വിപണിയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. താരിഫ് ശക്തമായതോടെ ഓഹരി വിപണിയിൽ തുടർച്ചയായ തകർച്ചയായിരുന്നു സംഭവിച്ചത്. മാത്രമല്ല പലരും എസ്‌ഐപി അല്ലെങ്കിൽ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികൾ അവസാനിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. എന്നാൽ ഇത് സാധാരണയായി സംഭവിക്കുന്ന കാര്യമാണെന്നാണ് വിപണി വിദഗ്ദർ പറയുന്നത്. എസ്ഐപി നിക്ഷേപങ്ങളിൽ ദീർഘകാലത്തേക്ക് ക്ഷമയോടെ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാണ്.
നിലവിൽ നിക്ഷേപകർ എസ്ഐപി അവസാനിപ്പിക്കുന്നു എന്നാൽ മറ്റു പോർട്ട്ഫോളിയോകൾ പരിശോധിച്ച് പഠിക്കാനുള്ള സമയം അവർക്ക് ലഭിക്കുന്നു എന്നാണ് അർത്ഥം. ഇതിലൂടെ പുതിയ നിക്ഷേപ തന്ത്രങ്ങൾ ഉപയോഗിക്കാനും സാധിക്കുന്നു. എസ്ഐപികളിൽ നിന്നും ഒരിക്കലും ഹ്രസ്വകാല നേട്ടങ്ങൾ പ്രതീക്ഷിക്കരുത്.
കോമ്പൗണ്ടിംഗ് റിട്ടേണുകൾ എങ്ങനെ ലഭിക്കും?
ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ തുടങ്ങിയാൽ കൂട്ടു പലിശയുടെ നേട്ടം ഉറപ്പാക്കാം. നിങ്ങളുടെ നിക്ഷേപത്തിൻ്റെ ഇരട്ടിയിലധികം നേട്ടം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. നിക്ഷേപത്തിലൂടെ ഒരു നിശ്ചിത തുക പലിശയിനത്തിൽ ലഭിക്കും, എന്നാൽ റീ-ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിൽ നിന്നും നിന്നും വരുമാനം ഉയരും. ഇത് കാലക്രമേണ നിങ്ങളുടെ സമ്പത്ത് ക്രമാതീതമായി വളരുകയും ചെയ്യുന്നു.
എല്ലാ വർഷവും ഒരേ പോലെ നിക്ഷേപം നടത്തുന്നതിനു പകരമായി നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് ഉയരുന്നതിനൊപ്പം ഓരോ വർഷവും നിക്ഷേപവും വർദ്ധിപ്പിക്കുക. ഇതിലൂടെയാണ് വരുമാനം ഓരോ വർഷവും ഉയർത്താൻ സാധിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ പ്രതിവർഷം 10 ശതമാനം വരുമാനം റിട്ടേണിന് 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു വർഷത്തിനുശേഷം, നിങ്ങളുടെ നിക്ഷേപം 1100 രൂപയായി വളരുന്നു. അടുത്ത വർഷം, 1100 രൂപയ്ക്ക് 10 ശതമാനം വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നു.

ദീർഘകാല നിക്ഷേപങ്ങളിലൂടെ നിക്ഷേപം വളരാൻ സഹായിക്കുന്ന മാജിക്കാണ് കൂട്ടു പലിശ. എസ്ഐപി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളായതിനാൽ അപകട സാധ്യത ഉറപ്പായും ഉണ്ടാവും. പക്ഷേ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതു വരെ നിക്ഷേപം തുടരുന്നതാണ് നല്ലത്. ഇല്ലെങ്കിൽ കാര്യമായ ലാഭം ഉറപ്പാക്കാൻ സാധിക്കില്ല. ഇത്തരത്തിൽ ചെറിയ നിക്ഷേപത്തിലൂടെ എത്ര വലിയ കോർപ്പസ് സൃഷ്ടിക്കാമെന്ന് അറിയാം....
2025 ഏപ്രിൽ വരെയുള്ള കണക്ക് അനുസരിച്ച് എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ചാൽ 20 വർഷം കൊണ്ട് 2.15 കോടി രൂപ വരെ കോർപ്പസിലേക്ക് വളരുമെന്ന് ഈ 10 മ്യൂച്വൽ ഫണ്ടുകൾ ഉറപ്പ് നൽകുന്നു. അതായത് 2005 ഏപ്രിൽ മുതൽ നിക്ഷേപം ആരംഭിച്ച നിക്ഷേപങ്ങളാണ് ഇവ; ഓരോ മ്യൂച്വൽ ഫണ്ടും, 20 വർഷം കൊണ്ട് എത്ര രൂപ വരെ കോർപ്പസ് വളർന്നുവെന്നും നോക്കാം...
- നിപ്പോൺ ഇന്ത്യ ഫാർമ ഫണ്ട്: 2,14,81,715 രൂപ കോർപ്പസ്
- ഐസിഐസിഐ പ്രുഡൻഷ്യൽ ടെക് ഫണ്ട്: 1,85,99,892 രൂപ കോർപ്പസ്
- ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യൂ ഡിസ്കവറി ഫണ്ട്: 1,91,47,919 രൂപ കോർപ്പസ്
- കാനറ റോബെക്കോ എമർജിംഗ് ഇക്വിറ്റി ഫണ്ട്: 1,89,60,011 രൂപ കോർപ്പസ്
- നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്: 1,72,78,143 രൂപ കോർപ്പസ്
- സുന്ദരം മിഡ്‌ക്യാപ് ഫണ്ട്: 1,72,04,462 രൂപ കോർപ്പസ്
- കൊട്ടക് സ്മോൾകാപ്പ് ഫണ്ട്: 1,70,49,037 രൂപ കോർപ്പസ്
- ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട്: 1,64,16,398 രൂപ കോർപ്പസ്
- എച്ച്എസ്ബിസി മിഡ്ക്യാപ് ഫണ്ട്: 1,61,89,978 രൂപ കോർപ്പസ്
- നിപ്പോൺ ഇന്ത്യ മൾട്ടിക്യാപ്പ് ഫണ്ട്: 1,63,00,223 രൂപ കോർപ്പസ്
ഇത്രയും മ്യൂച്ചൽ ഫണ്ടുകളിൽ 10,000 രൂപയുടെ നിക്ഷേപത്തിലൂടെ 2.15 കോടി വരെയാണ് വളർന്നിരിക്കുന്നത്. എന്നാൽ നിക്ഷേപം ഓരോ വർഷവും വർദ്ധിപ്പിച്ചിരുന്നെങ്കിൽ ഇതിലും വലിയ കോർപ്പസ് ഉറപ്പാക്കിയേനെ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
