ക്രെഡിറ്റ് കാർഡുകൾ ഇല്ലാത്ത ആളുകളില്ല. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ക്രെഡിറ്റ് കാർഡുകളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡുകൾ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറി. ഉപഭോക്താവിൻ്റെ സ്വഭാവവും താത്പര്യവും അനുസരിച്ച് ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാം. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവയെല്ലാം ഒരു ക്രെഡിറ്റ് കാർഡ് അപേക്ഷ അംഗീകരിക്കാനുള്ള പ്രധാന ഘടകങ്ങളാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പലപ്പോഴും പ്രത്യേക പർച്ചേസുകൾക്ക് വേണ്ടിയാണ്. സ്ഥിരമായി യാത്ര ചെയ്യുന്ന അതായത് ട്രെയിൻ അല്ലെങ്കിൽ ഫ്ലൈറ്റ് യാത്ര ചെയ്യുന്നവർക്ക് സൗജന്യ ലോഞ്ച് ആക്സസ് ലഭിക്കുന്ന പ്രത്യേക കാർഡുകളും ഇവിടെയുണ്ട്. സത്യത്തിൽ നിങ്ങൾക്ക് ഏത് തരം കാർഡാണ് വേണ്ടത്?
ദൈനംദിന പർച്ചേസുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് അതിനു വേണ്ടിയുള്ള ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ മികച്ച 5 ക്രെഡിറ്റ് കാർഡുകൾ ഇവിടെയുണ്ട്. ഓരോന്നും വിശദമായി പരിശോധിക്കാം;
1. ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ്:
ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഈ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ എല്ലാ പർച്ചേസുകൾക്കും ക്യാഷ്ബാക്ക് നൽകുന്നു. 499 രൂപയാണ് ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക ഫീസും. 2 ലക്ഷത്തിൽ കൂടുതൽ വാർഷിക ചിലവ് കണക്കാക്കിയാൽ അടുത്ത വർഷം വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
ഗൂഗിൾ പേയിലൂടെ അടക്കുന്ന വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് മുതലായ ബിൽ പേയ്‌മെന്റുകൾ, ഡി.ടി.എച്ച് റീച്ചാർജ്, മൊബൈൽ റീചാർജുകൾ തുടങ്ങിയ എല്ലാ പേയ്മെൻ്റുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു. ഇന്ത്യയിലുടനീളമുള്ള പെട്രോൾ പമ്പുകളിൽ 1 ശതമാനം ഇന്ധന സർചാർജ് ഇളവും ഈ കാർഡിലൂടെ വാഗ്ദാനം ചെയ്യുന്നു. ഇത് 400 രൂപ മുതൽ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് സാധുതയുള്ളതാണ്.
ACE ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്സസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു കലണ്ടർ വർഷത്തിൽ നാല് സൗജന്യ ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസാണ് ഈ കാർഡ് നൽകുന്നത്.
2. എച്ച്.ഡി.എഫ്.സി ബാങ്ക് മണിബാക്ക്+ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഷോപ്പിംഗുകൾക്ക് മാത്രമാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. ഈ മണിബാക്ക്+ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 500 രൂപയാണ്. ഒരു വർഷം 50,000 രൂപക്ക് മുകളിൽ ചിലവഴിച്ചാൽ ഈ വാർഷിക ഫീസ് ഒഴിവാക്കും. വെൽകം ബെനിഫിറ്റായി 500 ക്യാഷ്ബാക്ക് പോയിൻ്റുകൾ ഉറപ്പാക്കാൻ സാധിക്കും. BigBasket, Amazon, Flipkart, Reliance SmartStore, Swiggy എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 10 മടങ്ങ് ക്യാഷ് പോയിന്റുകൾ നേടാൻ സാധിക്കും. ഇ.എം.ഐ ഇടപാടുകളിൽ 5 മടങ്ങ് ക്യാഷ് പോയിന്റുകൾ നേടാൻ കഴിയും.
400 രൂപക്കും 5,000 രൂപക്കും ഇടയിൽ നടത്തുന്ന ഇന്ധന ചിലവുകൾക്ക് 1% വരെ ഇന്ധന സർചാർജ് ഇളവ് നേടാം. ഒരു സ്റ്റേറ്റ്മെൻ്റ് സൈക്കിളിൽ 250 രൂപ വരെ ലഭിക്കും.

3. ക്യാഷ്ബാക്ക് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ്
ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ തരം ഓൺലൈൻ പർച്ചേസുകൾക്കും 5 ശതമാനം വരെ ക്യാഷ്ബാക്ക് നൽകുന്നു. കൂടാതെ, ഓഫ്‌ലൈൻ ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്കും നേടാം. കൂടാതെ, 2 ലക്ഷം വരെയുള്ള വാർഷിക ചെലവുകൾക്ക് കാർഡ് പുതുക്കൽ ഫീസ് ഒഴിവാക്കപ്പെടും. ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും 500 രൂപ മുതൽ 3,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1% ഇന്ധന സർചാർജ് ഇളവ് ഉറപ്പാത്താം. ഒരു ബില്ലിംഗ് സൈക്കിളിന്റെ പരമാവധി സർചാർജ് ഇളവ് 100 രൂപയാണ്. 999 രൂപയാണ് വാർഷിക ഫീസ് അല്ലെങ്കിൽ പുതുക്കൽ ഫീസ്.
ഈ പർച്ചേസുകൾക്ക് പുറമേ ലോഞ്ച് ആക്സസും ക്യാഷ്ബാക്ക് എസ്.ബി.ഐ കാർഡ് ഉറപ്പ് നൽകുന്നു. പ്രതിവർഷം നാല് കോംപ്ലിമെന്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസാണ് ലഭിക്കുന്നത്. അതായത് ഒരു പാദത്തിൽ ഒരു സന്ദർശനം മാത്രമേ സാധിക്കുള്ളൂ.
4. ബി.പി.സി.എൽ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ്
ഇന്ധന ചിലവുകൾക്ക് ഉപയോഗിക്കാൻ പ്രത്യേകം തയ്യാറാക്കിയ ക്രെഡിറ്റ് കാർഡാണിത്. സ്ഥിരമായി വാഹനം ഓടിക്കുന്ന ഉപഭോക്താക്കൾക്ക് ഈ കാർഡ് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ് 500 രൂപയാണ്. ഈ തുക അടച്ചാൽ 2,000 ആക്ടിവേഷൻ ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ജോയിനിംഗ് ഫീസ് അടച്ച് 20 ദിവസത്തിന് ശേഷം റിവാർഡ് പോയിന്റുകൾ ക്രെഡിറ്റ് ചെയ്യപ്പെടും.
ഈ പോയിന്റുകൾ 2,000 രൂപ പോലെ മൂല്യമുള്ളതാണ്. അതിനാൽ BPCL ഔട്ട്‌ലെറ്റുകളിൽ ഇന്ധനം വാങ്ങിയാൽ ഈ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്. ജോയിനിംഗ് ഫീസും കാർഡ് പുതുക്കൽ ഫീസും 499 രൂപയാണ്. പലചരക്ക് സാധനങ്ങളുടെ പർച്ചേസുകൾക്ക് ഓരോ 100 രൂപ ചിലവഴിച്ചാലും 5X റിവാർഡ് പോയിന്റുകൾ ഉറപ്പാക്കാം. ഇന്ധനം ഒഴികെയുള്ള റീട്ടെയിൽ പർച്ചേസുകളുടെ ഓരോ 100 രൂപയ്ക്കും 1 റിവാർഡ് പോയിന്റ് ഉറപ്പാക്കാം.
5. ആമസോൺ പേ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ജോയിനിംഗ് ഫീസോ വാർഷിക ഫീസോ ഇല്ല എന്നത്. മാത്രമല്ല ഈ കാർഡിലൂടെ ലഭിക്കുന്ന റിവാർഡ് പോയിൻ്റുകൾ ഉപയോഗിക്കുന്നതിന് പരിധിയുമില്ല. ആമസോൺ പ്രൈം അംഗമാണെങ്കിൽ നിങ്ങളുടെ ചെലവുകളിൽ 5 ശതമാനവും അംഗമല്ലെങ്കിൽ 3 ശതമാനവും ക്യാഷ്ബാക്ക് നേടാൻ കഴിയും. ആമസോൺ പേയിൽ ഈ കാർഡ് ഉപയോഗിച്ച് 100ലധികം ബ്രാൻഡുകളിൽ നിന്നുള്ള പർച്ചേസുകൾക്ക് 2 ശതമാനം ക്യാഷ്ബാക്ക് നേടാൻ നിങ്ങൾക്ക് കഴിയും.
ഷോപ്പിംഗ്, ഡൈനിംഗ്, ഇൻഷുറൻസ് പേയ്‌മെന്റുകൾ, യാത്ര തുടങ്ങിയ മറ്റ് ചെലവുകളിൽ നിങ്ങൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും. 2,000 രൂപയുടെ വെൽകം റിവാർഡ് പോയിൻ്റുകൾ നേടാം. മാത്രമല്ല പ്രൈം അംഗത്വത്തിന് 500 രൂപ ഇളവും ലഭിക്കും. മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്, ബ്രോഡ്ബാൻഡ്, ഗ്യാസ് തുടങ്ങിയ ബില്ലുകൾക്കും 550 രൂപ വരെ ക്യാഷ്ബാക്ക് ഉറപ്പാക്കാം.
ദൈനംദിന ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട 5 ക്രെഡിറ്റ് കാർഡുകളാണ് ഇവയെല്ലാം. നിങ്ങൾ ദിവസവും എന്തിനു വേണ്ടിയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്? അല്ലെങ്കിൽ കൂടുതൽ പണം ചിലവഴിക്കുന്നത്? അത്തരം ആവശ്യങ്ങളെ മനസിലാക്കി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. ഈ ലിസ്റ്റിൽ നിങ്ങൾക്ക് ഉചിതമായ കാർഡ് ഏതാണ്? ജോയിനിംഗ് ഫീസ് ഈടാക്കുന്നതും അല്ലാത്തതുമായ കാർഡുകളുണ്ട്. മാത്രമല്ല റിവാർഡ് പോയിൻ്റുകളിലൂടെ പർച്ചേസ് നടത്താവുന്ന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആകർഷകമായ ഓഫറുകളോടെ മികച്ച നേട്ടം നൽകുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications