യാത്രകൾ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമാണോ? യാത്രകളിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാർഡാണ്. യാത്ര ചെയ്യുമ്പോൾ പ്രത്യേകം നേട്ടങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ചില ക്രെഡിറ്റ് കാർഡുകളുണ്ട്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് മുതൽ ക്യാഷ്ബാക്കുകളും മറ്റ് റിവാർഡ് പോയിന്റുകളും നിങ്ങൾക്ക് ലഭിക്കും. ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച 5 ക്രെഡിറ്റ് കാർഡുകൾ ഇതാ....
1. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ബുക്ക് മൈഷോ വഴി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതിലൂടെ നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ഉറപ്പാക്കാം. യാത്രക്കിടെ കാർഡ് ഉപയോഗിച്ച് സ്വിഗ്ഗിയിലും സൊമാറ്റോയിലും പർച്ചേസ് ചെയ്താൽ 5 മടങ്ങ് റിവാർഡ് പോയിന്റുകളും നിങ്ങൾക്ക് ലഭിക്കുന്നു. ഈ കാർഡിന് വെൽകം ആനുകൂല്യമായി സ്വിഗ്ഗി വണ്ണിന്റെയും ടൈംസ് പ്രൈമിന്റെയും സൗജന്യ വാർഷിക അംഗത്വം വാഗ്ദാനം ചെയ്യുന്നു.
മൂന്ന് മാസത്തേക്ക് 1.50 ലക്ഷം രൂപ ചിലവഴിച്ചാൽ 1,500 രൂപ മൂല്യമുള്ള മാരിയറ്റ്, ഡെക്കാത്‌ലൺ, തുടങ്ങിയ നിരവധി വൗച്ചറുകൾ ഉറപ്പാക്കാം. യാത്ര ചെയ്യുന്നവർക്ക് എല്ലാ കലണ്ടർ പാദങ്ങളിലും രണ്ട് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഈ ക്രെഡിറ്റ് കാർഡ് വഴി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും നാല് റിവാർഡ് പോയിന്റുകളും കാർഡ് ഉടമകൾക്ക് നേടാം.

2. എസ്ബിഐ കാർഡ് എലൈറ്റ്
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡാണിത്. ഈ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ ഓരോ പാദത്തിലും നിങ്ങൾക്ക് രണ്ട് സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്സസ് ഉറപ്പാക്കാം. നിങ്ങൾ അന്താരാഷ്ട്ര യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഈ കാർഡ് ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞ വിദേശ കറന്റ് മാർക്ക്-അപ്പ് ചാർജായ 1.99 ശതമാനം നേടാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ അന്താരാഷ്ട്ര ഇടപാടുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും നിങ്ങൾക്ക് രണ്ട് റിവാർഡ് പോയിന്റുകൾ ലഭിക്കും.
3. എച്ച്ഡിഎഫ്സി റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇന്ത്യയ്ക്കുള്ളിൽ അതായത് ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ 12 സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും. ഇതിനു പുറമേ സ്വിഗ്ഗി ഡൈൻഔട്ട് വഴി എല്ലാ റെസ്റ്റോറന്റ് ബിൽ പേയ്‌മെന്റുകളിലും 7.5 ശതമാനം വരെ ലാഭിക്കാം.
4. ആർബിഎൽ വേൾഡ് സഫാരി കാർഡ്
ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് വിദേശ കറൻസി ഇടപാടുകൾക്ക് 0 ശതമാനം മാത്രമേ മാർക്ക്അപ്പ് ചാർജ് ഈടാക്കുകയുള്ളൂ. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 3,000 രൂപാ വിലമതിക്കുന്ന MakeMyTrip വൗച്ചറിന്റെ സ്വാഗത സമ്മാനവും നൽകുന്നു. 3,000 രൂപയും ജിഎസ്ടിയുമാണ് ഈ കാർഡിൻ്റെ വാർഷിക പുതുക്കൽ ഫീസ്.
5. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം ലഭിക്കും. മാത്രമല്ല കാർഡ് ഉടമകൾക്കൊപ്പം അവരുടെ അതിഥികൾക്കും ആക്സസ് ലഭിക്കും. മാത്രമല്ല 10,000-ത്തിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന് 25 ശതമാനം കിഴിവും ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു .
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications