A Oneindia Venture

ടോപ് 10 ക്രിപ്‌റ്റോ കറന്‍സികള്‍ 2022-ല്‍ എവിടെയെത്തും? സാധ്യത ഇങ്ങനെ

ക്രിപ്‌റ്റോ കറന്‍സികളെ സംബന്ധിച്ച് അതുല്യമായൊരു വര്‍ഷമായിരുന്നു 2021. ഉയര്‍ച്ച താഴ്ചകള്‍ ഏറെ ഉണ്ടായെങ്കിലും കറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ മുന്നോട്ട് കുതിച്ചു. ബിറ്റ് കോയിനും എഥീരിയവും ഒക്കെ ഇന്ന് ഏവര്‍ക്കും സുപരിചിതമായി മാറി. എന്‍എഫ്ടി പോലെയുള്ള പുത്തന്‍ താരോദയത്തിനും സാക്ഷിയായ വര്‍ഷമാണ് കടന്നു പോകുന്നത്. ഇതിനോടകം നൂറുകണക്കിന് ക്രിപ്‌റ്റോ കറന്‍സികള്‍, എന്‍എഫ്ടി, ആള്‍ട്ട് കോയിന്‍ എന്നിവയൊക്കെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. മിക്കതും നല്ല രീതിയില്‍ മുന്നേറിയിട്ടുണ്ട്.

എങ്ങനെ ?

എങ്ങനെ ?

സുരക്ഷ, സുതാര്യത, എളുപ്പത്തിലുള്ള ലഭ്യത, വേഗത്തിലുള്ള ഇടപാടുകള്‍, തത്സമയ സെറ്റില്‍മെന്റ്, സാങ്കേതികമായ പുരോഗതി ഒക്കെ ക്രിപ്‌റ്റോ കറന്‍സികളെ നിക്ഷേപകരുടെ പ്രിയപ്പെട്ട സങ്കേതമായി മാറ്റിത്തീര്‍ത്തിരിക്കുകയാണ്. നിലവിലുള്ള സൂചനകള്‍ പ്രകാരം ഈ രംഗത്തുള്ള വിദഗ്ധരും വരാന്‍ പോകുന്ന വര്‍ഷം ക്രിപ്‌റ്റോ കറന്‍സികള്‍ മികച്ച നേട്ടം തന്നെ നല്‍കുമെന്നാണ് വിലയിരുത്തുന്നത്. പ്രധാനപ്പെട്ട 10 കറന്‍സികളുടെ സാധ്യത നിലവാരം പരിശോധിക്കുകയാണിവിടെ.

എന്തൊക്കെ ഘടകങ്ങള്‍ ?

എന്തൊക്കെ ഘടകങ്ങള്‍ ?

അനവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നുതു കൊണ്ടുതന്നെ കൃത്യമായ വിലനിലവാരം പ്രവചിക്കാന്‍ സാധ്യമല്ല. ഉല്‍പാദനച്ചെലവ്, ഇടപാടിനുള്ള ചെലവ്, നിയന്ത്രണങ്ങളും നിയമങ്ങളും, ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അനുപാതം, നിരോധനം വരുന്നതിനെ പറ്റിയുള്ള ആശങ്കകള്‍, വിവിധ ക്രിപ്‌റ്റോ കറന്‍സികളും എന്‍എഫ്ടിയും തമ്മിലുള്ള മത്സരവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാകും ക്രിപ്‌റ്റോകറന്‍സി വില രൂപാന്തരപ്പെടുക. ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകളും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിരവധി രാജ്യങ്ങള്‍ ഇതിനോടകം ക്രിപ്‌റ്റോ കറന്‍സികളെ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിയമം രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്.

