സാമ്പത്തിക സുരക്ഷയ്ക്ക് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡികളിലാണ് ആളുകൾ കൂടുതലായും നിക്ഷേപിക്കുന്നത്. ഉയർന്ന പലിശ നൽകുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും എഫ്.ഡി ജനപ്രിയമാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്.ഡികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡിസംബറിൽ പല ബാങ്കുകളും എഫ്.ഡി പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പൗരൻമാർക്കൊപ്പം മുതിർന്ന പൗരൻമാരുടെ പലിശയും മാറ്റം വരുത്തിയിട്ടുണ്ട്.
ഒറ്റത്തവണയായി ഒരു വലിയ തുക എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിലൂടെ ഉറപ്പുള്ള റിട്ടേണും നിങ്ങൾക്ക് ലഭിക്കും. ഓരോ ബാങ്കിന്റെ എഫ്.ഡി പലിശ നിരക്ക് വ്യത്യസ്തമാണ്. ഫെഡറൽ ബാങ്ക്, കർണാടക ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ആർ.ബി.എൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളുടെ പലിശയിലാണ് നിലവിൽ മാറ്റം വരുത്തിയത്. ഓരോ ബാങ്കിന്റെയും പുതിയ നിരക്കുകളും മാറ്റങ്ങളും പരിശോധിക്കാം.
1. ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് മൂന്ന് കോടി രൂപയിൽ താഴെയുള്ള എഫ്.ഡികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. ബാങ്കിൻ്റെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് പുതിയ നിരക്കുകൾ 2024 ഡിസംബർ 16 മുതൽ ബാധകമാണ്. ഇപ്പോൾ ഫെഡറൽ ബാങ്ക് സാധാരണക്കാർക്ക് 3% മുതൽ 7.4% വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.5% മുതൽ 7.9% വരെയാണ്.
ചില എഫ്.ഡി പലിശ നിരക്ക് അറിയാം;

1 വർഷം മുതൽ 399 ദിവസം വരെയുള്ള എഫ്.ഡിയ്ക്ക് സാധാരണക്കാർക്ക് 7.25% പലിശയും മുതിർന്ന പൗരൻമാർക്ക് 7.75% നിരക്കും നൽകുന്നു. 400 ദിവസത്തെ എഫ്.ഡിയ്ക്ക് സാധാരണക്കാർക്ക് 7.35% പലിശയും മുതിർന്ന പൗരൻമാർക്ക് 7.85% പലിശയും നൽകുന്നു. 777 ദിവസത്തെ എഫ്.ഡിയ്ക്ക് സാധാരണക്കാർക്ക് 7.40% നിരക്കും മുതിർന്ന പൗരൻമാർക്ക് 7.90% നിരക്കും പലിശ വാഗ്ദാനം ചെയ്യുന്നു.
2. ആർ.ബി.എൽ ബാങ്ക്
മൂന്ന് കോടിയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കിൽ ആർ.ബി.എൽ ബാങ്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ 2024 ഡിസംബർ 15 മുതൽ ബാധകമാണ്. അതായത് നിലവിൽ സാധാരണക്കാർക്ക് 3.50% മുതൽ 8% വരെയാണ് ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 8.50% വരെ പലിശ നൽകുന്നു. സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസും അതിനുമുകളിലും) 8.75% വരെയാണ് പലിശ നിരക്ക്.
ചില എഫ്.ഡി പലിശ നിരക്ക് അറിയാം;
365 മുതൽ 452 ദിവസം വരെയുള്ള എഫ്.ഡിയ്ക്ക് സാധാരണ പൗരൻമാർക്ക് 7.50% എന്ന നിരക്കിലും മുതിർന്ന പൗരൻമാർക്ക് 8.0% എന്ന നിരക്കിലും പലിശ നൽകുന്നു. 453 മുതൽ 499 ദിവസം വരെയുള്ള എഫ്.ഡിയ്ക്ക് സാധാരണക്കാർക്ക് 7.80%, മുതിർന്ന പൗരൻമാർക്ക് 8.30% പലിശയും നൽകുന്നു. 500 ദിവസത്തെ എഫ്.ഡിയ്ക്ക് സാധാരണക്കാർക്ക് 8% പലിശയും മുതിർന്ന പൗരൻമാർക്ക് 8.5% പലിശയും നൽകുന്നു. ഇതാണ് ഏറ്റവും ഉയർന്ന പലിശ.
3. കർണാടക ബാങ്ക്
മൂന്ന് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കുകൾ 2024 ഡിസംബർ 2 മുതൽ മാറ്റിയിരിക്കുന്നു. പുതിയ നിരക്കുകൾ പ്രകാരം സാധാരണക്കാർക്ക് 3.50% മുതൽ 7.5% വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.5% മുതൽ 8% വരെയാണ്.
4. ബാങ്ക് ഓഫ് മഹാരാഷ്ട്ര
മൂന്ന് കോടിയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. പുതിയ നിരക്കുകൾ 2024 ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ പൊതുജനങ്ങൾക്ക് 2.75% മുതൽ 7.35% വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 2.75% മുതൽ 7.85% വരെയാണ്.
5. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
മൂന്ന് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കിൽ മാറ്റം. ബാങ്കിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകൾ 2024 ഡിസംബർ 2 മുതൽ പ്രാബല്യത്തിൽ വന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക് 3.50% മുതൽ 8.25% വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 2.75% മുതൽ 9% വരെയാണ്. ഈ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 888 ദിവസത്തെ എഫ്.ഡി ഒഴികെയുള്ള എല്ലാ കാലയളവുകളിലും പ്രതിവർഷം 0.5% അധിക പലിശ നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
