സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വീട് നിർമിക്കാനാവശ്യമായ തുക വളരെ ഉയർന്നതായത് കൊണ്ട് തന്നെ ഭൂരിപക്ഷം ആളുകളും ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഭവന വായ്പ എടുക്കുന്നതിന് മുൻപ് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് പരിശോധിക്കേണ്ടത് പ്രധാനമാണ്. കാരണം പലിശ നിരക്കിലെ നേരിയ വ്യത്യാസം പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
ഉദാഹരണത്തിന്, നിങ്ങൾ 15 വർഷത്തേക്ക് 50 ലക്ഷം രൂപ 9 ശതമാനം പലിശ നിരക്കിലാണ് എടുക്കുന്നത് എന്ന് കരുതുക. പലിശയടക്കം തിരിച്ചടയ്ക്കേണ്ടി വരുന്ന തുക 96.71 ലക്ഷം രൂപയായിരിക്കും. എന്നാൽ ഇതേ വായ്പ 9.5 ശതമാനം പലിശയിലാണ് എടുക്കുന്നതെങ്കിൽ തിരിച്ചടയ്ക്കേണ്ട തുക 99.48 ലക്ഷം രൂപയായിരിക്കും. അതായത് 2.77 ലക്ഷം രൂപയുടെ വ്യത്യാസം. ഇതുകൊണ്ടാണ് ഭവന വായ്പ കുറഞ്ഞ പലിശ വാഗ്ധാനം ചെയ്യുന്ന ബാങ്കുകളിൽ നിന്ന് മാത്രമേ എടുക്കാൻ പാടുള്ളു എന്ന് പറയുന്നത്.

ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് 8.75 ശതമാനം മുതൽ 9.65 ശതമാനം പലിശ നിരക്കിലാണ് ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നത്.
2. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 2 തരത്തിലാണ് ഭവന വായ്പകൾ നൽകുന്നത്.
1. പ്രത്യേക നിരക്കുകൾ : സിബിൽ സ്കോറിനെ അടിസ്ഥാനമാക്കി പ്രതിവർഷം 9 മുതൽ 9.10 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക് ഈടാക്കുന്നത്. ഉദാഹരണത്തിന്, ക്രെഡിറ്റ് സ്കോർ 800 ആയിരിക്കുമ്പോൾ, ബാങ്ക് 9 ശതമാനവും സ്കോർ 750 നും 800 നും ഇടയിലാണെങ്കിൽ, പലിശ നിരക്ക് ശമ്പളം കടം വാങ്ങുന്നവർക്ക് 9 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.10 ശതമാനവുമാണ്. ഈ നിരക്കുകൾ 2024 മെയ് 31 വരെ സാധുവായിരിക്കും.
2. സ്റ്റാൻഡേർഡ് നിരക്കുകൾ: ഈ നിരക്കുകൾ ലോൺ തുകയെ അടിസ്ഥാനമാക്കി 9.25 ശതമാനം മുതൽ 10.05 ശതമാനം വരെയാണ്. വായ്പ തുക 35 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ , പലിശ നിരക്ക് 9.25 ശതമാനം മുതൽ 9.65 ശതമാനം വരെയാണ്. 35 ലക്ഷം മുതൽ 75 ലക്ഷം വരെയുള്ള വായ്പകൾക്ക് 9.5 മുതൽ 9.95 ശതമാനം വരെയാണ് പലിശ നിരക്ക്.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
സിബിൽ സ്കോർ അടിസ്ഥാനമാക്കി എസ്ബിഐ 9.15 ശതമാനം മുതൽ 9.65 ശതമാനം വരെ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. സ്കോർ കൂടുന്തോറും പലിശ നിരക്ക് കുറയും. സിബിൽ സ്കോർ 750-ന് മുകളിലായിരിക്കുമ്പോൾ, ബാങ്ക് 9.15 ശതമാനവും സ്കോർ 550-നും 649-നും ഇടയിലായിരിക്കുമ്പോൾ 9.65 ശതമാനവും വായ്പ നൽകുന്നു. ഈ നിരക്കുകൾ 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

4. കൊട്ടക് മഹീന്ദ്ര ബാങ്ക്
ശമ്പളമുള്ള വ്യക്തികൾക്ക് 8.70 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനവും പലിശ നിരക്കിലാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പ നൽകുന്നത്.
5. ബാങ്ക് ഓഫ് ബറോഡ
ശമ്പളമുള്ള വ്യക്തികൾക്ക് 9.15 ശതമാനം മുതൽ 10.50 ശതമാനം വരെയും ശമ്പളമില്ലാത്തവരിൽ നിന്ന് പ്രതിവർഷം 9.25 മുതൽ 10.60 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ നൽകുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications