ക്രെഡിറ്റ് കാർഡ് ഉപയോഗം ഒരു സ്റ്റാറ്റസിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനാൽ തന്നെ എല്ലാവരും വിവിധ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. പുതിയൊരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ നിങ്ങളെ അലട്ടുന്ന പ്രധാന കാര്യം എന്താണ്? പലർക്കും വാർഷിക ഫീസിനെക്കുറിച്ച് ആശങ്കയുണ്ടാകും. കാരണം പല കാർഡുകൾക്കും ഉയർന്ന വാർഷിക ഫീസ് നൽകേണ്ടി വരാറുണ്ട്. ഇത് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലുതാവാം.
എങ്കിൽ വാർഷിക ഫീസൊന്നും ഈടാക്കാത്ത ക്രെഡിറ്റ് കാർഡ് നോക്കിയാലോ? അതെ ഒരു രൂപ പോലും വാർഷിക ഫീസ് ഈടാക്കാതെ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം..
വാർഷിക ഫീസില്ലാത്ത 5 മികച്ച ക്രെഡിറ്റ് കാർഡുകൾ
1. ആമസോൺ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസോ വാർഷിക ഫീസോ ഇല്ല. ഈ കാർഡ് ഉപയോഗിച്ച് ലഭിക്കുന്ന അവാർഡുകൾക്ക് പരിധിയോ കാലഹരണപ്പെടുന്ന തീയതിയോ ഇല്ല. ഇതാണ് ഈ കാർഡിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾക്ക് ആമസോൺ പ്രൈമിൽ അംഗത്വമുണ്ടെങ്കിൽ ആമസോണിലൂടെ നടത്തുന്ന ചെലവുകൾക്ക് ഈ കാർഡ് 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
എന്നാൽ നിങ്ങൾ ആമസോൺ പ്രൈമിൽ അംഗമല്ലെങ്കിൽ 3 ശതമാനം ക്യാഷ്ബാക്ക് നേടാനും കഴിയും. ഷോപ്പിംഗ് , ഡൈനിംഗ്, ഇൻഷുറൻസ് പേയ്‌മെന്റ് തുടങ്ങിയ ചെലവുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്ക് നേടാൻ നിങ്ങൾക്ക് കഴിയും.
2. ഐ.ഡി.എഫ്.സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാർഡ്
ഐ.ഡി.എഫ്.സി ബാങ്ക് നൽകുന്ന ഈ കാർഡ് ആജീവനാന്തം സൗജന്യമാണ്. അതിനാൽ വാർഷിക ഫീസ് എന്ന പേരിൽ യാതൊരു ചാർജും ഈ കാർഡ് ഈടാക്കില്ല. 2,500 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇ.എം.ഐ ഓപ്ഷനിലേക്ക് മാറ്റാൻ സാധിക്കും. വെൽക്കം ഓഫറായി 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ, സിനിമാ ടിക്കറ്റുകളിൽ 25 ശതമാനം കിഴിവ് എന്നിവ ഈ കാർഡിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു .

3. ഐ.സി.ഐ.സി.ഐ ബാങ്ക് പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസ് നൽകേണ്ടതില്ല. മാത്രമല്ല രണ്ടാം വർഷം മുതൽ വാർഷിക ഫീസ് ഈടാക്കുന്നുമില്ല. മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു നോ-ഫ്രിൽസ് കാർഡാണിത്. ഇന്ധന സർചാർജ് ഇളവും ഐ.സി.ഐ.സി.ഐ ബാങ്ക് പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ് ഉറപ്പ് നൽകുന്നു.
4. എച്ച്.എസ്.ബി.സി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഈ കാർഡിന് ജോയിനിംഗ് ഫീസോ വാർഷിക ഫീസോ ഇല്ല. മികച്ച ഓഫറുകൾ, റിവാർഡുകൾ, ആനുകൂല്യങ്ങൾ എന്നിവ ഈ കാർഡ് നൽകുന്നു . മുൻനിര എയർലൈനുകളിൽ നിന്ന് എയർ മൈലുകൾ ശേഖരിക്കാൻ ഈ കാർഡിലൂടെ സാധിക്കും. മാത്രമല്ല നിങ്ങൾ ഈ കാർഡ് ഉപയോഗിച്ച് ഓരോ തവണയും 150 രൂപ ചെലവഴിക്കുമ്പോൾ, 2 റിവാർഡ് പോയിന്റുകൾ ലഭിക്കും.
5. വൺകാർഡ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസോ വാർഷിക ഫീസോ ഈടാക്കുന്നില്ല. ഇന്ധന സർചാർജ് ഇളവുകൾ, ഇൻഷുറൻസ് പരിരക്ഷ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഡൈനിംഗ്, യാത്ര എന്നീ എക്സ്ക്ലൂസീവ് ഓഫറുകളും ഈ കാർഡ് നൽകുന്നു. BOBCard, CSB ബാങ്ക്, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, SBM ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ ഇതിന്റെ ബാങ്കിംഗ് പങ്കാളികളാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