1) ബിറ്റ് കോയിന്‍

1) ബിറ്റ് കോയിന്‍

ബിറ്റ് കോയിന്‍ സര്‍വ്വകാല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷമാണ് 2021. പ്രതിമാസ കണക്കില്‍ ഫെബ്രുവരി, ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് ബിറ്റ്‌കോയിന്‍ (BTC) ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. എലോണ്‍ മാസ്‌കിന്റെ ടെസ്ല ഇടപാടുകള്‍ക്കായി അംഗീകരിച്ചതും മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോര്‍, ബിറ്റ് കോയിനെ നിയമ വിധേയ കറന്‍സിയായി അംഗീകരിച്ചതും മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമായി. എന്നാല്‍ ചൈന ബിറ്റ് കോയിനെ നിരോധിച്ചത് പ്രതികൂലമായി ബാധിച്ചു. നവംബറില്‍ 68,000 ഡോളര്‍ വരെ എത്തിയതിനു ശേഷം 47,000 നിലവാരത്തിലാണ് നിലവില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 2022 വര്‍ഷത്തിലും ബിറ്റ്‌കോയിന്‍ പുതിയ ഉയരങ്ങള്‍ താണ്ടുമെന്നാണ് വിദഗ്ധരുടെയും പ്രവചനം. 70,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ റേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടാമെന്നാണ് നിഗമനം.

2) എഥീരിയം

2) എഥീരിയം

ബിറ്റ്‌കോയിന് ശേഷം ഏറ്റവുമധികം പ്രാധാന്യമുള്ളതും പ്രചാരത്തിലുള്ളതുമായ ക്രിപ്‌റ്റോ കറന്‍സിയാണ് എഥീരിയം (ETH). 2021-ല്‍ എഥീരിയവും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഡിഫൈ (DeFi), എന്‍എഫ്ടി, എഥീരിയം 2.0, സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍, മെറ്റാവേഴ്‌സിലെ പങ്കാളിത്തവുമൊക്കെ എഥീരിയത്തിന്റെ മൂല്യവും വര്‍ദ്ധിപ്പിച്ചു.
നിലവില്‍ 3,700 ഡോളര്‍ നിലവാരത്തിലാണ് എഥീരിയം വ്യാപാരം ചെയ്യപ്പെടുന്നത്. ക്രിപ്‌റ്റോ രംഗത്തെ മിക്ക വിദഗ്ധരും എഥീരിയം 2022 അവസാനത്തോടെ 6,000 ഡോളര്‍ മറികടക്കുമെന്നാണ് പ്രവചനം.

3) ബിനാന്‍സ് കോയിന്‍

3) ബിനാന്‍സ് കോയിന്‍

ജനപ്രീതിയില്‍ മൂന്നാമത് നില്‍ക്കുന്ന കിപ്റ്റോ കറന്‍സിയാണ് ബിനാന്‍സ് കോയിന്‍ (BNB). ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചാണ് ബിനാന്‍സില്‍ വ്യാപകമായി ഈ കറന്‍സി ഉപയോഗിക്കുന്നു. 8700 കോടി ഡോളറിലധികം വിപണി മൂല്യമുണ്ട്. ട്രേഡിംഗ്, പണമിടപാട്, യാത്രാ ബുക്കിംഗ്, ഇതേറിയം അല്ലെങ്കില്‍ ബിറ്റ്കോയിന്‍ പോലുള്ള മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്കായി ട്രേഡ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യല്‍ എന്നിവയ്ക്കായി ഇത് ഉപയോഗിക്കാനാവും. 14 ലക്ഷം ഇടപാടുകളാണ് ഓരോ നിമിഷത്തിലും നടക്കുന്നത്. 2022 അവസാനത്തോടെ ബിനാന്‍സ് കോയിന്‍ 1000 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് വിദഗ്ധരുടെ പ്രവചനം.

4) ടെതര്‍

4) ടെതര്‍

7800 കോടി യുഎസ് ഡോളര്‍ വിപണി മൂല്യമുള്ള ടെതര്‍ യുഎസ് ഡോളര്‍ പോലുള്ള ഫിയറ്റ് കറന്‍സികളുടെ പിന്തുണയുള്ള സ്റ്റേബിള്‍ കോയിനാണ്. മറ്റു ക്രിപ്‌റ്റോ കറന്‍സികളിലെ പോലയുള്ള ചാഞ്ചാട്ടം ഇതിലില്ല. അതായത്, വളരെയധികം ചാഞ്ചാട്ടമുളള, വില സ്ഥിരതയില്ലാത്ത മറ്റ് ക്രിപ്‌റ്റോ കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെതര്‍ (USDT) സ്ഥിരതയുള്ളതും വിശ്വാസ്യതയുള്ള കോയിനാണ്. സുതാര്യമാണ് ഇടപാടുകള്‍. 2014-ലാണ പുറത്തിറങ്ങിയത്. പ്രകടനത്തിലും സ്വീകാര്യതയിലും 2021 വര്‍ഷത്തില്‍ നാലമാത് നില്‍ക്കുന്ന ക്രിപ്‌റ്റോ കറന്‍സി കൂടിയാണിത്. 2022-ല്‍ 1.089 മുതല്‍ 1.6 യുഎസ് ഡോളര്‍ റേഞ്ചിനുള്ളില്‍ ടെതര്‍ നില്‍ക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

