പുതിയ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവാണ്. കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിറ്റ് കാർഡുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു സിനിമാപ്രേമിയും ക്രെഡിറ്റ് കാർഡ് ഉപയോക്താവുമാണെങ്കിൽ സിനിമാ ടിക്കറ്റുകളിലെ കിഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. എങ്ങനെ എന്നാണോ..?
ചില ക്രെഡിറ്റ് കാർഡുകൾ സൗജന്യ സിനിമാ ടിക്കറ്റുകൾ ഓഫറുകളായി നൽകുന്നുണ്ട്. എന്നാൽ ചില ക്രെഡിറ്റ് കാർഡുകൾ വാഗ്ധാനം ചെയ്യുന്നത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കിഴിവുകളാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ലാഭത്തോടെ സിനിമ കാണാൻ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ സഹായിക്കും.. നല്ലൊരു സിനിമ അനുഭവത്തിനായി സിനിമാ ടിക്കറ്റുകൾക്ക് കിഴിവുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
I. എസ്‌ബിഐ കാർഡ് എലൈറ്റ് : എസ്‌ബിഐ കാർഡ് എലൈറ്റ് ക്രെഡിറ്റ് കാർഡ് വഴി ബുക്ക്‌മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. മാസത്തിൽ 2 തവണ ഈ ആനുകൂല്യം ലഭിക്കും.
II. ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡ് : ഐസിഐസിഐ ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് ബുക്ക് മൈഷോ വഴി പ്രതിമാസം രണ്ട് ടിക്കറ്റുകൾക്ക് 25% വരെ കിഴിവ് നൽകുന്നു. ഇത് മാസത്തിൽ രണ്ടുതവണ സാധുതയുള്ളതാണ്.

III. എച്ച്.ഡി.എഫ്.സി ടൈംസ് കാർഡ് ക്രെഡിറ്റ്: ബുക്ക് മൈഷോ വഴി ബുക്ക് ചെയ്യുമ്പോൾ സിനിമാ ടിക്കറ്റുകൾക്ക് ഒരു ടിക്കറ്റിന് 150 രൂപ വരെ (ഒരു ഇടപാടിന് പരമാവധി 350) രൂപ വരെ കിഴിവ് കാർഡ് വാഗ്ധാനം ചെയ്യുന്നു. പ്രതിമാസം നാല് ടിക്കറ്റുകൾ വരെ കിഴിവ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.
IV. ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്: ആക്സിസ് ബാങ്കിന്റെ ഈ കാർഡ് പേടിഎമ്മിൽ ഒരു സൗജന്യ സിനിമാ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു, പ്രതിമാസം 200 രൂപ വരെ കിഴിവ്.
V. കൊട്ടക് പിവിആർ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് : ഈ കാർഡ് ഉപയോഗിക്കുന്നത് എല്ലാ മാസവും രണ്ട് സൗജന്യ പിവിആർ സിനിമാ ടിക്കറ്റുകൾ ക്ലെയിം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. എന്നാൽ ബില്ലിംഗ് സൈക്കിളിൽ നിങ്ങൾ 10,000 രൂപ ചെലവഴിക്കേണ്ടിവരും.
നേട്ടങ്ങൾ നിരവധി
ദൈനദിന ചിലവുകൾ കൈകാര്യം ചെയ്യാനുള്ള മികച്ച ടൂളുകളിൽ ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. സൗകര്യപ്രദമായി പേയ്മെന്റ് നടത്താം എന്ന ഗുണത്തിനൊപ്പം, നിരവധി ബെനഫിറ്റുകളും ഉപയോക്താക്കൾക്ക് ലഭിക്കും. അതുകൊണ്ടുതന്നെ കൃത്യമായി കൈകാര്യം ചെയ്താൽ മികച്ച സാമ്പത്തിക ലാഭം നേടാൻ ക്രെഡിറ്റ് കാർഡുകളിലൂടെ നേടാം. എന്നാൽ അതേസമയം അനാവശ്യ ചിലവുകൾക്ക് കാർഡ് ഉപയോഗിച്ചാൽ പണികിട്ടുമെന്ന കാര്യം പ്രത്യേകം ഓർക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications