സ്ഥിര നിക്ഷേപം അഥവ എഫ്ഡി ഏറ്റവും ജനപ്രിയ നിക്ഷേപ രീതികളിലൊന്നാണ്. അപകട സാധ്യത കുറഞ്ഞ, മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ രീതിയെന്ന നിലയ്ക്കാണ് കൂടുതൽ ആളുകളും സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നത്. ബാങ്കുകൾക്ക് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളെ കോർപ്പറേറ്റ് എഫ്ഡി അല്ലെങ്കിൽ കമ്പനി എഫ്ഡി എന്നും വിളിക്കുന്നു. മികച്ച റിട്ടേൺസ് നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് കോർപ്പറേറ്റ് എഫ്ഡിയും ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ബാങ്കുകൾക്ക് സമാനമായ പലിശ നിരക്കിലാണ് കമ്പനികളും എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്.
വെട്ടിത്തിളങ്ങാൻ സ്വർണം; എന്തുകൊണ്ട് മഞ്ഞ ലോഹത്തിൽ ധൈര്യമായി നിക്ഷേപിക്കാം?
അടിസ്ഥാനപരമായ പലിശ മാത്രം വിശകലനം ചെയ്തുകൊണ്ട് തങ്ങൾക്ക് അനുയോജ്യമായ മികച്ച സ്ഥിര നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. അതേസമയം സ്കീമുകളുടെ റേറ്റിംഗ് ഇക്കാര്യത്തിൽ ഒരു ആധികാരിക മാനദണ്ഡമായി നിലകൊള്ളുന്നു. ഇവിടെ പലിശ നിരക്കിനൊപ്പം തന്നെ പലിശയും നിക്ഷേപ തുകയും സമയബന്ധിതമായ നിക്ഷേപകന് തിരിച്ചുകിട്ടുന്നതിന്റെ സുരക്ഷിതത്വവും സൂചിപ്പിക്കുന്നു. ഉയർന്ന റേറ്റിംഗുള്ള എഫ്ഡി ഏറ്റവും സുരക്ഷിതമായതായിരിക്കും. സി.ആർ.ഐ.എസ്.ഐ.എൽ, ഐ.സി.ആർ.എ, തുടങ്ങിയ ഏജൻസികൾ ഈ ധനകാര്യ സ്ഥാപനങ്ങളിൽ കിടക്കുന്ന നിങ്ങളുടെ നിക്ഷേപങ്ങളുടെ തിരിച്ചടവിനൊപ്പം സുരക്ഷിതത്വവും സ്ഥിരതയും അടിസ്ഥാനമാക്കി വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾക്ക് റേറ്റിംഗ് നൽകുന്നു. അത്തരത്തിൽ പലിശ നിരക്കിലും റേറ്റിംഗിലും മുന്നിലുള്ള കോർപ്പറേറ്റ് എഫ്ഡികളുടെ വിവരങ്ങളാണ് ചുവടെ ചേർക്കുന്നത്.
ബജാജ് ഫിനാൻസ്: ഫിനാൻസിംഗ് രംഗത്തെ വമ്പന്മാരായ ബജാജ് ഫിനാൻസ് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സി.ആർ.ഐ.എസ്.ഐ.എലും ഐ.സി.ആർ.എയും എഎഎ/സ്റ്റേബിൾ റേറ്റിംഗ് നൽകിയിരിക്കുന്ന ബജാജ് ഫിനാൻസിന്റെ സ്ഥിര നിക്ഷേപ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് 7.4 ശതമാനം മുതൽ 8.1 ശതമാനം വരെ പലിശ ലഭിക്കുന്നു. 12 മുതൽ 60 മാസം വരെയുള്ള സ്കീമുകളാണ് ബജാജ് ഫിനാൻസിലുള്ളത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശയും ലഭിക്കുന്നു.

മഹീന്ദ്ര ഫിനാൻസ്: സി.ആർ.ഐ.എസ്.ഐ.എലും ഐ.എൻ.ഡിയും എഎഎ/സ്റ്റേബിൾ റേറ്റിംഗ് നൽകിയിരിക്കുന്ന ഈ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത് 7.6 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശയാണ്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശയും ലഭിക്കുന്നു. സമാന രീതിയിൽ ഇവിടെയും 12 മുതൽ 60 മാസം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് മഹീന്ദ്ര ഫിനാൻസിലുള്ളത്.
സുന്ദരം ഹോം ഫിനാൻസ്: സുന്ദരം ഹോം ഫിനാൻസിൽ സ്ഥിര നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് 7.9 ശതമാനം പലിശ ലഭിക്കുന്നു. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് ഇവിടെയും നിക്ഷേപ കാലയളവ്. സി.ആർ.ഐ.എസ്.ഐ.എലും ഐ.സി.ആർ.എയും എഎഎ/സ്റ്റേബിൾ റേറ്റിംഗ് സുന്ദരം ഹോം ഫിനാൻസിനും നൽകിയിക്കുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും വായ്പയെടുക്കാം, അനായാസം
എൽഐസി ഹൗസിംഗ് ഫിനാൻസ്: സി.ആർ.ഐ.എസ്.ഐ.എൽ എഎഎ/സ്റ്റേബിൾ റേറ്റിംഗുള്ള എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് എട്ട് ശതമാനത്തിൽ താഴെയാണ്. കൃത്യമായി പറഞ്ഞാൽ 7.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് 5 വർഷം കാലയളിവിലുള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