5) സൊലാന

5) സൊലാന

5,400 കോടി യുഎസ് ഡോളറിലധികം വിപണി മൂല്യമുള്ള, അതിവേഗത്തിലും സുരക്ഷിതമായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് സൊലാന (SOL). നിലവില്‍ സ്വീകാര്യതയിലും ഇടപാടിലും അഞ്ചാമാത് നില്‍ക്കുന്നു. 50,000 ഇടപാടുകള്‍ ഓരോ നിമിഷത്തിലും നടക്കുന്നു. പ്രൂഫ്-ഓഫ്-ഹിസ്റ്ററി, ഹൈബ്രിഡ് പ്രൂഫ്-ഓഫ്-സ്റ്റേക്കും തനതായ സംവിധാനവും സൊലാനയ്ക്കുണ്ട്. 2020-ലാണ് അവതരിപ്പിക്കപ്പെട്ടത്. പുറത്തറങ്ങിയപ്പോള്‍ വെറും 0.77 ഡോളര്‍ വിലയുണ്ടായിരുന്ന സോലാന 2021 ഡിസംബറോടെ 177 ഡോളര്‍ നിലവാരത്തിലേക്ക് കുതിച്ചെത്തി. കുറഞ്ഞത് 240 മുതല്‍ 300 ഡോളര്‍ വരെ നിലവാരത്തില്‍ സൊലാന 2022-ല്‍ എത്താമെന്നാണ് പ്രവചനം.

മറ്റ് കറന്‍സികള്‍

മറ്റ് കറന്‍സികള്‍

വെറുമൊരു മീമായി തുടങ്ങിയിട്ട് ഇന്ന് 2400 കോടി ഡോളര്‍ വിപണി മൂല്യത്തിലേക്ക് എത്തിയ ക്രിപ്റ്റോ കറന്‍സിയാണ് ഡോഗ്‌കോയിന്‍ (DOGE). 2022-ല്‍ ഡോഗ്‌കോയിന്‍ 0.16 മുതല്‍ 0.3 ഡോളര്‍ റേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടാം. മറ്റൊരു മുന്‍നിര ക്രിപ്‌റ്റോയായ ടെറ (LUNA) 105 മുതല്‍ 120 യുഎസ് ഡോളര്‍ റേഞ്ചിലും അവലാഞ്ചെ (AVAX) 130 മുതല്‍ 188 യുഎസ് ഡോളര്‍ റേഞ്ചിലും പ്രൂഫ്- ഓഫ്- സ്റ്റേക്ക് രീതിയെ ഉപയോഗിക്കുന്ന കാര്‍ഡാനോ (ADA) 1.4 മുതല്‍ 1.6 ഡോളര്‍ റേഞ്ചിലും വിവിധ ബ്ലോക്ക്ചെയിനുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്ന പോള്‍കാഡോട് (DOT) 27 മുതല്‍ 34 യുഎസ് ഡോളര്‍ റെഞ്ചിലും 2022-ല്‍ വ്യാപാരം ചെയ്യപ്പെടാം.

നിരോധനമല്ല, നിയന്ത്രണം ?

നിരോധനമല്ല, നിയന്ത്രണം ?

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുന്നതിനു പകരം ആസ്തിയായി പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട നിയമ പ്രകാരം ക്രിപ്‌റ്റോ കറന്‍സിയെ, ക്രിപ്‌റ്റോ- അസറ്റ് (ആസ്തി) ആയി പുനര്‍ നാമകരണം ചെയ്ത് സെബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെല്ലാം സെബിയുടെ നിയന്ത്രണത്തില്‍ വരും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X