3 വര്‍ഷത്തില്‍ റിട്ടേൺസ് 20 ശതമാനത്തില്‍കം; അറിയാം നിരക്ക് കുറഞ്ഞ 5 സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകൾ
പൊതുവേ നിക്ഷേപകരില്‍ കൂടുതല്‍ പേരും അധികം തിരിച്ചറിയാത്ത ഒന്നാണ് എക്‌സ്‌പെന്‍സ് റേഷ്യോയുടെ പ്രാധാന്യം. കടലാസില്‍ അത് വെറും ചെറിയൊരു അക്കം മാത്രമായി തോന്നുമെങ്കിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍, പ്രത്യേകിച്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ അത് വലിയൊരു ഘടകം തന്നെയാണ്.
2025ല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ അത്ര നേട്ടമുണ്ടാക്കിയ കാലയളവായിരുന്നില്ല. ഇക്വിറ്റി സെഗ്മെന്റുകളില്‍ ക്യാറ്റഗറി റിട്ടേണ്‍സ് വളരെ ദുര്‍ബലമായിരുന്നു. ഹ്രസ്വകാലയളവില്‍ പല സ്‌കീമുകളിലും ഫ്‌ലാറ്റ് അല്ലെങ്കില്‍ നെഗറ്റീവ് റിട്ടേണ്‍സാണ് ഉണ്ടായിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ദീര്‍ഘകാല പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന ലോ കോസ്റ്റ് ഫണ്ടുകള്‍ മാര്‍ക്കറ്റ് സാധാരണ നിലയിലേക്ക് തിരികെയെത്തും വരെ നിക്ഷേപകരെ അവരുടെ നേട്ടങ്ങള്‍ നിലനിര്‍ത്തുവാന്‍ സഹായിച്ചു.

എക്‌സ്‌പെന്‍സ് റേഷ്യോ പ്രാഥമികമായി കണക്കിലെടുത്തുകൊണ്ട്, ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടായ 3 വര്‍ഷത്തിന് മുകളിലെ കാലയളവില്‍ 20 ശതമാനത്തിന് മുകളില്‍ സിഎജിആര്‍ ഉറപ്പുനല്‍കിയ നിരക്ക് കുറഞ്ഞ 5 സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
* ഇന്‍വെസ്‌കോ ഇന്‍ഡ്യ സ്‌മോള്‍ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ - 0.40% എക്‌സ്‌പെന്‍സ് റേഷ്യോ
* എഡല്‍വിസ് സ്‌മോള്‍ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ - 0.42% എക്‌സ്‌പെന്‍സ് റേഷ്യോ
* ഐടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ - 0.42% എക്‌സ്‌പെന്‍സ് റേഷ്യോ
* മഹീന്ദ്ര മനുലൈഫ് സ്‌മോള്‍ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ - 0.42% എക്‌സ്‌പെന്‍സ് റേഷ്യോ
* ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ - 0.47% എക്‌സ്‌പെന്‍സ് റേഷ്യോ
(അവലംബം: വാല്യു റിസേര്‍ച്ച്)
ഈ എക്‌സ്‌പെന്‍സ് റേഷ്യോകളെല്ലാം സ്‌മോള്‍ ക്യാപ് കാറ്റഗറി ശരാശരിയേക്കാള്‍ വളരെ താഴെയാണ്. അതിനാല്‍ തന്നെ റിട്ടേണ്‍സ് പ്രവചനാതീതമായ സാഹചര്യങ്ങളില്‍പ്പോലും ദീര്‍ഘകാലയളവിലേക്ക് ഇത് ഗുണകരമാകുന്നു.
സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ എക്‌സ്‌പെന്‍സ് റേഷ്യോയുടെ പ്രാധാന്യം?
ലാര്‍ജ് ക്യാപ് അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍, അടിക്കടിയുള്ള പോര്‍ട്ടോഫോളിയോ മാറ്റങ്ങള്‍, പ്രവചനാതീതത എന്നിവയൊക്കെ നിറഞ്ഞതാണ് സ്‌മോള്‍ ക്യാപ് ഇന്‍വെസ്റ്റിംഗ്. റിട്ടേണ്‍സ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഉയര്‍ന്ന എക്‌സ്‌പെന്‍സ് റേഷ്യോ നേരിയ ലാഭ സാധ്യതയെപ്പോലും പ്രതീകൂലമായി ബാധിക്കും. അതേ സമയം ലോ കോസ്റ്റ് ഫണ്ടുകള്‍ വിപണി തിരിച്ചുവരുന്ന സമയത്ത് നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കും.
10 - 15 വര്‍ഷക്കാലയളവിലെ നിക്ഷേപങ്ങളില്‍ എക്‌സ്‌പെന്‍സ് റേഷ്യോവിലെ 0.30 - 0.40 ശതമാനം പോയിന്റുകളുടെ വ്യത്യാസം പോലും അഡീഷണല്‍ വെല്‍ത്തില്‍ ലക്ഷങ്ങളുടെ മാറ്റമുണ്ടാക്കും.
ഇന്‍വെസ്‌കോ ഇന്‍ഡ്യ സ്‌മോള്‍ ക്യാപ് ഫണ്ട് -ഡയറക്ട് പ്ലാനില്‍ 3 വര്‍ഷത്തെ ലംപ്‌സം സിഎജിആര്‍ 24.13 ശതമാനമാണ്. 3 വര്‍ഷത്തെ എസ്‌ഐപി സിഎജിആര്‍ 13.43 ശതമാനവും. എഡല്‍വിസ് സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 3 വര്‍ഷ ലംപ്‌സം സിഎജിആര്‍ 20.69 ശതമാനവും 3 വര്‍ഷത്തെ എസ്‌ഐപി സിഎജിആര്‍ 10.39 ശതമാനവുമാണ്. ഐടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 3 വര്‍ഷത്തെ ലംപ്‌സം സിഎജിആര്‍ 25.57 ശതമാനവും 3 വര്‍ഷത്തെ എസ്‌ഐപി സിഎജിആര്‍ 12.15 ശതമാനവും. മഹീന്ദ്ര മനുലൈഫ് സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 3 വര്‍ഷത്തെ ലംപ്‌സം സിഎജിആര്‍ 24.79 ശതമാനവും 3 വര്‍ഷത്തെ എസ്‌ഐപി സിഎജിആര്‍ 10.91 ശതമാനവും. ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 3 വര്‍ഷത്തെ ലംപ്‌സം സിഎജിആര്‍ 30.19 ശതമാനവും 3 വര്‍ഷത്തെ എസ്‌ഐപി സിഎജിആര്‍ 17.77 ശതമാനവുമാണ്.
ഹ്രസ്വകാല അസ്ഥിരകളെ മറികടക്കാന്‍ ദീര്‍ഘകാല നിക്ഷേപ രീതി സഹായകമാണെന്ന് ഈ ഡാറ്റ വ്യക്തമാക്കുന്നു. ഈ ഫണ്ടുകളുടെയെല്ലാം ഒരു വര്‍ഷ റിട്ടേണ്‍സ് നിലവില്‍ 4 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലാണ്. എന്നാല്‍ 3 വര്‍ഷ സിഎജിആര്‍ അഞ്ച് സ്‌കീമുകളിലും 20 ശതമാനത്തിന് മുകളിലുണ്ട്.
ഇന്‍വെസ്‌കോ ഇന്‍ഡ്യ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നിവയക്ക് വാല്യു റിസേര്‍ച്ചിന്‌റെ 5 സ്റ്റാര്‍ റേറ്റിംഗും, എഡല്‍വിസ് സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, ഐടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, മഹീന്ദ്ര മനുലൈഫ് സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നിവയക്ക് 4 സ്റ്റാര്‍ റേറ്റിംഗുമാണുള്ളത്. സ്ഥിരത, റിസ്‌ക് അഡ്ജസ്റ്റഡ് റിട്ടേണ്‍സ്, പോര്‍ട്ട്‌ഫോളിയോ ഡിസിപ്ലിന്‍ തുടങ്ങിയ ഘടകങ്ങളാണ് മികച്ച റേറ്റിംഗിലൂടെ വ്യക്തമാവുക. അതിനാല്‍ തന്നെ സ്‌മോള്‍ ക്യാപുകളില്‍ റേറ്റിംഗ് പരിഗണിക്കേണ്ടത് പ്രധാനമാണ്.


Click it and Unblock the Notifications


