റോഡ് ഗതാഗതവും, റെയിൽ ഗതാഗതവും പോലെ തന്നെ ഇപ്പോൾ വിമാന യാത്രകളും വളരെ സാധാരണമാണ്. രാജ്യത്തിനു പുറത്ത് മാത്രമല്ല രാജ്യത്തിനുള്ളിലും ആളുകൾ വിമാന യാത്രകൾ നടത്തുന്നു. അതിനാൽ എയർപോർട്ട് ലോഞ്ചുകൾ എല്ലാവർക്കും സുപരിചിതമാണ്. പണ്ട് ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർ മാത്രമായിരുന്നു എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും ഇത്തരം ആനുകൂല്യങ്ങൾ നേടാം.
ക്രെഡിറ്റ് കാർഡിൻ്റെ ഉപയോഗം ഇന്ത്യയിൽ ഏറെ കൂടുതലാണ്. ഒന്നിലധികം കാർഡുള്ളവരും ഉണ്ട്. നിങ്ങൾ സ്ഥിരമായി വിമാന യാത്ര നടത്താറുണ്ടോ? എങ്കിൽ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന ചില ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം. ചില ക്രെഡിറ്റ് കാർഡ് പരിധിയില്ലാത്ത ആനുകൂല്യങ്ങളായിരിക്കും ലോഞ്ച് ഉപയോഗത്തിനായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മറ്റു ചില കാർഡുകൾ ചില പരിധി നിശ്ചയിക്കും.
ഉദാഹരണത്തിന്, ഒരു പാദത്തിൽ ഒരു തവണ മാത്രം സൗജന്യ ലോഞ്ച് പ്രവേശനം നൽകുന്ന കാർഡുകളുണ്ട്. ചിലത് നാല തവണ പ്രവേശ അനുമതി നൽകും. മാത്രമല്ല ഇത്തരം പ്രത്യേക ക്രെഡിറ്റ് കാർഡിലൂടെ മറ്റു നിരവധി ആനുകൂല്യങ്ങളും ഉറപ്പാക്കാം. എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന പ്രധാന ക്രെഡിറ്റ് കാർഡുകൾ ഇതാ..;
1. എച്ച്ഡിഎഫ്സ് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്:
ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 2,500 രൂപയാണ്. വാർഷിക പുതുക്കൽ ഫീസും 2,500 രൂപ തന്നെ. 1,000-ത്തിലധികം വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്‌സസാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയ്ക്കുള്ളിൽ (ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ) 12 സൗജന്യ ആക്‌സസ് ലഭിക്കും. അഞ്ച് ലക്ഷം രൂപ ഒരു വർഷത്തിൽ ചെലവഴിച്ചാൽ 5,000 രൂപ മൂല്യമുള്ള ഫ്ലൈറ്റ് വൗച്ചറുകളും, 7.5 ലക്ഷം ചെലവഴിച്ചാൽ 5,000 രൂപയുടെ അധിക വൗച്ചറും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു .

2. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ്:
മുൻ മാസങ്ങളിൽ കുറഞ്ഞത് 50,000 രൂപ ചെലവഴിച്ചാൽ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത എയർപോർട്ട് ലോഞ്ചുകളിലേക്ക് ഓരോ കലണ്ടർ വർഷവും സൗജന്യ ലോഞ്ച് ആക്സസ് ഉറപ്പാക്കാം. ഈ ക്രെഡിറ്റ് കാർഡിൻ്റെ വാർഷിക ഫീസ് 500 രൂപയാണ്. എന്നാൽ ഈ കാർഡ് ഉപയോഗിച്ചുള്ള വാർഷിക ചെലവ് 3.5 ലക്ഷത്തിൽ കൂടുതലാകുമ്പോൾ വാർഷിക ഫീസ് അടക്കേണ്ടി വരില്ല.
3. ആക്സിസ് മാഗ്നസ് ക്രെഡിറ്റ് കാർഡ്:
മുൻഗണനാ പാസ് കാർഡ് ഉപയോഗിച്ച് കാർഡ് ഉടമകൾക്ക് പരിധിയില്ലാത്ത സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസ് നോടാം. മാത്രമല്ല ഓരോ വർഷവും 4 തവണ അതിഥികൾക്കുള്ള പ്രവേശനത്തിനും അർഹതയുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുത്ത എയർപോർട്ട് ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത ആനുകൂല്യങ്ങളാണ് ഈ കാർഡിലൂട ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
4. എസ്‌ബിഐ കാർഡ് എലൈറ്റ് :
ഈ കാർഡിൻ്റെ വാർഷിക ഫീസ് 4999 രൂപയാണ്. ഇന്ത്യയിൽ ഒരു പാദത്തിൽ രണ്ട് സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് ഉറപ്പാക്കാം.
5. ഐസിഐസിഐ സഫിറോ കാർഡ് :
ഈ ക്രെഡിറ്റഅ കാർഡിലൂടെ നിങ്ങൾക്ക് ഒരു പാദത്തിൽ നാല് സൗജന്യ ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്‌സസും ഒരു വർഷത്തിൽ രണ്ട് സൗജന്യ അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്‌സസും ഉറപ്പാക്കാം. ഐസിഐസിഐ സഫിറോ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 6,500 രൂപയും വാർഷിക പുതുക്കൽ ഫീസ് 3,500 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications