അപ്രതീക്ഷിതമായി സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പലരും വിവിധ വായ്പകളെയാണ് ആശ്രയിക്കുന്നത്. സാധാരണയായി എല്ലാവരും പേഴ്സണൽ ലോണുകളേയാണ് സമീപിക്കാറ്. അതിനു കാരണം പെട്ടെന്ന് തന്നെ നിങ്ങളാഗ്രഹിക്കുന്ന തുക വായ്പയായി ലഭിക്കുമെന്നതാണ്. മറ്റു വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ രേഖകൾ സമർപ്പിച്ച് പേഴ്സണൽ ലോണിന് അപേക്ഷിക്കാം. നിലവിൽ ബാങ്കുകൾക്ക് പുറമേ എൻ.ബി.എഫ്.സികളും, വിവിധ മൊബൈൽ ആപ്പുകളും പേഴ്സണൽ ലോൺ നൽകുന്നുണ്ട്.
വലിയ തുക ആവശ്യമായി വരുമ്പോൾ ബാങ്കിലൂടെയാണ് ആളുകൾ പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നത്. രാജ്യത്തെ വിവിധ ബാങ്കുകൾ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവേ ഇത്തരം വായ്പകൾക്ക് പലിശ നിരക്ക് കൂടുതലാണ്. അതിനു കാരണം പേഴ്സണൽ ലോൺ സുരക്ഷിതമല്ലാത്ത വായ്പയാണ്. ചില ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നുണ്ട്. 2025ൽ പേഴ്സണൽ ലോണുകൾക്ക് കുറഞ്ഞ പലിശനിരക്ക് നൽകുന്ന മുൻനിര ബാങ്കുകൾ ഏതെല്ലാം?
കുറഞ്ഞ പലിശയുള്ള പേഴ്സണൽ ലോൺ നൽകുന്ന ബാങ്കുകൾ
1. എച്ച്.ഡി.എഫ്.സി ബാങ്ക്
ഇവിടെ ലഭിക്കാവുന്ന പരമാവധി വായ്പ തുക 40 ലക്ഷം വരെയാണ്. 10.85% നിരക്ക് മുതൽ പലിശ ഈടാക്കും. ലോണിന് അപേക്ഷിക്കുമ്പോൾ 6,500 രൂപ പ്രോസസ്സിംഗ് ഫീസ് നൽകണം. 6 വർഷം വരെ ലോൺ തിരിച്ചടവ് സാധ്യമാണ്.
2. ഐ.സി.ഐ.സി.ഐ ബാങ്ക്
50 ലക്ഷം രൂപ വരെ പരമാവധി ലഭിക്കും. പലിശ 10.85% മുതൽ ഈടാക്കും. ഇതിനൊപ്പം ലോൺ തുകയുടെ 2% വരെ പ്രോസസ്സിംഗ് ഫീസും ഈടാക്കും. 6 വർഷം വരെയാണ് ലോൺ കാലാവധി.

3. ഇന്ത്യൻ ബാങ്ക്
നിങ്ങളുെടെ പ്രതിമാസ മൊത്ത ശമ്പളത്തിൻ്റെ 20 മടങ്ങ് വരെയാണ് ഇവിടെ ലഭിക്കുന്ന പരമാവധി വായ്പ തുക. അതിന് പലിശയായി 10.85% - 16.10% വരെ ഈടാക്കുന്നു. ഒപ്പം ലോൺ തുകയുടെ 1% പ്രോസസ്സിംഗ് ഫീസ് വാങ്ങുന്നു. 7 വർഷം വരെയാണ് ഈ വായ്പയുടെ കാലാവധി.
4. കാനറ ബാങ്ക്
10 ലക്ഷം വരെ നിങ്ങൾക്ക് വായ്പ ലഭിക്കും. എന്നാൽ 10.95% - 16.40% വരെ പലിശ ഈടാക്കും. ലോണിന് അപേക്ഷിക്കുമ്പോൾ ലോൺ തുകയുടെ 0.50% വരെ പ്രോസസ്സിംഗ് ഫീസിൽ 50% കിഴിവ് ലഭിക്കും. 7 വർഷം വരെയാണ് വായ്പാ കാലാവധി.
5. ഐ.ഡി.എഫ്.സി ബാങ്ക്
പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പലിശയായി 10.99% - 23.99% നിരക്കിലാണ് ഈടാക്കുന്നത്. മാത്രമല്ല ലോൺ തുകയുടെ 2% വരെ പ്രോസസ്സിംഗ് ഫീസും ഈടാക്കും. 5 വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
6. ബാങ്ക് ഓഫ് ബറോഡ
ഈ ബാങ്കിൽ പരമാവധി 20 ലക്ഷം വരെ വായ്പ ലഭിക്കും. 11.05% - 18.75% നിരക്കിലാണ് വായ്പയുടെ പലിശ ഈടാക്കുന്നത്. ലോൺ തുകയുടെ 2% വരെ പ്രോസസ്സിംഗ് ഫീസും ഈടാക്കും. 7 വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
7. ആക്സിസ് ബാങ്ക്
10 ലക്ഷം വരെയാണ് ലഭിക്കാവുന്ന പരമാവധി വായ്പ തുക. ആക്സിസ് ബാങ്ക് 11.25% മുതൽ പലിശ ചുമത്തുന്നു. ലോൺ തുകയുടെ 2% വരെ പ്രോസസ്സിംഗ് ഫീസും നൽകണം. 5 വർഷം വരെയാണ് കാലാവധി.
8. യെസ് ബാങ്ക്
ഈ ബാങ്കിൽ 40 ലക്ഷം വരെ വായ്പയെടുക്കാം. പലിശയായി 11.25% - 21.00% ഈടാക്കും, ഒപ്പം പ്രോസസ്സിംഗ് ഫീസ് നൽകണം. അതി ലോൺ തുകയുടെ 2.5% വരെയായിരിക്കും. മൊത്തം വായ്പയുടെ കാലാവധി 5 വർഷം വരെയാണ്.
9. പഞ്ചാബ് നാഷണൽ ബാങ്ക്
നിങ്ങൾക്ക് 20 ലക്ഷം വരെ ലഭിക്കും. 11.40% - 17.95% നിരക്കിൽ കുറഞ്ഞ പലിശ ഈടാക്കും. മാത്രമല്ല പ്രോസസ്സിംഗ് ഫീസായി ലോൺ തുകയുടെ 1% വരെ നൽകേണ്ടി വരും. 7 വർഷം വരെയാണ് വായ്പാ കാലാവധി.
10. എസ്.ബി.ഐ
35 ലക്ഷം വരെ പേഴ്സണൽ ലോൺ ലഭിക്കും. 11.45% - 14.85% എന്ന നിരക്കിലാണ് പലിശ ഈടാക്കുന്നത്. താരതമ്യേന കുറഞ്ഞ പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഇവിടെ പ്രോസസ്സിംഗ് ഫീസില്ല. 7 വർഷം വരെയാണ് വായ്പാ കാലാവധി.
കുറഞ്ഞ പലിശയുള്ള വായ്പകൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ ആവശ്യകത മനസിലാക്കിയ ശേഷം മാത്രം പേഴ്സണൽ ലോണുകൾ എടുക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications