നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികൾക്ക് മാത്രമായി അവരുടെ അവകാശങ്ങൾക്കായി ഈ ദിവസം ആഘോഷിക്കുന്നു. ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി നിക്ഷേപങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വില വർദ്ധിച്ചു വരുന്ന ഈ കാലത്ത് കുട്ടികൾക്കു വേണ്ടി ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാവുന്നത് നല്ലതാണ്. മാത്രമല്ല അവരുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും. കുട്ടികൾക്കായി വസ്ത്രങ്ങൾ, മിഠായി, ടോയ്സ് എന്നിവ വാങ്ങിക്കൊടുക്കുന്നതു പോലെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ നല്ല നിക്ഷേപ പദ്ധതികളിലും അവർക്ക് അക്കൗണ്ട് എടുത്ത് കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത്തരത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച നിക്ഷേപ പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം...
1. മൈനർ സേവിംഗ്സ് അക്കൗണ്ട്
18 വയസ്സ് പൂർത്തിയാവാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ സേവിംഗ്സ് അക്കൗണ്ടാണിത്. സേവിംഗ്സിനെ കുറിച്ച് കുട്ടികൾക്ക് ലളിതമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ഈ അക്കൗണ്ട് തുറക്കാം. മാത്രമല്ല ഉയർന്ന പലിശ നിരക്കും കുറഞ്ഞ മെയിൻ്റനൻസ് ഫീസുമാണ് ഈ നിക്ഷേപത്തിന്റെ ആകർഷകമായ ഘടകം. ഈ നിക്ഷേപങ്ങളിലൂടെ പണം പിൻവലിക്കാൻ പരിധികൾ ഉള്ളതിനാൽ കുട്ടികളുടെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായി വളരുന്നു.

2. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP)
മ്യൂച്ചൽ ഫണ്ടിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കുട്ടികൾക്കായി നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എസ്.ഐ.പിയിൽ ഒരു നിശ്ചിത തുക ഇടയ്‌ക്കിടെ നിക്ഷേപിച്ചാൽ അത് വർഷങ്ങൾ കൊണ്ട് വലിയ കോർപ്പസായി മാറും.
ചെറു പ്രായത്തിൽ തന്നെ നിക്ഷേപിച്ചാൽ കൂട്ടു പലിശയും ലഭിക്കും. ചെറിയ നിക്ഷേപങ്ങൾ പോലും കാലക്രമേണ ഗണ്യമായി വളരും. എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉണ്ടാകും.
3. സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും ഈ സ്കീമിലൂടെ ലഭിക്കുന്നു. ദീർഘകാല നിക്ഷേപമായതിനാൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി രഹിത റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്കീമുകളിൽ ഒന്നാണിത്. മാത്രമല്ല സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ ഇതൊരു സുരക്ഷിത നിക്ഷേപമായിരിക്കും.
4. ആരോഗ്യ ഇൻഷുറൻസ് കവർ
വിദ്യാഭ്യാസ സുരക്ഷ പോലെ തന്നെ ആരോഗ്യ സുരക്ഷയും പ്രധാനമാണ്. അതിനാൽ ഒരു ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇത്തരം ഇൻഷുറൻസ് പ്ലാനുകൾ വഴി ഗുരുതരമായ രോഗങ്ങളും മറ്റ് മെഡിക്കൽ ആവശ്യങ്ങളും പരിരക്ഷിക്കാൻ കഴിയും.
സാമ്പത്തിക പുസ്തകങ്ങളും ബോർഡ് ഗെയിമുകളും
നിക്ഷപങ്ങൾക്ക് പുറമേ ഈ ശിശുദിനത്തിൽ സാമ്പത്തിക വിദ്യാഭ്യാസം വളർത്തുവാനായി സാമ്പത്തിക പുസ്തകങ്ങളും ബോർഡ് ഗെയിമുകളും കുട്ടികൾക്ക് സമ്മാനിക്കാം. പണം കൈകാര്യം ചെയ്യൽ, സമ്പാദ്യം, നിക്ഷേപം എന്നിവയെ കുറിച്ചുള്ള വിശദമായി വിവരങ്ങൾ ഇതുവഴി ലഭിക്കും. ക്ലാസിക് ബോർഡ് ഗെയിമുകളായ മോണോപൊളി, ദി ഗെയിം ഓഫ് ലൈഫ്, ക്യാഷ്ഫ്ലോ, പേഡേ തുടങ്ങിയവ സാമ്പത്തിക സാക്ഷരത പഠിപ്പിക്കുന്നതിനുള്ള രസകരമായ മാർഗമാണ്. ഈ ഗെയിമുകളിലൂടെ സാമ്പത്തിക മേഖലയിലെ വിവിധ ഭാഗങ്ങളെ കുറിച്ച് ചെറുപ്പം മുതൽ പഠിക്കാൻ അവസരം കിട്ടുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications