വാർദ്ധക്യ ജീവിതം സാമ്പത്തിക ഭദ്രതയുള്ളതാകണമെങ്കിൽ സാമ്പത്തിക നിക്ഷേപം കൂടിയേ തീരു. എന്നാൽ ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാകും. അതുകൊണ്ടുതന്നെ കൂടുതൽ സുരക്ഷയും മികച്ച റിട്ടേണും നൽകുന്ന പദ്ധതികളാണ് പലരും തിരയുന്നത്. അങ്ങനെയുള്ള 5 സര്‍ക്കാര്‍ പദ്ധതികളെ പറ്റി നമുക്ക് വിശദമായി പരിശോധിക്കാം. ഒറ്റത്തവണ നിക്ഷേപം കൊണ്ട് ജീവിതകാലം മുഴുവന്‍ സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതികളും ഇവയിലുണ്ട്.
1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS)
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) 60 വയസ്സ് കഴിഞ്ഞവർക്കായുള്ള കേന്ദ്ര സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണ്, ഇത് 8.2% വാർഷിക പലിശയും നികുതി ആനുകൂല്യങ്ങളും നൽകുന്നു; ഇത് 5 വർഷത്തെ കാലാവധിയിൽ പോസ്റ്റ് ഓഫീസിലോ ബാങ്കുകളിലോ തുറക്കാം, നിക്ഷേപ തുക 1000 മുതൽ 30 ലക്ഷം വരെ. ഒരാൾ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിൽ 30 ലക്ഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ ത്രൈമാസത്തില്‍ 61,500 രൂപ വീതം ലഭിക്കും. അതായത് മാസം ഏകദേശം 20,000 രൂപ ഉറപ്പാക്കാൻ സാധിക്കും. കേന്ദ്രസർക്കാർ പിന്തുണയുള്ളത് കൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്.
2. പ്രധാനമന്ത്രി വയ വന്ദന യോജന
മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയായി 2017 ലാണ് പ്രധാനമന്ത്രി വയ വന്ദന യോജന ആരംഭിക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിത പെന്‍ഷന്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ നേടാന്‍ സാധിക്കും. ആവശ്യമായ പെൻഷൻ തുക മനസിലാക്കി ഇതിന് അനുസരിച്ച തുക ഒറ്റത്തവണയായി നിക്ഷേപിക്കണം. പദ്ധതിയുടെ കാലാവധിയായ 10 വര്‍ഷം മുഴുവനും പെന്‍ഷന്‍ നേടാം. 7.40 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.

3. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല ജീവനക്കാരെ പദ്ധതി ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം കൊണ്ട് ഭാവി കെട്ടിപ്പടുക്കുന്ന ഒരു പദ്ധതിയാണിത്. നിങ്ങളുടെ അതേ വിഹിതം നിങ്ങള്‍ക്കു വേണ്ടി തൊഴിലുടമയും ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 12% ആണ് ഇപിഎഫ് വിഹിതം. ഉപയോക്താവിന് 58 വയസാകുമ്പോള്‍ പദ്ധതി കാലാവധി പൂര്‍ത്തീകരിക്കും.
4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ദീർഘകാല നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. പ്രത്യേകിച്ച് ഭാവിയും വിരമിക്കലും സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ശമ്പളക്കാരായ വ്യക്തികൾക്ക്. നിലവിലെ 7.1% പലിശ നിരക്കിൽ, നിങ്ങൾ എല്ലാ വർഷവും പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷത്തിനുള്ളിൽ 40.68 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം പേരിലോ കുട്ടിയുടെ പേരിലോ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങൾക്ക് ഇത് ഓഫ്‌ലൈനായും ഓൺലൈനായും ചെയ്യാം.
5. ഏകീകൃത പെന്‍ഷന്‍ പദ്ധതി
നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആണെങ്കില്‍ ഈ പദ്ധതി ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച ഒരു പുതിയ പെന്‍ഷന്‍ പദ്ധതിയാണിത്. വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കാന്‍ ഈ പദ്ധതി ജീവനക്കാരെ സഹായിക്കും. ഇവിടെ വരമിക്കലിന് മുമ്പത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% ആകും പെന്‍ഷനായി ലഭിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
