കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് തടസം സൃഷ്ടിച്ചേക്കാം. ഒരു ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ് യോഗ്യത പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്. 600-ൽ താഴെയുള്ള ക്രെഡിറ്റ് സ്കോർ മോശം ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കപ്പെടുന്നു. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്.
കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം. ഈ അവസരത്തിൽ കുറഞ്ഞ പലിശയുള്ള ക്രെഡിറ്റ് കാർഡുകൾ പരിഗണിക്കാവുന്നതാണ്. കുറഞ്ഞ പലിശയുള്ള ക്രെഡിറ്റ് കാർഡുകൾ കുറഞ്ഞ റിവാർഡുകൾ വാഗ്‌ദാനം ചെയ്താലും, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ അവ നിങ്ങളെ സഹായിക്കും. കുറഞ്ഞ പലിശയുള്ള ക്രെഡിറ്റ് കാർഡുകൾക്ക് സാധാരണയായി മിക്ക കാർഡുകളേക്കാളും പലിശനിരക്ക് കുറവാണ്. ഇത് എളുപ്പത്തിൽ കടബാധ്യത കൈകാര്യം പണം ലാഭിക്കാനും നിങ്ങളെ സഹായിക്കുന്നു.

എസ്ബിഐ ഉന്നതി ക്രെഡിറ്റ് കാർഡ്
ഇതൊരു സീറോ ഫീസ് കാർഡാണ്. അതായത് അപേക്ഷകൻ ഈ കാർഡ് എടുക്കുമ്പോൾ ജോയിനിങ് ഫീസൊന്നും നൽകേണ്ടതില്ല. കാർഡ് ഉപയോഗിക്കുന്ന ആദ്യ 4 വർഷത്തേക്ക് വാർഷിക ഫീസും അടയ്ക്കേണ്ട. അഞ്ചാം വർഷം മുതൽ 499 രൂപ റിന്യൂവൽ ഫീസ് ഇനത്തിൽ നൽകണം. പ്രതിമാസം 2.50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 30 ശതമാനമാണ് പലിശ നിരക്ക്. ഈ ക്രെഡിറ്റ് കാർഡ് കോൺടാക്ട്‌ലെസ് ഇടപാടുകൾ വാഗ്‌ദാനം ചെയ്യുന്നു. ഈ ക്രെഡിറ്റ് കാർഡിൽ പങ്കാളികൾക്കോ സഹോദരങ്ങൾക്കോ കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഒരു ആഡ്-ഓൺ സൗകര്യം ലഭ്യമാണ്. മൊത്തം ചെലവുകൾ ഇഎംഐകളാക്കി മാറ്റാൻ സാധിക്കും. എസ്‌ബിഐയിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്തിയവർക്കാണ് ഉന്നതി കാർഡ് ലഭിക്കുക.
ആക്സിസ് ബാങ്ക് ഇൻസ്റ്റാ ഈസി ക്രെഡിറ്റ് കാർഡ്
ആക്സിസ് ബാങ്കിൽ സ്ഥിര നിക്ഷേപമുള്ള ഉപഭോക്താക്കൾക്കായി നൽകുന്ന കാർഡാണിത്. ഈ കാർഡിന് അപേക്ഷിക്കുന്നവർ വാർഷിക ഫീസോ ജോയിനിങ് ഫീസോ നൽകേണ്ടതില്ല. പ്രതിമാസം 2.50% അല്ലെങ്കിൽ പ്രതിവർഷം 34.49% ആണ് പലിശ നിരക്ക്. കാർഡ് ഇഷ്യു ചെയ്ത ആദ്യ ദിവസം മുതൽ ക്രെഡിറ്റ് പരിധിയുടെ 100 ശതമാനം വരെ പണം പിൻവലിക്കാനാകും. നിക്ഷേപത്തിന്റെ പ്രിൻസിപ്പൽ തുകയുടെ പരമാവധി 80 ശതമാനം വരെ ഈ കാർഡിൽ ക്രെഡിറ്റ് പരിധി ലഭിക്കും. എല്ലാ ഇന്ധന ചെലവുകൾക്കും 1% ഇന്ധന സർചാർജ് നേടാം.
എസ്ബിഐ അഡ്വാന്റേജ് പ്ലസ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ വാർഷിക ഫീസായി 500 രൂപ നൽകണം. റിന്യൂവൽ ഫീസും 500 രൂപയാണ്. പ്രതിമാസം 2.25% അല്ലെങ്കിൽ പ്രതിവർഷം 27% ആണ് പലിശ നിരക്ക്. ഫ്ലെക്സിപേ ഫീച്ചർ ഉപയോഗിച്ച് 2,500 രൂപയിൽ കൂടുതലുള്ള ചെലവുകൾ ഇഎംഐകളാക്കി മാറ്റാവുന്നതാണ്. അഡ്വാന്റേജ് പ്ലസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ കാർഡ് അനുവദിക്കുന്നുണ്ട്. സ്ഥിര നിക്ഷേപ തുകയുടെ 85% വരെ ക്രെഡിറ്റ് പരിധി അനുവദനീയമാണ്.
എച്ച്ഡിഎഫ്സി മണി-ബാക്ക് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് 500 രൂപയും ജോയിനിങ് ഫീസ് 500 രൂപയുമാണ്. പ്രതിമാസം 3.49 ശതമാനമാണ് പലിശ നിരക്ക്. SmartEMI ഫീച്ചറുകൾ വഴി നിങ്ങളുടെ ചെലവുകൾ ഇഎംഐ ആക്കി മാറ്റാനുള്ള ഓപ്ഷൻ ഈ കാർഡ് നൽകുന്നു. 150 രൂപയുടെ ഓരോ ചെലവിനും 2 റിവാർഡ് പോയിന്റുകൾ ലഭിക്കും. പേയ്‌മെന്റുകൾ കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ 750 രൂപ വരെ ലേറ്റ് പേയ്‌മെന്റ് ഫീസ് ഈടാക്കും.
ഐഡിഎഫ്സി ഫസ്റ്റ് വോവ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസും ജോയിനിങ് ഫീസും ഇല്ല. പ്രതിമാസം 0.75% മുതൽ 3.65% വരെ അല്ലെങ്കിൽ പ്രതിവർഷം 9% മുതൽ 43.8% വരെയാണ് പലിശ നിരക്ക്. ഈ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് വരുമാന തെളിവുകളൊന്നും ആവശ്യമില്ല. റിവാർഡ് പോയിന്റുകൾക്ക് കാലഹരണ തീയതി ഇല്ല. ഈ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ നിങ്ങൾക്ക് ക്രെഡിറ്റ് ചരിത്രം ആവശ്യമില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
