ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ എല്ലാം എളുപ്പമാണോ? പല ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുണ്ട്. അത്തരത്തിൽ പതിവായി ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഉപയോഗിക്കാവുന്ന കിടിലൻ ക്രെഡിറ്റ് കാർഡുകൾ നിലവിലുണ്ട്. ഷോപ്പിംഗ് ചെയ്യുമ്പോൾ അമിതമായ സാമ്പത്തിക നഷ്ടമില്ലാതെ പർച്ചേസ് നടത്താൻ ഇത്തരം ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ സഹായിക്കും.
എല്ലാ പ്രമുഖ ബാങ്കുകളും ലൈഫ്‌സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റിവാർഡ് പോയിൻ്റുകൾ, ക്യാഷ്ബാക്ക്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന ചില ജനപ്രിയ ലൈഫ്‌സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ ഇതാ;
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
പ്രൈം അംഗങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡായിരിക്കും ഇത്. കാരണം നിങ്ങളൊരു പ്രൈം അംഗമാണെങ്കിൽ ഈ കാർഡ് ഉപയോഗിച്ചാൽ ആമസോൺ പർച്ചേസുകൾക്ക് 5 ശതമാനം റിവാർഡ് പോയിന്റുകൾ നേടാം. എന്നാൽ പ്രൈം അംഗമല്ലാത്തവർക്കും ഈ കാർഡ് ഉപയോഗിക്കാം, പക്ഷേ പർച്ചേസുകൾക്ക് 3 ശതമാനം റിവാർഡ് പോയിന്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഫ്ലിപ്കാർട്ടിലൂടെ പതിവായി പർച്ചേസ് നടത്തുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ മിന്ത്രയിലൂടെ ത്രൈമാസ കണക്കിൽ 4,000 രൂപ പരിധിയിൽ ചിലവഴിച്ചാൽ നിങ്ങൾക്ക് 7.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നിവയിലൂടെ നടത്തുന്ന പർച്ചേസുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
എസ്‌ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
മികച്ച ക്യാഷ്ബാക്ക് ഉറപ്പാക്കുന്ന മറ്റൊരു ക്രെഡിറ്റ് കാർഡാണിത്. എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക ഫീസും 999 രൂപ പ്ലസ് നികുതിയാണ്. എന്നാൽ നിങ്ങൾ വർഷത്തിൽ 2 ലക്ഷം രൂപ ചിലവഴിച്ചാൽ ഈ ഫീസ് ഒഴിവാകും.
എല്ലാ ഓൺലൈൻ പർച്ചേസുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് ഈ ക്രെഡിറ്റ് കാർഡിലൂടെ നിങ്ങൾക്ക് ഉറപ്പാക്കാം. എന്നാൽ ഓഫ്‌ലൈൻ ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ഈ മാസം പർച്ചേസ് നടത്തിയാൽ നിങ്ങൾക്ക് ലഭിക്കേണ്ട ക്യാഷ്ബാക്ക് തൊട്ടടുത്ത മാസം തന്നെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കലി ക്രെഡിറ്റ് ചെയ്യപ്പെടും.
എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്സിയുടെ ഈ ക്രെഡിറ്റ് കാർഡിലൂടെ ആമസോൺ, ബുക്ക്മൈഷോ, കൾട്ട്ഫിറ്റ്, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണിലിവ്, സ്വിഗ്ഗി, ഉബർ, സൊമാറ്റോ എന്നിവയിൽ പർച്ചേസ് നടത്തിയാൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എന്നാൽ മറ്റ് പർച്ചേസ് നടത്തുമ്പോൾ 1 ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുന്നത്.
ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് എല്ലാ ഇടപാടുകൾക്കും ക്യാഷ്ബാക്ക് നൽകുന്നു. (വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ്) മുതലായ ബിൽ പേയ്‌മെന്റുകൾ, ഗൂഗിൾ പേയിലെ ഡിടിഎച്ച്, മൊബൈൽ റീചാർജുകൾ എന്നിവക്കെല്ലാം 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മാത്രമല്ല സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവയിൽ 4 ശതമാനം ക്യാഷ്ബാക്കും മറ്റെല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ഈ കാർഡിലൂടെ ഉറപ്പാക്കാം.
ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ മികച്ചതാവുന്നു. ഓരോ പർച്ചേസിനും ക്യാഷ്ബാക്ക് ലഭിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റ് കീറില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
