യാത്രകളോട് ഭ്രാന്തമായ താത്പര്യമുണ്ടോ? ഉടൻ തന്നെ വിദേശ യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണോ നിങ്ങൾ? എങ്കിൽ അതിനു മുന്നേ വലിയ സാമ്പത്തിക നഷ്ടമില്ലാതെ യാത്ര ചെയ്യാനുള്ള ഒരു മാർഗം അറിഞ്ഞിരിക്കണം. അതായത്, ഇത്തരം വിദേശ യാത്രകൾ ചെയ്യുമ്പോൾ കുറഞ്ഞ വിദേശ കറൻസി മാർക്ക്-അപ്പ് ഫീസ് ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ചില ക്രെഡിറ്റ് കാർഡുകൾ ഇത്തരം ഫീസ് ഈടാക്കാതെയും പ്രവർത്തിക്കുന്നു.
ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ കാർഡ് ഉപയോഗിച്ച് നിങ്ങൾ ഓരോ തവണയും ഏതെങ്കിലും വിദേശ കറൻസി ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ ബാങ്ക് വിദേശ കറൻസി മാർക്ക് അപ്പ് ഫീസ് ഈടാക്കും. ഇതൊരു അധിക ചാർജാണ്. ഈ ഫീസിൻ്റെ ഭാരം കുറച്ച് നിങ്ങളുടെ സ്വപ്ന യാത്രകൾ നടത്താൻ സഹായിക്കുന്ന 5 ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം;
1. എച്ച്.ഡി.എഫ്.സി റിഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് :
ഈ ക്രെഡിറ്റ് കാർഡിൻ്റെ വാർഷിക ഫീസ് 2,500 രൂപയാണ്. എല്ലാ വിദേശ കറൻസി ചെലവുകൾക്കും കാർഡ് കുറഞ്ഞ വിദേശ കറൻസി മാർക്ക് അപ്പ് ഫീസ് 2 ശതമാനം മാത്രമേ ഈടാക്കൂ. ഈ കാർഡിലൂടെ വർഷത്തിൽ 5 ലക്ഷം വരെ ചെലവഴിക്കുന്നവർക്ക് 5,000 രൂപ മൂല്യമുള്ള ഫ്ലൈറ്റ് വൗച്ചറുകളും വർഷത്തിൽ 7.5 ലക്ഷം ചെലവഴിക്കുന്നവർക്ക് 5000 അധിക വൗച്ചറും ലഭിക്കും. ആയിരത്തിലധികം വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്‌സസ് ലഭ്യമാണ്.
2. ആർ.ബി.എൽ ബാങ്ക് വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ് :
3,000 രൂപയാണ് ഈ കാർഡിൻ്റെ വാർഷിക ഫീസ്. ഈ ക്രെഡിറ്റ് കാർഡ് കറൻസി മാർക്കപ്പ് ഫീസ് ഈടാക്കുന്നില്ല. അതാണ് വിദേശ യാത്രകൾക്ക് ഈ കാർഡിനെ നിരവധി ആളുകൾ ആശ്രയിക്കുന്നതിനി കാരണം. സാധാരണയായി മറ്റ് ക്രെഡിറ്റ് കാർഡുകൾ വിദേശ കറൻസി ഇടപാടുകളിൽ 2-4 ശതമാനം മാർക്കപ്പ് ഈടാക്കുന്നു.

3. ഐ.ഡി.എഫ്.സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ് :
ഈ കാർഡിന് ജോയിനിംഗ് ഫീസ് ഇല്ല. എന്നാൽ നിങ്ങൾ വിദേശത്തേക്ക് പോവുമ്പോൾ കറൻസി മാർക്ക്അപ്പ് ഫീസ് 1.99 ശതമാനമാണ് ഈടാക്കുന്നത്. ഇത് താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കാണ്. സാധാരണയായി പല കാർഡുകളും 3% വരെ ഫീസ് ഈടാക്കാറുണ്ട്.
12 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ കാർഡ് ലഭിക്കുകയുള്ളൂ. റീഫണ്ട് ചെയ്യാത്ത ഹോട്ടൽ, വിമാന ടിക്കറ്റ് റദ്ദാക്കലുകൾ എന്നിവക്ക് 10,000 രൂപ വരെ റീഇംബേഴ്‌സ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ കാർഡിന്റെ വലിയ പ്രത്യേകത.
4. നിയോ ഗ്ലോബൽ കാർഡ് :
സീറോ മാർക്ക്അപ്പ് ഫീസ് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ഇത്. 1,300-ലധികം വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്സസും ഈ കാർഡിലൂടെ നിങ്ങൾക്ക് ഉറപ്പാക്കാം. ഡി.സി.ബി ബാങ്കുമായും എസ്ബിഎം ബാങ്കുമായും ഈ കാർഡിന് പങ്കാളിത്തമുണ്ട്.
5. AU സെനിത്ത്+ ക്രെഡിറ്റ് കാർഡ് :
ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 4,999 രൂപ+ ജി.എസ്.ടി ആണ്. ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ അന്താരാഷ്ട്ര ഇടപാടുകൾക്കും 0.99 ശതമാനം എന്ന കുറഞ്ഞ കറൻസി മാർക്ക്അപ്പ് ഫീസാണ് ഈടാക്കുന്നത്. പ്രതിമാസ അറ്റാദായം 2.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ളവർക്ക് മാത്രമേ കാർഡ് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
