ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുന്നവർ അവയുടെ നേട്ടങ്ങളെ കുറിച്ച് മനസിലാക്കാറുണ്ട്. സാധാരണ പർച്ചേസുകളിൽ ചിലവഴിക്കുന്നതിനേക്കാൾ എന്തെല്ലാം അധിക ഓഫറുകളാണ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് എല്ലാവരും തിരക്കും. അത്തരത്തിൽ റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ക്രെഡിറ്റ് കാർഡുകൾ കൃത്യമായി ഉപയോഗിച്ചാൽ വമ്പൻ നേട്ടങ്ങളും നിങ്ങൾക്ക് ഉറപ്പാക്കാൻ സാധിക്കും. എന്നാൽ ഇടപാടുകളിൽ വീഴ്ച വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും മൊത്തം ക്രെഡിറ്റ് ഹിസ്റ്ററിയേയും ബാധിക്കും.
ഓരോ ക്രെഡിറ്റ് കാർഡിനും വ്യത്യസ്ത രീതിയിലാണ് റിവാർഡ പോയിൻ്റുകൾ ലഭിക്കുന്നതും, ഓൺലൈൻ പർച്ചേസുകളിൽ കിഴിവുകൾ നേടുന്നതും. 2025-ൽ മികച്ച റിവാർഡ് പോയിന്റുകൾ നേടുന്നതിനുള്ള 4 ക്രെഡിറ്റ് കാർഡുകൾ ഇതാ. വാർഷിക ഫീസ്, ഫ്ലൈറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട യാത്രാ കിഴിവുകൾ, ലോഞ്ച് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആനുകൂല്യങ്ങളാണ് ഓരോ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുവാനും ആളുകളെ ആകർഷിക്കുന്നത്. ഇത്തരത്തിൽ റിവാർഡ് പോയിൻ്റുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളെ കുറിച്ച് വിശദമായി പരിശോധിക്കാം...
എച്ച്.ഡി.എഫ്.സി റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്
എച്ച്.ഡി.എഫ്.സി റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡാണോ നിങ്ങൾ തിരയുന്നത്. ഈ കാർഡിന് അപേക്ഷിക്കുമ്പോൾ ജോയിനിംഗ് ഫീസായി 2500 രൂപ അടക്കേണ്ടതുണ്ട്. വാർഷിക പുതുക്കൽ ഫീസും 2,500 രൂപയാണ്. നൈക, മിന്ത്ര, മാർക്ക്സ് ആൻഡ് സ്പെൻസർ, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ നിന്നും ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ ആളുകൾക്ക് അഞ്ചിരട്ടി വരെ റിവാർഡ് പോയിന്റുകൾ ലഭിക്കും.
റീട്ടെയിൽ പർച്ചേസുകളിൽ ഓരോ 150 രൂപ ചിലവഴിക്കുമ്പോഴും 4 റിവാർഡ് പോയിൻ്റുകളും നേടാം. ഈ കാർഡ് ഉപയോഗിച്ച് ആയിരത്തോളം എയർപോർട്ടുകളിൽ ലോഞ്ച് ആക്സസ് ഉറപ്പാക്കാനും സാധിക്കും. മാത്രമല്ല വർഷത്തിൽ 5 ലക്ഷം വരെ ചിലവഴിച്ചാൽ 5000 രൂപയുടെ ഫ്ലൈറ്റ് വൗച്ചറുകളും നേടാം.

എച്ച്.ഡി.എഫ്.സി മണിബാക്ക്+ ക്രെഡിറ്റ് കാർഡ്
എച്ച്.ഡി.എഫ്.സിയുടെ ഈ ക്രെഡിറ്റ് കാർഡിന് 500 രൂപ ജോയിനിംഗ് ഫീസായി നൽകേണ്ടത്. നിങ്ങൾക്ക് ധാരാളം പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഈ ക്രെഡിറ്റ് കാർഡ് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഓൺലൈൻ പർച്ചേസുകൾ നടത്തുമ്പോഴും മർച്ചെൻ്റ് പേയ്‌മെന്റുകൾ നടത്തുമ്പോഴും ആകർഷകമായ ക്യാഷ് പോയിന്റുകൾ നേടാം.
എച്ച്.ഡി.എഫ്.സി മണിബാക്ക്+ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഫ്ലിപ്പ്കാർട്ട്, ആമസോൺ, സ്വിഗ്ഗി, റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയിൽ നിന്ന് പർച്ചേസ് നടത്തുമ്പോൾ 10X ക്യാഷ് പോയിന്റുകൾ നേടാൻ കഴിയും. മറ്റെല്ലാ പർച്ചേസുകൾക്കും, അതായത് ഓരോ 150 രൂപ ചിലവഴിക്കലിനും 2 ക്യാഷ് പോയിൻ്റുകൾ ഉറപ്പാക്കാം.
ആക്സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡുകൾ
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് നിരവധി നേട്ടങ്ങളാണ് ലഭിക്കുന്നത്. ഇവിടെ വെൽക്കം ബെനിഫിറ്റായി 2,000 രൂപ വിലമതിക്കുന്ന 10000 EDGE റിവാർഡ് പോയിന്റുകൾ ഉറപ്പാക്കാം. ജോയിനിംഗ് ഫീസും വാർഷിക ഫീസും 3,000 രൂപയാണ്. ഇടപാടുകളിൽ ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും നിങ്ങൾക്ക് 10 ആക്സസ് EDGE പോയിൻ്റുകൾ ലഭിക്കും. ഒരു വർഷത്തിൽ 12 സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസും ഒരു പാദത്തിൽ രണ്ട് ആഭ്യന്തര ലോഞ്ച് ആക്സസും ലഭിക്കും. 3,000 രൂപയോളം ബിഗ്ബാസ്‌ക്കറ്റിൽ ചിലവഴിച്ചാൽ പ്രതിമാസം 500 രൂപ കിഴിവും ലഭിക്കും.
എസ്‌ബിഐ കാർഡ് പ്രൈം
എസ്‌ബിഐ കാർഡ് പ്രൈം എന്ന ക്രെഡിറ്റ് കാർഡ് 2,999 രൂപയുടെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും ഈടാക്കുന്നു. പലചരക്ക് സാധനങ്ങൾ, സിനിമാ ടിക്കറ്റുകൾ എന്നിവയ്‌ക്കുള്ള പേയ്‌മെന്റുകൾ നടത്തുമ്പോൾ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളിൽ നിന്ന് 5X റിവാർഡ് പോയിന്റുകൾ വരെ ഈ ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും. കൂടാതെ, പ്രതിവർഷം എട്ട് അന്താരാഷ്ട്ര മുൻഗണനാ പാസുകളും നാല് ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസും ഉറപ്പാക്കാം. യാത്ര, പാന്റലൂൺസ് തുടങ്ങിയ ബ്രാൻഡുകളിലൂടെ 3,000 രൂപ വിലമതിക്കുന്ന ഇ-ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
