പുതിയ കാലത്ത് ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തുടങ്ങി നിരവധി നിക്ഷേപ മാർഗങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇപ്പോഴും താൽപ്പര്യം സ്ഥിര നിക്ഷേപരങ്ങളാണ്. ഉറപ്പായ വരുമാനം, നിക്ഷേപത്തിന്‍റെ സുരക്ഷ എന്നീ കാരണങ്ങളാണ് ഈ താൽപ്പര്യത്തിന് പ്രധാന കാരണങ്ങളും. അതോടൊപ്പം 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം എന്നതും നേട്ടമാണ്.
വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ കാലാവധിയെ ആശ്രയിച്ച് ഓരോ ബാങ്കിനും വ്യത്യാസപ്പെടും. അതുകൊണ്ടു തന്നെ പണം നിക്ഷേപിക്കുന്നതിന് മുൻപ് കാലാവധി, ബാങ്ക് എന്നിവയിൽ ഉറച്ച തീരുമാനത്തിലേക്കെത്തണം. ഒരു വർഷത്തേക്ക് മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നോക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അതിൻ്റെ 1 വർഷത്തെ സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 6.8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനവും വാഗ്ദാനം ചെയ്യുന്നു. 2024 മെയ് 15 മുതൽ നിലവിൽ വന്ന ഏറ്റവും പുതിയ പലിശ നിരക്കുകളാണിത്.
2. എച്ച്‌ഡിഎഫ്‌സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവ് സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ഫെബ്രുവരി 9 മുതൽ ഈ പലിശ നിരക്കുകൾ നിലവിലുണ്ട്.
3. ഐസിഐസിഐ ബാങ്ക്
1 വർഷത്തെ എഫ്ഡിയിൽ 6.7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ഫെബ്രുവരി 17 മുതലാണ് ഈ നിരക്കുകൾ നിലവിൽ വന്നത്.

4. കൊട്ടക് മഹീന്ദ്ര ബാങ്ക്
സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക് 2024 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വന്നു.
5. ബാങ്ക് ഓഫ് ബറോഡ
സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.85 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവും ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജനുവരി 15 മുതൽ പ്രാബല്യത്തിലുണ്ട്.

സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം
1. ലക്ഷ്യങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുക
നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ലക്ഷ്യം മനസിലാക്കണം. കൃത്യമായി കാര്യങ്ങൾ മനസിലാക്കാതെ, ആരുടെയെങ്കിലും വാക്ക് വിശ്വസിച്ച് നിക്ഷേപം നടത്തരുത്. നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപത്തിന്‍റെ കാലയളവ്, പലിശ നിരക്ക് തുടങ്ങിയ താരതമ്യം ചെയ്യുക. അതോടൊപ്പം വിദഗ്ത ഉപദേശം തേടുന്നതും നല്ലതായിരിക്കും.
2. റേറ്റിംഗുകൾ ശ്രദ്ധിക്കുക
വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്.
3. നേരത്തെ പിൻവലിക്കൽ
സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കുകയാണെങ്കിൽ പലിശ നിരക്കിൽ കുറവുണ്ടാകും. അതോടൊപ്പം പിൻവലിക്കലിന് പിഴയും നൽകേണ്ടി വരും. അതു കൊണ്ടു തന്നെ എന്താണ് നിക്ഷേപ ലക്ഷ്യം അതിന് അനുസരിച്ച കാലയളവ് തിരഞ്ഞെടുക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications