എയർപോർട്ടിലെത്തിയ ശേഷം വിമാനം പുറപ്പെടുന്ന സമയം വൈകി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ? ഇത്തരം സന്ദർഭങ്ങളിലാണ് എയർപോർട്ട് ലോഞ്ചിൻ്റെ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കുന്നത്. സ്ഥിരമായി വിമാന യാത്ര നടത്തുന്നവർക്ക് എയർപോർട്ട് ലോഞ്ചിൽ ആക്സസ് ഉണ്ടെങ്കിൽ ഇതിനുള്ളിലെ സൗകര്യങ്ങൾ നിങ്ങൾക്കും ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് വഴി ഈ ലോഞ്ചിലേക്കുള്ള പ്രവേശനം നേടാൻ സാധിക്കും,
എല്ലാ ക്രെഡിറ്റ് കാർഡും സൗജന്യ ലോഞ്ച് ആക്സസ് നൽകുന്നില്ല. യാത്രക്കാർക്ക് ഉപയോഗപ്രദമായ എയർ മൈൽ ആനുകൂല്യങ്ങൾ, റിവാർഡ് പോയിന്റുകൾ, ടിക്കറ്റ് ബുക്കിംഗുകളിൽ ക്യാഷ്ബാക്ക്, എയർപോർട്ട് ലോഞ്ച് ആക്‌സസ് എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ നൽകുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ പല ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു. എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉള്ള മികച്ച അഞ്ച് ക്രെഡിറ്റ് കാർഡുകൾ അറിയാം;
1. എച്ച്ഡിഎഫ്സി വിസ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
പതിവായി വിമാന യാത്ര ചെയ്യുന്നവർക്കുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ് ഈ ക്രെഡിറ്റ് കാർഡ്. അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചുകളിലേക്ക് ഈ കാർഡ് സൗജന്യ ആക്‌സസ് നൽകുന്നു. ഇത് സുരക്ഷിതമായ യാത്രക്കും കാരണമാവും. ഇതിനു പുറമേ ഓരോ പർച്ചേസുകൾക്കും 150 രൂപ ചിലവഴിച്ചാൽ 2 റിവാർഡ് പോയിന്റുകൾ നേടാൻ കഴിയും. ഈ പോയിന്റുകൾ ശേഖരിക്കാനും വിവിധ റിവാർഡുകൾക്കായി റിഡീം ചെയ്യാനും കഴിയും.
2. എസ്‌ബിഐ കാർഡ് എലൈറ്റ്
ഇതൊരു പ്രീമിയം ക്രെഡിറ്റ് കാർഡാണ്. പ്രയോറിറ്റി പാസ് പ്രോഗ്രാം വഴി ഈ കാർഡ് അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ ആക്‌സസ് ഉറപ്പാക്കുന്നു. 4,999 രൂപ + ടാക്സ് എന്ന നിരക്കിൽ വാർഷിക ഫീസ് അടയ്ക്കുമ്പോൾ 5,000 രൂപ ഇ-ഗിഫ്റ്റ് വൗച്ചർ ലഭിക്കും. കാർഡ് ഉടമക്ക് ഓരോ വർഷവും 6,000 രൂപ വിലയുള്ള സൗജന്യ സിനിമാ ടിക്കറ്റുകളും വാഗ്ദാനം ചെയ്യുന്നു.

3. ആക്സിസ് ബാങ്ക് വിസ്താര സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
വിമാനത്താവള ടിക്കറ്റ് ബുക്കിംഗ് കിഴിവുകൾ, സൗജന്യ വിമാന ടിക്കറ്റ് എന്നിവയുൾപ്പെടെ നിരവധി യാത്രാ ആനുകൂല്യങ്ങൾ ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾക്ക് സൗജന്യ പ്രീമിയം ഇക്കണോമി എയർ ടിക്കറ്റും ക്ലബ് വിസ്താരയിൽ സിൽവർ അംഗത്വവും ലഭിക്കും. മുൻഗണനാ ചെക്ക്-ഇൻ, അധിക ബാഗേജ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ഉറപ്പാക്കാം. ഇത് നിങ്ങൾക്ക് മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു.
4. എച്ച്എസ്ബിസി ലൈവ്+ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിൻ്റെ വാർഷിക ഫീസ് 999 രൂപയാണ്. എയർപോർട്ട് ലോഞ്ച് ആക്സസ് ഉറപ്പാക്കാൻ ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഒരു പാദത്തിൽ ഒന്ന് എന്ന നിരക്കിൽ 4 സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് പ്രവേശനം നേടാം. കാർഡ് ഇഷ്യൂ ചെയ്ത് ആദ്യ 30 ദിവസത്തിനുള്ളിൽ എച്ച്എസ്ബിസി ഇന്ത്യ മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി 20,000 രൂപ ചെലവഴിച്ചാൽ 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു.
5. എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്
ആഭ്യന്തര, അന്തർദേശീയ എയർപോർട്ടുകളിൽ പ്രതിവർഷം 12 സൗജന്യ ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച കാർഡാണിത്. ഇത് പതിവായി യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ ഓപ്ഷനാണ്. ലോഞ്ച് ആക്‌സസ് കൂടാതെ, കുറഞ്ഞ ഫോറെക്‌സ് മാർക്കപ്പ്, യാത്രാ ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയും ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ വിമാന യാത്ര കൂടുതൽ ലളിതമാക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications