ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ആളുകൾ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിക്കുന്നു. ഓരോ ക്രെഡിറ്റ് കാർഡും വ്യത്യസ്ത ആനുകൂല്യങ്ങളും നേട്ടങ്ങളും നൽകുന്നു. ചില കാർഡുകൾ ആകർഷകമായ റിവാർഡ് പോയിൻ്റുകളും, മറ്റു ചിലത് ക്യാഷ്ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ്ബാക്ക് ഓഫറുകളെ പറ്റി കേൾക്കുമ്പോൾ ഏതൊരു വ്യക്തിക്കും താത്പര്യം വർദ്ധിക്കും.
ഇതിനു പുറമേ എയർപോർട്ട് ലോഞ്ച് ആക്സസും ഷോപ്പിംഗ് ഓഫറുകളും ഉറപ്പാക്കാം. നിലവിൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം.
ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
1. എസ്‌ബിഐ ക്യാഷ്ബാക്ക് കാർഡ് :
വ്യാപാരി നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ ചെലവുകൾക്ക് ഈ കാർഡ് 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഓഫ്‌ലൈൻ ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് ഉറപ്പാക്കുന്നു. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 999 രൂപയാണ്. വാർഷിക ഫീസും 999 രൂപയാണ്. എന്നാൽ വർഷത്തിൽ 2 ലക്ഷമോ അതിൽ കൂടുതലോ ചിലവഴിച്ചാൽ വാർഷിക ഫീസ് അടക്കേണ്ടി വരില്ല.
2. ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് :
ഈ കാർഡ് ഉപയോഗിച്ച് വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് മുതലായ ബിൽ പേയ്‌മെന്റുകൾ, ഗൂഗിൾ പേയിലെ ഡിടിഎച്ച്, മൊബൈൽ റീചാർജുകൾ എന്നിവക്കെല്ലാം 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. സ്വിഗ്ഗി , സൊമാറ്റോ, ഒല എന്നിവയിൽ 4 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ഈ കാർഡ് ഉറപ്പാക്കുന്നു. നിലവിൽ ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 499 രൂപയാണ്. കാർഡിൻ്റെ വാർഷിക ഫീസും 499 രൂപയാണ്.

3. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് :
ആമസോണിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ഈ കാർഡ് നിരവധി പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾ ആമസോൺ പ്രൈം അംഗങ്ങളാണെങ്കിൽ 5 മടങ്ങ് പോയിൻ്റ് ലഭിക്കും. എന്നാൽ നോൺ-പ്രൈം അംഗങ്ങളാണെങ്കിൽ 3 മടങ്ങും നേടും. 100ലധികം പങ്കാളി വ്യാപാരികളിൽ നിന്ന് 2 മടങ്ങ് പോയിന്റുകൾ നേടാനും അർഹതയുണ്ട്.
ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 500 രൂപ + ജിഎസ്ടിയാണ്. എന്നാൽ വർഷത്തിൽ നിങ്ങൾ 1.5 ലക്ഷം രൂപ ചിലവഴിച്ചാൽ ഈ വാർഷിക പുതുക്കൽ ഫീസ് അടക്കേണ്ടി വരുന്നില്ല.
4. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് :
ഒരു സ്റ്റേറ്റ്മെന്റ് പാദത്തിൽ പരമാവധി 4,000 രൂപ എന്ന പരിധിയിൽ മിന്ത്രയിൽ പർച്ചേസ് നടത്തിയാൽ കാർഡ് ഉടമകൾക്ക് 7.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ടിലും, ക്ലിയർട്രിപ്പിലും പരമാവധി 4,000 രൂപ എന്ന പരിധിയിൽ ചിലവഴിച്ചാൽ 5 ശതമാനം ക്യാഷ്ബാക്ക് ഉറപ്പാക്കാം.
ഇഷ്ടപ്പെട്ട വ്യാപാരികളിൽ നിന്ന് പരിധിയില്ലാത്ത 4 ശതമാനം ക്യാഷ്ബാക്കും ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 500 രൂപയാണ്. എന്നാൽ വർഷത്തിൽ 3.5 ലക്ഷം ചിലവഴിച്ചാൽ ഈ വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
5. എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ് :
ആമസോൺ, ബുക്ക്മൈ ഷോ, ഫ്ലിപ്കാർട്ട്, മിന്ത്ര, Sony LIV, സ്വഗി, ഊബർ, സൊമാറ്റോ എന്നിവയിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും മറ്റ് ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്കും ഉറപ്പാക്കാം. ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 1,000 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
