ഇതുവരെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താത്ത നിക്ഷേപകരുണ്ടെങ്കിൽ 2024ൽ നിക്ഷേപം നടത്തണമെന്നാണ് വിപണി വിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ ഏത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്ന തീരുമാനം ശരിയായ പഠനത്തിന് ശേഷം മാത്രമെ തിരഞ്ഞെടുക്കാൻ പാടുള്ളു. ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മ്യൂച്വല്‍ ഫണ്ട് അവരുടെ നിക്ഷേപ ലക്ഷ്യങ്ങള്‍, റിസ്‌ക് ടോളറന്‍സ്, ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപ പരിധി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.

ഹൈബ്രിഡ് ഫണ്ടുകൾ
ഹൈബ്രിഡ് ഫണ്ടുകൾ വരും വർഷത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിക്ഷേപകന്റെ നിക്ഷേപ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളുടെ സംയോജനമാണ് ഹൈബ്രിഡ് ഫണ്ട്. ഇക്വിറ്റി നിക്ഷേപങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളാണ്, ഇവിടെ കമ്പനികളുടെ ഓഹരികളാണ് ആളുകള്‍ വാങ്ങുന്നത്. ഒരു നിക്ഷേപകന്‍ സ്ഥാപനത്തിനോ സ്‌പോണ്‍സറിനോ പണം കടം കൊടുക്കുന്നതാണ് ഡെറ്റ് നിക്ഷേപങ്ങള്‍. ഇതില്‍ അധിക പലിശ സഹിതം റിട്ടേണ്‍ ലഭിക്കും. റിസ്‌ക് കുറഞ്ഞ നിക്ഷേപമാണിത്.ഇതിന്റെ രണ്ടിന്റേയും ഗുണങ്ങള്‍ കൂടി ചേരുന്നതാണ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ട്.
അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ
പേര് സൂചിപ്പിക്കുന്നതു പോലെ അഗ്രസീവായ റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് അനുയോജ്യമായ ഫണ്ടാണിത്. ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിൽ 65 മുതൽ 80 ശതമാനം വരെ അലോക്കേഷനാണ് ഉണ്ടാവുക. ബാക്കി 20 മുതൽ 35 ശതമാനം തുക, ഡെറ്റ് ഇൻസ്ട്രുമെന്റ്സിൽ നിക്ഷേപിക്കുന്നു.
ഈ മിക്സഡ് പോർട്ട്ഫോളിയോ വിപണിയിലെ ചാഞ്ചാട്ടത്തെ നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഇക്വിറ്റി മാർക്കറ്റ് പ്രക്ഷുബ്ധമാകുമ്പോൾ, പോർട്ട്ഫോളിയോയുടെ ഡെറ്റ് ഭാഗം ആഘാതത്തെ മയപ്പെടുത്തുന്നു. ചാഞ്ചാട്ടത്തെക്കുറിച്ച് അധികം ആകുലപ്പെടാതെ നിക്ഷേപം തുടരാൻ ഇത് പുതിയ നിക്ഷേപകരെ സഹായിക്കുകയും ചെയ്യുന്നു.
വിപണിയിലെ അനിശ്ചിതത്വങ്ങളെയും ചാഞ്ചാട്ടത്തെയും കുറിച്ച് ആശങ്കയുണ്ടെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലത് എന്ന് സാരം.
2024-ൽ നിക്ഷേപിക്കാനുള്ള അഗ്രസീവ് ഹൈബ്രിഡ് സ്കീമുകൾ:
1. എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് : കഴിഞ്ഞ വർഷം, അതായത് 2023ൽ 16.41 ശതമാനത്തിന്റെ വളർച്ചയാണ് എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് നേടിയത്.
2. കാനറ റോബെക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് : 19.91 ശതമാനത്തിന്റെ വളർച്ച കാനറ റോബെക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് 2023ൽ നേടി.
3. മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് : 2023ൽ 19.05 ശതമാനത്തിന്റെ വളർച്ചയാണ് മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് നേടിയത്.
4. ഐസിഐസിഐ പ്രുഡൻഷ്യൽ ഇക്വിറ്റി ആൻഡ് ഡെറ്റ് ഫണ്ട് : 28.25 ശതമാനമാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഇക്വിറ്റി ആൻഡ് ഡെറ്റ് ഫണ്ടിന്റെ നേട്ടം
5. ക്വാണ്ട് അബ്സല്യൂട്ട് ഫണ്ട് : 15.67 ശതമാനമാണ് ക്വാണ്ട് ഫണ്ടിന്റെ നേട്ടം.
എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് 11 മാസമായി മൂന്നാം ക്വാർട്ടിലിലാണ്. മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടും കാനറ റോബെക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടും കഴിഞ്ഞ ഒമ്പത് മാസമായി മൂന്നാം ക്വാർട്ടിലിലാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഓർക്കേണ്ട ഘടകങ്ങളുണ്ട്. ഒന്ന്, ഈ സ്കീമുകളുടെ മിക്സഡ് പോർട്ട്ഫോളിയോ അസ്ഥിരത പരിമിതപ്പെടുത്താനും ദീർഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാനും നിക്ഷേപകനെ സഹായിക്കുന്നു. നിക്ഷേപം
നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. അവസാനമായി, സ്ഥിരമായ വരുമാനം നേടുന്നതിന് ഈ സ്കീമുകളിൽ നിന്നുള്ള പതിവ് ലാഭവിഹിതത്തെ ആശ്രയിക്കരുത് എന്നതും ശ്രദ്ധിക്കണം.
എന്നിരുന്നാലും, ഈ ഘടകങ്ങളൊന്നും അഗ്രസീവ് ഹൈബ്രിഡ് സ്കീമുകളെ അപകടരഹിതമാക്കുന്നില്ലെന്ന് എപ്പോഴും ഓർക്കണം. സ്റ്റോക്കുകളിൽ കുറഞ്ഞത് 65% നിക്ഷേപിക്കുന്ന ഏതൊരു സ്കീമും അപകടരഹിതമായിരിക്കില്ല. ഓഹരികൾ അപകടകരമാണ്. അതിനാൽ, ചെറിയ കാലയളവിൽ ചില അസ്ഥിരതകൾ ഉണ്ടായേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications