സുരക്ഷിതമായ സാമ്പത്തിക നിക്ഷേപം എന്നാൽ ഭൂരിപക്ഷം ആളുകൾക്കും സ്ഥിര നിക്ഷേപമാണ്. ശരിയാണ്, ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. എന്നാൽ പണപ്പെരുപ്പത്തിന്‍റെ ഈ കാലത്ത് സ്ഥിര നിക്ഷേപത്തേക്കാൾ വരുമാനം നൽകുന്ന നിക്ഷേപങ്ങൾ വേറെയുണ്ട്. സ്ഥിര നിക്ഷേപം മാത്രമായിരിക്കരുത് ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നാണ് വിന്‍റ് വെൽത്ത് സിഇഒ അജിങ്ക്യ കുൽക്കർണി പറയുന്നത്. മണികൺട്രോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച വരുമാനവും മികച്ച വൈവിധ്യവൽക്കരണവും വാഗ്ദാനം ചെയ്യുന്ന അഞ്ച് നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം.
1. സർക്കാർ ബോണ്ടുകൾ
പലര്‍ക്കും സര്‍ക്കാര്‍ ബോണ്ടുകളെ പറ്റി വേണ്ടത്ര അറിവില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്. ഒരു സാമ്പത്തിക പ്രശ്‌നം, അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോള്‍ സര്‍ക്കാരുകള്‍ ബോണ്ടുകള്‍ ഇറക്കുന്നു. ഇവ സര്‍ക്കാരാണ് ഇറക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന സുരക്ഷ ഉറപ്പാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ (എഫ്ആർഎസ്ബി) നിലവിൽ 8.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം വഴി പങ്കെടുക്കാം.
2. കോർപ്പറേറ്റ് ബോണ്ടുകൾ
കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾക്കോ വികസനത്തിനോ വേണ്ടി പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് കോർപ്പറേറ്റ് ബോണ്ടുകൾ (Corporate Bonds). ഒരു നിശ്ചിത സമയപരിധിയിലേക്ക് കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് തുല്യമാണിത്. കമ്പനികൾ പുറപ്പെടുവിക്കുന്ന ഈ ബോണ്ടുകൾ എഫ്ഡികളേക്കാൾ ഉയർന്ന പലിശനിരക്ക് വാഗ്ധാനം ചെയ്യുന്നു. നിലവിൽ 9 ശതമാനം മുതൽ 11 ശതമാനം വരെയാണ് പലിശ. അതേസമയം കോർപ്പറേറ്റ് ബോണ്ടുകൾക്ക് ചെറിയ അപകട സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുന്നതാണ് ഉചിതം.

3. കോർപ്പറേറ്റ് എഫ്ഡികൾ
കോർപ്പറേറ്റ് എഫ്ഡി സ്കീമുകളിൽ നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കാൻ ആകും. ടേം നിക്ഷേപത്തിന് സമാനമായ പദ്ധതികൾ വിവിധ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് വർഷം വരെ കാലാവധിയിലാണ് മിക്ക സ്ഥിര നിക്ഷേപങ്ങളും. ഇവ ബാങ്ക് എഫ്ഡികളേക്കാൾ ഉയർന്ന പലിശ(8.5% വരെ) നൽകുന്നു, പക്ഷേ സർക്കാർ ഗ്യാരണ്ടി നൽകുന്നില്ല. ബജാജ് ഫിൻസെർവ് അല്ലെങ്കിൽ ശ്രീറാം ഫിനാൻസ് പോലുള്ള AAA- റേറ്റിംഗുള്ള NBFC കളിൽ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
4. ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡികൾ)
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഈ ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകൾക്ക് 1-3 വർഷത്തെ കാലാവധിയുണ്ട്. കൂടാതെ സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
5. സോവറിൻ ഗോൾഡ് ബോണ്ടുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഈ ബോണ്ടുകൾ സ്വർണ്ണത്തിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 2.5% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇഷ്യൂകൾ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. എക്സ്ചേഞ്ചുകളിൽ മാത്രമേ വാങ്ങാൻ കഴിയൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications