അപകടരഹിത നിക്ഷേപം എന്ന നിലയിലാണ് എല്ലാവരും സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപം 100 ശതമാനവും സുരക്ഷിതമാണോ.? അല്ല എന്നുള്ളതാണ് ഉത്തരം. കാരണം ആർബിഐ നിയമങ്ങൾ അനുസരിച്ച് 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. അതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആകർഷകമാണോ എന്നതും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ജീവിത ചിലവുകൾ വർദ്ധിച്ചുവരുന്ന ആ കാലത്ത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങളെക്കാൾ മികച്ച പദ്ധതികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
മികച്ച സുരക്ഷയും ഉറപ്പായ വരുമാനവും നേടാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മികച്ച തിരഞ്ഞെടുപ്പാണ്. അതുവഴി ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ നേടാനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. അത്തരത്തിലുള്ള 3 പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം.
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
കേന്ദ്ര സർക്കാർ അവതരിപ്പിച്ച ദീർഘകാല സേവിംഗ്സ് പ്ലാനായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) മികച്ച നിക്ഷേപ പദ്ധതിയാണ്. നിലവിൽ ഇത് പ്രതിവർഷം 7.1 ശതമാനം പലിശ നിരക്ക് പിപിഎഫ് വാഗ്ദാനം ചെയ്യുന്നു. പതിനഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഈ പദ്ധതി അഞ്ച് വർഷത്തെ ബ്ലോക്കുകളായി നീട്ടാവുന്നതാണ്. നിക്ഷേപകർക്ക് പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാൻ സാധിക്കും.
പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കും. ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുന്ന തുകയും പൂർണ്ണമായും നികുതി രഹിതമാണ്, അതായത് നിങ്ങളുടെ പണം ഒരു ഘട്ടത്തിലും നികുതി ചുമത്താതെ വളരുന്നു. പ്രതിമാസം 8000 രൂപ പിപിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് 26 ലക്ഷം രൂപ സമ്പാദിക്കാം.

2. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC)
ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ഇന്നു ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷണുകളില്‍ ഒന്നാണിത്. നിലവില്‍ പ്രതിവര്‍ഷം 7.7% പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ വരെ വാര്‍ഷിക ആദായനികുതി നേട്ടം നല്‍കുന്നു. 5 വര്‍ഷത്തെ നിക്ഷേപ കാലയളവാണ് പദ്ധതിക്കുള്ളത്. സ്ഥിര നിക്ഷേപങ്ങളേക്കാള്‍ അല്‍പ്പം മികച്ച വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ഈ പദ്ധതി നേട്ടമാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. എന്നാൽ നിക്ഷേപിക്കാൻ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. അഞ്ച് വർഷത്തേക്ക് ഒറ്റത്തവണയായി 11,00,000 രൂപ നിക്ഷേപിച്ചാൽ കോമ്പൗണ്ടിംഗ് പലിശ സഹിതം നിങ്ങൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 15,93,937 രൂപ ലഭിക്കും.
3. സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികൾക്കായുള്ള പോസ്റ്റ് ഓഫീസിലെ ഏറ്റവും ആകർഷകമായ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന (SSY). നിലവില്‍ പ്രതിവര്‍ഷം 8.2% പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപത്തിലെ ഓരോ രൂപയും നികുതിരഹിതമാണ്. സെക്ഷന്‍ 80സി, 80ഇ പ്രകാരമുള്ള കിഴിവും ലഭിക്കും. മകള്‍ക്ക് 21 വയസ് തികയുമ്പോള്‍ അക്കൗണ്ട് പൂര്‍ണ്ണമായും കാലാവധി പൂര്‍ത്തിയാകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications