ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ അതിന് വാർഷിക ഫീസ് ഇല്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറില്ലേ? ഓരോ വർഷവും വലിയ തുക വാർഷിക ഫീസ് ഇനത്തിൽ അടക്കേണ്ടി വരുന്നത് നിസ്സാര കാര്യമല്ല. കാർഡിന് അപേക്ഷിക്കുന്നതിനു മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാം. 2025-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് വിശദമായി അറിയാം;
2025-ലെ മികച്ച ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകൾ
1. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. നിങ്ങളൊരു പ്രൈം അംഗമാണെങ്കിൽ 5% ക്യാഷ്ബാക്ക് ഉറപ്പാക്കാം. എന്നാൽ പ്രൈം അംഗങ്ങളല്ലെങ്കിൽ 3% ക്യാഷ്ബാക്ക് നേടാം. നിങ്ങളുടെ മറ്റ് മറ്റു പർച്ചേസുകൾക്ക് 1% ക്യാഷ്ബാക്ക് നേടാൻ സാധിക്കും. ഇത് ആമസോൺ പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു.
2. ഫൈബ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
റൈഡ്-ഹെയ്‌ലിംഗ്, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ഫുഡ് ഡെലിവറി എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ഇടപാടുകൾക്ക് 3% ക്യാഷ്ബാക്ക് ലഭിക്കും. 2,500 രൂപയിൽ കൂടുതലുള്ള വാങ്ങലുകൾ നിങ്ങൾക്ക് ഇഎംഐ രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. ഇത് തിരിച്ചടവ് കൂടുതൽ ലളിതമാക്കുന്നു. ഓരോ വർഷവും ആഭ്യന്തര വിമാനത്താവളങ്ങളിൽ 4 സൗജന്യ ലോഞ്ച് ആക്സസ് സ്വന്തമാക്കാം.

3. ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാർഡ്
ഓൺലൈനായി ഷോപ്പിംഗ് നടത്തുമ്പോൾ 3X റിവാർഡ് പോയിന്റുകൾ ഉറപ്പാക്കാം. അതേസമയം ഓഫ്‌ലൈനായി ഷോപ്പിംഗ് നടത്തുമ്പോൾ 1X റിവാർഡ് പോയിന്റുകളും ലഭിക്കും. 72 മണിക്കൂറിനുള്ളിൽ, നിങ്ങൾക്ക് സൗജന്യ റെയിൽവേ ലോഞ്ച് ആക്‌സസും റോഡ്‌സൈഡ് അസിസ്റ്റൻസും സ്വന്തമാക്കാൻ സാധിക്കുന്നു.
4. ഫെഡറൽ ബാങ്ക് സ്കാപ്പിയ ക്രെഡിറ്റ് കാർഡ്
വിദേശ യാത്ര ചെയ്യുമ്പോൾ ഓരോ ഹോട്ടൽ ബുക്കിംഗിനും 20% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ഉറപ്പാക്കാം. ഏത് വിദേശ ഇടപാടിനും കറൻസി മാറ്റുന്നതിന് ചെലവുകൾ ഇല്ല. ഇത് യാത്രകളിലും വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാരണമാവുന്നു. വിസ കാർഡിൽ എല്ലാ മാസവും 10,000 രൂപയും, റൂപേ കാർഡിൽ എല്ലാ മാസവും 15,000 രൂപയും ചെലവഴിച്ചാൽ പരിധിയില്ലാത്ത എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും.
5. ഇക്സിഗോ എയു ക്രെഡിറ്റ് കാർഡ്
ഇക്സിഗോ ആപ്പ് വഴിയുള്ള എല്ലാ റെയിൽ റിസർവേഷനുകളിലും 40% കിഴിവ് സ്വന്തമാക്കാം. മൂന്ന് മാസത്തിലൊരിക്കൽ, നിങ്ങൾക്ക് ആഭ്യന്തര വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്‌സസ് ആസ്വദിക്കാം. ഹോട്ടൽ ബുക്കിംഗുകൾക്കും വിമാന ടിക്കറ്റ് ബുക്കിംഗുകൾക്കും 10% കിഴിവ് നേടാം.
ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ് ആർക്ക് നേടാം?
- പുതിയ ക്രെഡിറ്റ് ഉപയോക്താക്കൾക്ക് ലഭിക്കും.
- മിതമായ വരുമാനമുള്ള വിദ്യാർത്ഥികളും ജീവനക്കാരും സ്വന്തമാക്കാം.
- സ്ഥിരമായും തുടർച്ചയായും സൗജന്യമായി ക്രെഡിറ്റ് നേടാൻ ആഗ്രഹിക്കുന്നവർക്കും നേടാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
