മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള നിരവധി പരസ്യങ്ങൾ ഇപ്പോൾ ടിവിയിലും പത്രങ്ങളിലും കാണാം. ആളുകൾ കൂടുതലായി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് തയ്യാറാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷിതമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. വിപണിയിൽ നിരവധി മ്യൂച്വൽ ഫണ്ടുകളുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തക ലക്ഷ്യം കൃത്യമായി മനസിലാക്കി ഏറ്റവും അനുയോജ്യമായതിൽ വേണം നിക്ഷേപിക്കാൻ.
നടപ്പ് സാമ്പത്തിക വർഷത്തിൽ, അതായത് ഏപ്രിൽ 2023 മുതൽ 2024 മാർച്ച് വരെ 30 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 50 ശതമാനത്തിലധികം വരുമാനം നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകളെന്ന് നിങ്ങൾക്കറിയാമല്ലോ. ലാർജ്, മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് കീഴിലാണ് വരുന്നത്.

ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിപണിയിൽ ഏകദേശം 265 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുണ്ട്. അതിൽ മികച്ച പ്രകടനം നടത്തിയ പത്ത് ഫണ്ടുകൾ ഏതൊക്കെ എന്ന് നോക്കാം.
1. ക്വാണ്ട് വാല്യൂ ഫണ്ട്
2023-24 സാമ്പത്തിക വർഷത്തിൽ 77.44 ശതമാനം നേട്ടമാണ് ക്വാണ്ട് വാല്യൂ ഫണ്ട് നൽകിയത്. അതായത് 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം ഇപ്പോൾ 1.64 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും.
2. ക്വാണ്ട് മിഡ് ക്യാപ് ഫണ്ട്
63.93 ശതമാനം നേട്ടമാണ് ക്വാണ്ട് മിഡ് ക്യാപ് ഫണ്ട് 2023-24 സാമ്പത്തിക വർഷം നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപിയുടെ മൂല്യം ഇപ്പോൾ 1.57 ലക്ഷം രൂപയായിരിക്കും.
3. ഇൻവെസ്കോ ഇന്ത്യ ഫോക്കസ്ഡ് ഫണ്ട്
2023-24 സാമ്പത്തിക വർഷത്തിൽ 63.88 ശതമാനം നേട്ടമാണ് ഇൻവെസ്കോ ഇന്ത്യ ഫോക്കസ്ഡ് ഫണ്ട് നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ഇപ്പോൾ 1.57 ലക്ഷം രൂപയാകുമായിരുന്നു.
4. ക്വാണ്ട് ലാർജ് & മിഡ് ക്യാപ് ഫണ്ട്
63.72 ശതമാനം ലാഭമാണ് ക്വാണ്ട് ലാർജ് & മിഡ് ക്യാപ് ഫണ്ട് നടപ്പ് സാമ്പത്തിക വർഷം നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ഇപ്പോൾ 1.57 ലക്ഷം രൂപയായിരിക്കും.

5. ഐടിഐ മിഡ് ക്യാപ് ഫണ്ട്
2023-24 സാമ്പത്തിക വർഷത്തിൽ 61.13 ശതമാനം നേട്ടമാണ് ഈ മിഡ്‌ക്യാപ് ഫണ്ട് നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം ഇപ്പോൾ 1.55 ലക്ഷം രൂപയാകുമായിരുന്നു.
6. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
58.29 ശതമാനം ലാഭമാണ് ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് 2023-24 സാമ്പത്തിക വർഷം നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം ഇപ്പോൾ 1.54 ലക്ഷം രൂപയാകുമായിരുന്നു.
7. ബാങ്ക് ഓഫ് ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്
2023-24 സാമ്പത്തിക വർഷം 58.16 ശതമാനം നേട്ടമാണ് ബാങ്ക് ഓഫ് ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട് നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം ഇപ്പോൾ 1.54 ലക്ഷം രൂപയാകുമായിരുന്നു.
8. മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട്
ഈ മിഡ്‌ക്യാപ് ഫണ്ട് 57.69 ശതമാനം നേട്ടം നടപ്പ് സാമ്പത്തിക വർഷം നൽകി. 10000 രൂപയുടെ എസ്ഐപി വളർന്നത് 1.53 ലക്ഷമായാണ്.
9. എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
ഇഎൽഎസ്എസ് വിഭാഗത്തിലെ ഈ ഏറ്റവും സ്കീമാണ് എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്. 57.33 ശതമാനം നേട്ടമാണ് നിക്ഷേപകന് ഒരു വർഷം കൊണ്ട് ലഭിച്ചത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ഇപ്പോൾ 1.53 ലക്ഷം രൂപയായിട്ടുണ്ടാകും.
10. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
2023-24 സാമ്പത്തിക വർഷത്തിൽ 57 ശതമാനം നേട്ടമാണ് ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് നൽകിയത്. അതായത് 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം ഇപ്പോൾ 1.53 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
