പണം കൃത്യമായി വിനിയോഗിക്കാൻ ഏറെ സഹായിക്കുന്ന ഒരു മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ലാഭകരമായ ഇടപാടുകൾ നടത്താനും, അതുവഴി നാല്പത്തിലധികം ദിവസം പണത്തിന്റെ ലിക്വിഡിറ്റി നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഇതുവഴി സാധ്യമാകും. 2025 ൽ ക്രെഡിറ്റ് കാർഡുകളുടെ ലോകത്തേക്ക് കടന്നു വരുന്നവർക്കും, എപ്പോഴും പണം സംബന്ധിച്ച റൊട്ടേഷനുകൾ ആവശ്യമായി വരുന്നവർക്കും സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുന്ന 5 മികച്ച ക്രെഡിറ്റ് കാർഡുകൾ ചുവടെ നൽകുന്നു.
1. പി വി ആർ ഐ നോക്സ് കൊടക് ക്രെഡിറ്റ് കാർഡ്
പി വി ആർ ഐ നോക്സ് കൊടക് ക്രെഡിറ്റ് കാർഡ് സിനിമാസ്നേഹികൾക്കായി ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്.
പ്രധാന സവിശേഷതകൾ:
*പി വി ആർ ഐ നോക്സ് ആപ്പ്, വെബ്സൈറ്റ്, തീയേറ്ററുകൾ വഴി സിനിമ ടിക്കറ്റുകൾക്ക് 5% വരെ ഡിസ്‌ക്കൗണ്ട്.
*പി വി ആർ ഐ നോക്സ് തീയേറ്ററുകളിൽ ഭക്ഷണപാനീയങ്ങൾക്ക് 20% വരെ ഡിസ്‌ക്കൗണ്ട്.
*പി വി ആർ ഐ നോക്സ് തിയേറ്ററുകളിൽ പ്രീമിയം ലൗഞ്ച് സൗജന്യ പ്രവേശനം.
*എല്ലാ ബില്ലിംഗ് സൈക്കിളിലും ₹10,000 ചെലവഴിക്കുമ്പോൾ ₹300 മൂല്യമുള്ള ഒരു സൗജന്യ സിനിമ ടിക്കറ്റ്.
*എല്ലാ മാസവും ₹300 മൂല്യമുള്ള സൗജന്യ സിനിമ ടിക്കറ്റുകൾ.
(ജോയിനിംഗ് ഫീസ്: ₹0
വാർഷിക ഫീസ്: ₹499)
2. എസ് ബി ഐ സിംപിൾക്ലിക്ക് ക്രെഡിറ്റ് കാർഡ്
*ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡാണ് എസ് ബി ഐ സിംപിൾക്ലിക്ക്.
പ്രധാന സവിശേഷതകൾ:
*ഓരോ ₹100 ചെലവഴിക്കുമ്പോൾ 1 റിവാർഡ് പോയിന്റ്.
*ജോയിനിംഗ് ഫീസ് അടച്ചതിന് ശേഷം ₹500 രൂപ മൂല്യമുള്ള ആമസോൺ ഗിഫ്റ്റ് കാർഡ്.
*വർഷത്തിൽ ₹1 ലക്ഷം ചെലവഴിക്കുമ്പോൾ ₹2,000 ക്ലിയർട്രിപ്പ്/യാത്ര ഈ-വൗച്ചറുകൾ.
*വർഷത്തിൽ ₹1 ലക്ഷം ചെലവഴിക്കുമ്പോൾ വാർഷിക ഫീസ് ഒഴിവാക്കാം.
*₹500-₹3,000 ഇടയിൽ ഇന്ധന ഇടപാടുകളിൽ 1% ഇന്ധന സർചാർജ് ഒഴിവാക്കൽ.
*ബുക്ക് മൈ ഷോ, സ്വിഗി, മിന്ത്ര തുടങ്ങിയ ഓൺലൈൻ ബ്രാൻഡുകളിൽ 10X റിവാർഡ് പോയിന്റ്.
(ജോയിനിംഗ് ഫീസ്: ₹499
വാർഷിക ഫീസ്: ₹499)
3. ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഇന്ധന ചെലവുകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് മികച്ചതാണ്.
പ്രധാന സവിശേഷതകൾ:
*ഐ ഒ സി എൽ ഇന്ധന ചെലവുകളിൽ ₹100-ക്കു 4% (20 EDGE റിവാർഡ് പോയിന്റുകൾ) തിരിച്ചടവ്.
*₹400-₹4,000 ഇടയിൽ ഇന്ധന ഇടപാടുകളിൽ 1% ഇന്ധന സർചാർജ് ഒഴിവാക്കൽ (മാസത്തിൽ ₹50 വരെ).
*ആദ്യ 30 ദിവസത്തിനുള്ളിൽ ഇന്ധന ചെലവിൽ ₹250 വരെയുള്ള 100% ക്യാഷ്‌ബാക്ക്.
*വർഷത്തിൽ ₹3.5 ലക്ഷം ചെലവഴിക്കുമ്പോൾ വാർഷിക ഫീസ് ഒഴിവാക്കാം.
*ഈസി ഡൈനർ വഴിയുള്ള ഭക്ഷണ പർച്ചേസുകളിൽ 15% വരെ ഡിസ്‌ക്കൗണ്ട്.
(ജോയിനിംഗ് ഫീസ്: ₹500
വാർഷിക ഫീസ്: ₹500)

4. എച്ഡിഎഫ്സി ബാങ്ക് ടൈംസ് ക്രെഡിറ്റ് കാർഡ്
*വിനോദം, ഭക്ഷണം എന്നിവയിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് എച്ഡിഎഫ്സി ബാങ്ക് ടൈംസ് ക്രെഡിറ്റ് കാർഡ് അനുയോജ്യമാണ്.
പ്രധാന സവിശേഷതകൾ:
*ജോയിനിംഗിനൊപ്പം ₹5,000 മൂല്യമുള്ള ടൈംസ് പ്രൈം മെമ്പർഷിപ്പ് സൗജന്യം.
*ബുക്ക് മൈ ഷോ വഴിയുള്ള സിനിമ ടിക്കറ്റുകൾക്ക് 25% വരെ ഡിസ്‌ക്കൗണ്ട്.
*യൂട്ടിലിറ്റി ബിൽ പേയ്മെന്റ്, ഷോപ്പിംഗ് എന്നിവയിൽ 5% വരെ ക്യാഷ്‌ബാക്ക്.
*ഈസി ഡൈനെർ വഴി തിരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റുകളിൽ 10% വരെ ഡിസ്‌ക്കൗണ്ട്.
*ഭക്ഷണ ചെലവുകളിൽ 2.5X റിവാർഡ് പോയിന്റ്.
(ജോയിനിംഗ് ഫീസ്: ₹500
വാർഷിക ഫീസ്: ₹500)
5. എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ടെലികോം, ഓൺലൈൻ ഷോപ്പിംഗ് എന്നിവയിൽ ലാഭിക്കാനുള്ള മികച്ച മാർഗമാണ് എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്.
പ്രധാന സവിശേഷതകൾ:
*എയർടെൽ താങ്ക്സ് ആപ്പ് വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ 10% ക്യാഷ്‌ബാക്ക്.
*സൊമാറ്റോ, സ്വിഗി, ബിഗ് ബാസ്കറ്റ് എന്നിവയിൽ 10% ക്യാഷ്‌ബാക്ക്.
*എല്ലാ മറ്റ് ഇടപാടുകളിൽ 1% ക്യാഷ്‌ബാക്ക്.
*വർഷത്തിൽ 4 തവണ ഡൊമസ്റ്റിക് എയർപോർട്ട് ലൗഞ്ച് പ്രവേശനം സൗജന്യം.
*എയർടെൽ മൊബൈൽ, ഡി ടി എച്ച് എന്നിവയിൽ 25% ക്യാഷ്‌ബാക്ക്.
(ജോയിനിംഗ് ഫീസ്: ₹500
വാർഷിക ഫീസ്: ₹500)
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ചെലവു രീതികളും വിശകലനം ചെയ്യുക. നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായതും പരിധിക്കുള്ളിൽ ആയതും തിരഞ്ഞെടുക്കുക. ക്രെഡിറ്റ് കാർഡ് അനാവശ്യമായി ഉപയോഗിക്കുന്നത് വലിയ ധനകാര്യ ബാധ്യതകളിലേക്ക് നയിക്കാമെന്നതിനാൽ ജാഗ്രത പുലർത്തുക.
ശ്രദ്ധിക്കുക:
(ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ ഡീറ്റെയിൽസും ഓൺലൈൻ ബാങ്ക് വെബ്സൈറ്റുകളിൽ പരിശോധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പാക്കുക.)


Click it and Unblock the Notifications