സ്വന്തമായി ഒരു വീട് എന്നത് മനുഷ്യരുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സ്വന്തം വീട്ടിൽ താമസിക്കുമ്പോഴുള്ള മാനസിക സന്തോഷം മറ്റൊന്നിനും നൽകാൻ സാധിക്കില്ല എന്നാണ് പൊതുവെ ആളുകൾ പറയുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മനോഹരമായും എല്ലാ സൌകര്യങ്ങളോടെയുമാണ് എല്ലാവരും വീട് പണിയുന്നത്.
വീട് നിർമ്മിക്കാൻ പ്രത്യേക സാമ്പത്തിക നീക്കിയിരിപ്പില്ലാത്ത ആളുകൾ ഭാവന വായ്പയെ ആണ് ആശ്രയിക്കുക. ഭവന വായ്പയ്ക്ക് ശ്രമിക്കുമ്പോൾ കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിനെയും പരിഗണിക്കണം.

പലിശ നിരക്കിലെ നാമമാത്രമായ വ്യത്യാസം പോവും മൊത്തം പലിശയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഒരു ഉദാഹരണത്തിന് ഒരാൾ 9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ ഭവന വായ്പയെടുക്കുമ്പോൾ ആയാളുടെ പ്രതിമാസ ഇഎംഐ 65,523 രൂപയായിരിക്കും. എന്നാൽ പലിശ നിരക്ക് 10 ശതമാനമാണെങ്കിൽ പ്രതിമാസ തിരിച്ചടവ് തുക 66,075 രൂപയായിരിക്കും. 10 വർഷ കാലയളവിൽ, പലിശ നിരക്ക് 20 ബേസിസ് പോയിൻ്റ് മാത്രം കൂടുതലാണെങ്കിൽ, കടം വാങ്ങുന്നയാൾക്ക് 66,240 രൂപ കൂടുതലായി നൽകേണ്ടി വരും എന്ന് സാരം.
കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക് : പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. എസ്ബിഐ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9.15 ശതമാനം മുതൽ 9.75 ശതമാനം വരെയുള്ള പലിശ നിരക്കിൽ ഭവന വായ്പ നൽകുന്നു.
3. ഐസിഐസിഐ ബാങ്ക് : 9.40 ശതമാനം മുതൽ 10.05 ശതമാനം വരെ പലിശ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്.
5. കൊട്ടക് മഹീന്ദ്ര ബാങ്ക് : ശമ്പളമുള്ള വായ്പക്കാർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനം നിരക്കിലും കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു.
6. പഞ്ചാബ് നാഷണൽ ബാങ്ക് : 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഭാവന വായ്പ നൽകുന്നത്.

വായ്പയെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തിയാണ് പല ബാങ്കുകളും ഭവന വായ്പയുടെ പലിശ നിരക്കുകൾ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതൊടൊപ്പം ഭവന വായ്പയെടുക്കുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുന്നത് നല്ലതാണ്.
1. ഫ്ലോട്ടിംഗ് അല്ലെങ്കിൽ ഫിക്സഡ് നിരക്കുകൾ
ആർബിഐയുടെ റിപ്പോ നിരക്ക് മാറുന്നതിനനുസരിച്ച് മാറുന്ന ഫ്ലോട്ടിംഗ് പലിശ നിരക്കിൽ നിന്ന് വ്യത്യസ്തമായി ഫിക്സഡ്-റേറ്റ് ബാങ്ക് ലോണിന് ഒരേ പലിശ നിരക്ക് സ്ഥിരമായി തുടരും. നിങ്ങളുടെ ഹോം ലോണിന് ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കാൻ തീരുമാനിക്കുമ്പോൾ, നിലവിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കുക.
2. അപകടസാധ്യതകൾ
തിരിച്ചടവ് വൈകിയാൽ ഫീസ്, ഉയർന്ന പലിശ നിരക്ക് അല്ലെങ്കിൽ നിയമപരമായ നടപടികൾ തുടങ്ങിയ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വായ്പയെടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
3. ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഹോം ലോൺ
ചില ഹോം ലോണുകൾക്ക് ഓവർഡ്രാഫ്റ്റ് സൗകര്യമുണ്ട് - ഇതിനർത്ഥം നിങ്ങളുടെ ഹോം ലോൺ അക്കൗണ്ടിലേക്ക് അധിക പണം നിക്ഷേപിക്കാമെന്നാണ്, ഇത് ലോണിനുള്ള മുൻകൂർ പേയ്‌മെൻറായി കണക്കാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
