും. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും നൽകുന്നു.
തമിഴ്‌നാട് മെർക്കൻ്റൈൽ ബാങ്ക്: സാധാരണ നിക്ഷേപകർക്ക് 1 വർഷത്തെ എഫ്.ഡി പലിശ നിരക്ക് 7.25 ശതമാനമായി കണക്കാക്കുന്നു. ഇതേ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75% പലിശ നൽകുന്നു.
കാനറ ബാങ്ക്: 1 വർഷത്തെ എഫ്.ഡിയ്ക്ക് 7% പലിശയാണ് കാനറ ബാങ്ക് സാധാരണ പൗരൻമാർക്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.50% പലിശ ഉറപ്പാക്കുന്നു.

കർണാടക ബാങ്ക്: സാധാരണ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്ക് 7% പലിശയാണ് എഫ്.ഡിയ്ക്ക് കണക്കാക്കുന്നത്. ഇത് മുതിർന്ന പൗരന്മാർക്ക് 7.40% പലിശ ഉറപ്പാക്കും.
ഈ ബാങ്കുകൾ 7.50 ശതമാനം വരെ പലിശ നൽകുന്നു.....
Deutsche Bank: 1 വർഷത്തെ എഫ്.ഡിയ്ക്ക് 7 ശതമാനം പലിശയാണ് സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത്. ഇതേ പലിശ തന്നെ മുതിർന്ന പൗരൻമാർക്കും നൽകുന്നു.
ആർ.ബി.എൽ ബാങ്ക്: 7 ശതമാനം പലിശയാണ് സാധാരണ പൗരൻമാർക്ക് നൽകുന്നത്. ഒരു വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ഇന്ത്യ: ഒരു വർഷത്തേക്ക് 7 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നൽകുന്നുണ്ട്.
പൊതു മേഖലാ ബാങ്കുകളുടെ പലിശ നിരക്ക്....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 1 വർഷത്തേക്ക് സാധാരണ പൗരൻമാർക്ക് എസ്.ബി.ഐ 6.80 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം പലിശയും നൽകുന്നു.
ബാങ്ക് ഓഫ് ബറോഡ: സാധാരണ നിക്ഷേപകർക്ക് 1 വർഷത്തെ എഫ്.ഡി നിക്ഷേപത്തിന് 6.75 ശതമാനം പലിശ ഉറപ്പ് നൽകുന്നു. ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും ലഭിക്കുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1 വർഷത്തെ എഫ്.ഡി പലിശയായി 6.75 ശതമാനമാണ് സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത് മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയായി ലഭിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications