വരുമാനം 31% വർധിപ്പിക്കാം, മികച്ച ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഇവയാണ്, നിക്ഷേപത്തിന് റെഡിയാണോ..?

മ്യൂച്വൽ ഫണ്ടുകൾ മികച്ച നിക്ഷേപ മാർഗമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് വലിയ വിശദാംശങ്ങൾ അറിയാത്തവർക്ക് പോലും മ്യൂച്വൽ ഫണ്ടുകളിലൂടെ നേട്ടം കൊയ്യാൻ സാധിക്കും. എന്നിരുന്നാലും നിക്ഷേപത്തിനായി ഒരു ഫണ്ട് വിഭാ​ഗം തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ പലകാര്യങ്ങളും പരി​ഗണിക്കേണ്ടതുണ്ട്.

അതിൽ പ്രധാനപ്പെട്ടത് ഏത് മ്യൂച്വൽ ഫണ്ട് വിഭാഗത്തിൽ നിക്ഷേപിക്കണം എന്നതാണ്. കാരണം നിരവധി മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്താൽ മാത്രമെ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളു.

വരുമാനം 31% വർധിപ്പിക്കാം, മികച്ച ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഇവയാണ്, നിക്ഷേപത്തിന് റെഡിയാണോ..?

ഫ്ലെക്സി ക്യാപ് ഫണ്ടുകൾ

ഒരു ഓപ്പൺ-എൻഡ്, ഡൈനാമിക് ഇക്വിറ്റി ഫണ്ടിനെയാണ് സാധാരണയായി ഫ്ലെക്സി ക്യാപ് ഫണ്ട് എന്ന് വിളിക്കുന്നത്. ഇത് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഇല്ലാതെ ചെറുകിട, ഇടത്തരം, വലിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നു.

ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ ഏതു കമ്പനിയിലും നിക്ഷേപിക്കാൻ കഴിയും എന്ന് ചുരുക്കം. പക്ഷെ ഈ ഫണ്ടുകളിൽ ഇക്വിറ്റികളിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പോഷർ 65 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫ്ലെക്സി ക്യാപ് ഫണ്ട്-നേട്ടങ്ങൾ

ഫണ്ട് മാനേജർമാർക്കു ലഭിക്കുന്ന ഫ്ലെക്സിബിലിറ്റിയാണ് ഇത്തരം ഫണ്ടുകളുടെ വലിയ ഒരു നേട്ടമായി കണക്കാക്കപ്പെടുന്നത്. വിപണി സംബന്ധമായ കാഴ്ച്ചപ്പാടുകൾ, നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് പോർട്ഫോളിയോ അസറ്റ് അലോക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. ഉദാഹരണത്തിന് ലാർജ്ക്യാപ് ഓഹരികളിൽ ഓവർ വാല്യുവേഷൻ സംഭവിക്കുന്നതായി ഫണ്ട് മാനേജർ വിലയിരുത്തി എന്ന് കരുതാം. അദ്ദേഹത്തിന് ലാർജ് ക്യാപ്പിലെ അലോക്കേഷൻ കുറയ്ക്കുകയും, മിഡ്ക്യാപ് അല്ലെങ്കിൽ സ്മാൾക്യാപ് അലോക്കേഷൻ വർധിപ്പിക്കുകയും ചെയ്യാം.

മികച്ച ഫ്ലെക്സി ക്യാപ് ഫണ്ടുകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 31 ശതമാനം വരെ വരുമാനം നൽകിയ ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്. ചിലത് പരിചയപ്പെടാം

1. എച്ച്‌ഡിഎഫ്‌സി ഫോക്കസ്ഡ് 30 ഫണ്ട്

വാല്യൂ റിസർച്ച് ഫണ്ട് റേറ്റിംഗ് : ****

അറ്റ ​​ആസ്തികൾ : 8,689.43 കോടി രൂപ

3 മാസത്തെ റിട്ടേൺസ് : 16.96%

6 മാസത്തെ റിട്ടേൺസ് : 17.64%

1 വർഷത്തെ റിട്ടേൺസ് : 34.97%

3 വർഷത്തെ റിട്ടേൺസ് : 30.53%

5 വർഷത്തെ റിട്ടേൺസ് : 19.51%

ചെലവ് അനുപാതം : 1.75%

2. ഐസിഐസിഐ പ്രുഡൻഷ്യൽ റിട്ടയർമെൻ്റ് ഫണ്ട് - പ്യുവർ ഇക്വിറ്റി പ്ലാൻ

വാല്യൂ റിസർച്ച് ഫണ്ട് റേറ്റിംഗ് : *****

അറ്റ ​​ആസ്തികൾ : 484.12 കോടി രൂപ

3 മാസത്തെ റിട്ടേൺസ് : 25.09%

6 മാസ റിട്ടേൺസ് : 23.5%

1 വർഷത്തെ റിട്ടേൺസ് : 47.22%

3 വർഷത്തെ റിട്ടേണുകൾ : 28.88%

ചെലവ് അനുപാതം: 2.39%

3. എച്ച്‌ഡിഎഫ്‌സി ഫ്ലെക്‌സി ക്യാപ് ഫണ്ട്

അറ്റ ​​ആസ്‌തികൾ : 45,992.54 കോടി രൂപ

3 മാസത്തെ റിട്ടേൺസ് : 18.12%

6 മാസത്തെ റിട്ടേൺസ് : 17.56%

1 വർഷത്തെ റിട്ടേൺസ് : 35.56%

3 വർഷത്തെ റിട്ടേൺസ് : 28.4%

5 വർഷത്തെ റിട്ടേൺസ് : 19.58%

ചെലവ് അനുപാതം: 1.54%

4. ജെ എം ഫ്ലെക്സി ക്യാപ് ഫണ്ട്

മൂല്യ ഗവേഷണ ഫണ്ട് റേറ്റിംഗ്: *****

അറ്റ ​​ആസ്തികൾ : 1,237.57 കോടി രൂപ

3 മാസത്തെ റിട്ടേണുകൾ : 21.31%

6 മാസത്തെ റിട്ടേണുകൾ : 24.04%

1 വർഷത്തെ റിട്ടേണുകൾ : 50.7%

3 വർഷത്തെ റിട്ടേണുകൾ: 28.72%

5 വർഷത്തെ വരുമാനം : 23.15%

ചെലവ് അനുപാതം : 2.12%

5. എച്ച്‌ഡിഎഫ്‌സി റിട്ടയർമെൻ്റ് സേവിംഗ്‌സ് ഫണ്ട് ഇക്വിറ്റി പ്ലാൻ

മൂല്യ ഗവേഷണ ഫണ്ട് റേറ്റിംഗ്: *****

അറ്റ ​​ആസ്തികൾ: 4,377.72 കോടി രൂപ

3 മാസത്തെ റിട്ടേൺസ് : 16.32%

6 മാസത്തെ റിട്ടേൺസ് : 14.83%

1 വർഷത്തെ റിട്ടേൺസ് : 37.69%

3 വർഷത്തെ റിട്ടേൺസ് : 28.22%

5-വർഷത്തെ റിട്ടേൺസ് : 21.45%

ചെലവ് അനുപാതം : 1.84%

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X