യാത്രകളെ സ്മാർട്ടാക്കാം! വിമാനയാത്രയിൽ പണം ലാഭിക്കാനും ആനുകൂല്യം നേടാനും ഈ ക്രെഡിറ്റ് കാർഡുകൾ മതി
രാജ്യം നവരാത്രി ആഘോഷത്തിൽ വർണ്ണാഭമായി. ഈ ഉത്സവ സീസണിൽ നിങ്ങൾ എവിടെയെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? വിമാന യാത്രകൾ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അതിനു മുന്നേ ആകർഷകമായ ഓഫറുകൾ നൽകുന്ന ചില ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. പലപ്പോഴും ടേക്ക് ഓഫിനായി എയർപോർട്ടിൽ അധിക സമയം ചിലവഴിക്കേണ്ടി വരാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഒരു വിമാന യാത്രികന് എയർപോർട്ട് ലോഞ്ച് ആക്‌സസും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തിന് ലോഞ്ച് ആക്സസുകൾ സഹായിക്കുന്നു. എന്നാൽ ഒരു എയർപോർട്ട് ലോഞ്ച് ആക്‌സസുള്ള ക്രെഡിറ്റ് കാർഡ് നേടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്;
- ഓരോ മാസത്തിലോ പാദത്തിലോ ഒരു നിശ്ചിത തുക ചെലവഴിച്ചാൽ മാത്രമേ പല കാർഡുകളും ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നുള്ളൂ.
- നിശ്ചിത തുക വാർഷിക നിരക്കായി ഈടാക്കുന്നു.
- ലോഞ്ച് ആക്‌സസിനൊപ്പം ഷോപ്പിംഗ്, യാത്ര, ഡൈനിംഗ് അല്ലെങ്കിൽ ബിൽ പേയ്‌മെന്റുകൾ പോലുള്ള ദൈനംദിന ചെലവുകളിൽ നേട്ടം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
- ചില കാർഡുകൾ പരിമിതമായ ലോഞ്ച് ആക്സസുകളായിരിക്കും വാഗ്ദാനം ചെയ്യുന്നത്. അത് ആദ്യം മനസിലാക്കണം.
ലോഞ്ച് ആക്സസും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രധാന ക്രെഡിറ്റ് കാർഡുകൾ അറിയാം;

1. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡ്
- ജോയിനിംഗ്/ വാർഷിക ഫീസ് ഇല്ല.
- ഒരു മാസം 20,000 രൂപ ചെലവഴിച്ചാൽ ഒരു പാദത്തിൽ 2 സൗജന്യ ആഭ്യന്തര ലോഞ്ച് ആക്സസ് നേടാം.
- അന്താരാഷ്ട്ര ഇടപാടുകളിൽ 1.99% എന്ന കുറഞ്ഞ ഫോറെക്സ് മാർക്ക്-അപ്പ് ഫീസോട ലാഭിക്കൂ.
- ഒരു പാദത്തിൽ 4 സൗജന്യ റെയിൽവേ ലോഞ്ച് ആക്സസുണ്ട്.
- യാത്ര റദ്ദാക്കിയാൽ 10,000 രൂപ വരെ പരിരക്ഷയുണ്ട്.
- 10x വരെ റിവാർഡ് പോയിന്റുകൾ നേടൂ.
2. ഫെഡറൽ ബാങ്ക് സ്കാപ്പിയ ക്രെഡിറ്റ് കാർഡ്
- ജോയിനിംഗ്/ വാർഷിക ഫീസ് ഇല്ല.
- വിസ കാർഡിൽ 10,000 രൂപയോ റുപേ കാർഡിൽ 15,000 രൂപയോ ഒരു ബില്ലിംഗ് സൈക്കിളിൽ ചെലവഴിച്ചാൽ പരിധിയില്ലാത്ത ആഭ്യന്തര ലോഞ്ച് ആക്‌സസ് ലഭിക്കും.
- അന്താരാഷ്ട്ര ഇടപാടുകളിൽ സീറോ ഫോറെക്സ് മാർക്ക്-അപ്പ് ഫീസ്.
- യാത്രാ ബുക്കിംഗുകളിൽ 20% റിവാർഡുകൾ നേടൂ.
- എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചെലവുകൾക്കും 10% റിവാർഡ് പോയിൻ്റ്.
3. സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസ്മൈട്രിപ്പ് ക്രെഡിറ്റ് കാർഡ്
- വാർഷിക ഫീസ് 350 രൂപയുണ്ട്. വർഷത്തിൽ 50,000 രൂപയോ അതിൽ കൂടുതലോ ചിലവഴിച്ചാൽ ഇളവ് ലഭിക്കും.
- ഒരു കലണ്ടർ വർഷത്തിൽ 2 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് സന്ദർശനം ഉറപ്പാക്കാം.
- EaseMyTrip വെബ്സൈറ്റ്/ആപ്പ് വഴി നടത്തുന്ന ഹോട്ടൽ ബുക്കിംഗുകളിൽ 20% ഉം ഫ്ലൈറ്റ് ബുക്കിംഗുകളിൽ 10% ഉം ഫ്ലാറ്റ് ഡിസ്കൗണ്ടുകൾ നേടാം.
- ഹോട്ടൽ, എയർലൈൻ ബുക്കിംഗുകളിൽ നേരിട്ട് ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 10x റിവാർഡ് പോയിന്റുകൾ നേടൂ.
4. ടാറ്റ ന്യൂ പ്ലസ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
- വാർഷിക പുതുക്കൽ ഫീസ് 499 രൂപയാണ്. മുൻപുള്ള വർഷത്തിൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ വാർഷിക ചെലവുണ്ടെങ്കിൽ ഫീസിൽ ഇളവ് ലഭിക്കും.
- ഒരു കലണ്ടർ പാദത്തിൽ 50,000 രൂപ ചെലവഴിച്ചാൽ പ്രതിവർഷം 4 ഡൊമസ്റ്റിക ലോഞ്ച് ആക്സസ് നേടാം.
- ആദ്യ ഇടപാട് പൂർത്തിയാക്കിയാൽ സ്വാഗത ആനുകൂല്യമായി 499 ന്യൂകോയിനുകൾ നേടൂ.
- ടാറ്റ ന്യൂ കാർഡിലെ ഇടപാടുകൾക്ക് 7% റിവാർഡുകൾ നേടൂ. ടാറ്റ പങ്കാളി ബ്രാൻഡുകളിൽ ഷോപ്പിംഗ് ചെയ്താൽ 2% റിവാർഡുകൾ നേടാം. മറ്റു ചെലവുകൾക്ക് 1% റിവാർഡുകൾ നേടൂ.
നവരാത്രിക്ക് ഇനി ഐശ്വര്യം മാത്രമല്ല! സമ്പത്ത് വളർത്താൻ ഈ നിക്ഷേപ പദ്ധതികൾ ഉടൻ തുടങ്ങാം.
5. ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ്
- ജോയിനിംഗ്/വാർഷിക ഫീസ് 499 രൂപയാണ്. രണ്ടാം വർഷം മുതൽ 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ ഫീസിൽ ഇളവ് ലഭിക്കും.
- തിരഞ്ഞെടുത്ത ആഭ്യന്തര വിമാനത്താവളങ്ങളിൽ ഓരോ വർഷവും 4 സൗജന്യ ലോഞ്ച് ആക്സസ് നേടാം.
- ഗൂഗിൾ പേ വഴി നടത്തുന്ന യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് 5% ക്യാഷ്ബാക്ക് നേടൂ.
- Swiggy, Zomato, Ola എന്നിവയിലെ ഇടപാടുകൾക്ക് 4% ക്യാഷ്ബാക്കും, മറ്റ് റീട്ടെയിൽ ചെലവുകൾക്ക് 1.5% ക്യാഷ്ബാക്കും നേടൂ.
- 400 രൂപ മുതൽ 4,000 രൂപ വരെയുള്ള ഇന്ധന ഇടപാടുകളിൽ 1% ഇന്ധന സർചാർജ് ഇളവ് ലഭിക്കും
- ഡൈനിംഗ് ഡിലൈറ്റ്സ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള 4000ലധികം പങ്കാളി റെസ്റ്റോറന്റുകളിൽ 15% വരെ കിഴിവുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


