ഇന്ത്യൻ മ്യൂച്വൽ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ൽ 22.26 ലക്ഷം കോടി രൂപയിൽ നിന്ന് 2024 ഒക്ടോബറിൽ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്. ഓരോ വിഭാഗങ്ങളിലെയും മൂച്വൽ ഫണ്ടുകൾ വ്യത്യസ്തമായ വരുമാനമാണ് നിക്ഷേപകന് നൽകുക. റിട്ടേണ്‍ നോക്കിയാണ് പലരും മൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത്. ഉയർന്ന ആദായം നൽകിയതായി കണ്ടാൽ നിക്ഷേപകർ കൂട്ടത്തോടെ ആ ഫണ്ടുകളിൽ നിക്ഷേപിക്കും. എന്നാൽ എല്ലാ കാലത്തും ഈ ഫണ്ടുകള്‍ മികച്ച ആദായം നല്‍കിക്കൊള്ളണമെന്നില്ല. റിസ്‌ക് എടുക്കാനുള്ള കഴിവും നിക്ഷേപ കാലയളവും സാമ്പത്തിക ലക്ഷ്യങ്ങളുമൊക്കെ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മികച്ച വരുമാനം നൽകിയ 10 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം.
1. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടുകൾ കഴിഞ്ഞ അഞ്ച് വർഷമായി നല്ല വരുമാനം നൽകുന്നുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയുള്ള സ്മോൾ ക്യാപ് സ്റ്റോക്കുകളിലാണ് ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ചെറിയ കമ്പനികളിലെ ചാഞ്ചാട്ടം മൂലം ഉയർന്ന അപകടസാധ്യതയും ഈ ഫണ്ടിനുണ്ട്. 5 വർഷത്തെ റിട്ടേൺ നിരക്ക് 34.66 ശതമാനമാണ്. 10 വർഷത്തെ റിട്ടേൺ നിരക്ക് 21.9 ശതമാനമാണ്.
2. ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിൽ നിന്ന് ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് നേട്ടം ഉണ്ടാക്കുന്നു. ഫണ്ടിന്റെ ഉയർന്ന വരുമാനം നിർമ്മാണ, വ്യാവസായിക, അനുബന്ധ മേഖലകളുടെ കുതിച്ചുയരുന്ന വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. 37.9% ആണ് 5 വർഷത്തെ റിട്ടേൺ. 10 വർഷത്തെ റിട്ടേൺ 20.4% ആണ്.

3. നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്
സ്മോൾ ക്യാപ് വിഭാഗത്തിലെ മുൻനിര ഫണ്ടുകളിലൊന്നാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്. വളർന്നുവരുന്ന ചെറുകിട കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഫണ്ട് സ്ഥിരമായ വളർച്ച കാണിച്ചിട്ടുണ്ട്. ഈ ഫണ്ടിലെ 5 വർഷത്തെ റിട്ടൺ 36.6 ശതമാനവും 10 വർഷത്തെ റിട്ടേൺ 23.5 ശതമാനവുമാണ്.
4. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് കഴിഞ്ഞ 10 വർഷമായി നല്ലൊരു വാർഷിക വരുമാനം നൽകിയിട്ടുണ്ട്. ഈ ഫണ്ടിലെ 5 വർഷത്തെ റിട്ടേൺ 35.5% ആണ്. 10 വർഷത്തെ റിട്ടേൺ 21.2% ആണ്.
5. എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്
സ്മോൾ ക്യാപ് വിഭാഗത്തിൽ ദീർഘകാല വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്കിടയിൽ ഈ ഫണ്ട് ജനപ്രിയമാണ്. 29.1% ആണ് 5 വർഷത്തെ റിട്ടേൺ. 22.7% ആണ് 10 വർഷത്തെ റിട്ടേൺ.
6. ആക്സിസ് സ്മോൾ ക്യാപ് ഫണ്ട്
ആക്സിസ് സ്മോൾ ക്യാപ് ഫണ്ട് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാധ്യതയുള്ള ചെറുകിട കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വളർന്നുവരുന്ന ബിസിനസുകളിൽ നിന്ന് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനുള്ള അവസരം നൽകുന്നു. 5 വർഷത്തെ റിട്ടേൺ 29.4 ശതമാനവും 10 വർഷത്തെ റിട്ടേൺ 20.6 ശതമാനവുമാണ്.
7. എച്ച്എസ്ബിസി സ്മോൾ ക്യാപ് ഫണ്ട്
എച്ച്എസ്‌ബിസി സ്മോൾ ക്യാപ് ഫണ്ട് കഴിഞ്ഞ അഞ്ച് വർഷമായി മികച്ച വരുമാനം നൽകിയിട്ടുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയുള്ള വളർന്നുവരുന്ന കമ്പനികളെ ഈ ഫണ്ട് ലക്ഷ്യമിടുന്നു. 31.0% ആണ് 5 വർഷത്തെ റിട്ടേൺ. 20.4% ആണ് 10 വർഷത്തെ റിട്ടേൺ.
8. ഡിഎസ്‌പി സ്മോൾ ക്യാപ് ഫണ്ട്
ഡിഎസ്‌പി സ്മോൾ ക്യാപ് ഫണ്ടിന് സ്ഥിരമായ വരുമാനത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. 5 വർഷത്തെ റിട്ടേൺ 31.2% ആണ്. 10 വർഷത്തെ റിട്ടേൺ 20.4% ആണ്.
9. മോത്തിലാൽ ഒസ്‌വാൾ മിഡ്‌ക്യാപ് ഫണ്ട്
മോത്തിലാൽ ഒസ്‌വാൾ മിഡ്‌ക്യാപ് ഫണ്ട് വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് കമ്പനികളെ ലക്ഷ്യമിടുന്നു. 5 വർഷത്തെ റിട്ടേൺ 32.4 ശതമാനവും 10 വർഷത്തെ റിട്ടേൺ 21.6 ശതമാനവുമാണ്.
10. എഡൽവെയ്‌സ് മിഡ് ക്യാപ് ഫണ്ട്
ഈ ഫണ്ട് ഉയർന്ന വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നു. 30.9% ആണ് 5 വർഷത്തെ റിട്ടേൺ. 20.8% ആണ് 10 വർഷത്തെ റിട്ടേൺ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications