ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ഓരോ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ക്രെഡിറ്റ് കാർഡുകൾ പൊതുവേ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ ഒഴിവാക്കാനും ഇടപാടുകൾ ശരിയായ രീതിയിൽ നടത്താനും സഹായിക്കുന്നു. ചിലർ ഓൺലൈൻ പർച്ചേസുകൾക്ക് മാത്രമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. ചിലർ വിവിധ ആനുകൂല്യങ്ങളിൽ ആകർഷിക്കപ്പെട്ട് ക്രെഡിറ്റ് കാർഡ് വാങ്ങും.
ക്യാഷ്ബാക്ക് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളാണോ നിങ്ങളുടെ പോക്കറ്റിലുള്ളത്?. നിങ്ങൾ ചെലവഴിക്കുന്നതിന് അനുസരിച്ച് ക്യാഷ്ബാക്ക് ലഭിച്ചാൽ പോക്കറ്റ് കാലിയാവില്ല എന്നതാണ് ഇതിൻ്റെ നേട്ടം. ഇതൊരു മികച്ച ഓഫറാണ്. ക്യാഷ്ബാക്ക് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച അഞ്ച് ക്രെഡിറ്റ് കാർഡുകൾ ഇവയാണ്. ഓരോ കാർഡും അവയുടെ ആനുകൂല്യങ്ങളും അറിയാം....
1. ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ് :
വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ്, തുടങ്ങിയ ബിൽ പേയ്‌മെന്റുകൾ, DTH, മൊബൈൽ റീചാർജുകളിലും 5 ശതമാനം ക്യാഷ്ബാക്ക് ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവ ഉപയോഗിച്ചാൽ നാല് ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ് 499 രൂപയാണ്. വാർഷിക ഫീസും 499 രൂപയാണ്.

2. എച്ച്.എസ്.ബി.സി ലൈവ്+ ക്രെഡിറ്റ് കാർഡ് :
ഡൈനിംഗ്, ഫുഡ് ഡെലിവറി, പലചരക്ക് സാധനങ്ങൾ എന്നീ ചിലവുകൾക്ക് പ്രതിമാസം 1,000 രൂപ വരെ 10 ശതമാനം അതായത് ക്യാഷ്ബാക്ക് നേടാൻ കഴിയും. മറ്റ് ചിലവുകളിലൂടെ നിങ്ങൾക്ക് 1.5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 999 രൂപയാണ്. വാർഷിക ഫീസും 999 രൂപയാണ്.
3. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ക്ലിയർട്രിപ്പ് ഉപയോഗിക്കുന്നവർക്ക് 4 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നു. മറ്റ് വിഭാഗങ്ങളിൽ പരിധിയില്ലാത്ത 1 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും. ക്യാഷ്ബാക്ക് നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. ജോയിനിംഗ് ഫീസ് 500 രൂപയാണ് ഈടാക്കുന്നത്.
4. എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്:
ആമസോൺ, ബുക്ക്‌മൈഷോ, കൾട്ട്ഫിറ്റ്, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണിലൈവ്, സ്വിഗ്ഗി, ടാറ്റാക്ലിക്ക്, ഉബർ, സൊമാറ്റോ എന്നീ പ്ലാറ്റ്ഫോമുകൾ ഈ കാർഡിലൂടെ ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ്ബാക്ക് ഉറപ്പാക്കാം. മറ്റ് എല്ലാ ചെലവുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 1000 രൂപയാണ്. വാർഷികമായി പുതുക്കുമ്പോഴും 1000 രൂപ നൽകേണ്ടി വരും.
5. എസ്‌ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് :
ഈ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ചെലവുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ഓഫ്‌ലൈൻ ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്കും ഉറപ്പാക്കാം. കാർഡിലൂടെ ലഭിക്കുന്ന ക്യാഷ്ബാക്ക് എസ്‌ബിഐ കാർഡ് അക്കൗണ്ടിലേക്ക് ഓട്ടോ-ക്രെഡിറ്റ് ചെയ്യപ്പെടും. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 999 രൂപയാണ്. മാത്രമല്ല വാർഷിക പുതുക്കൽ ഫീസും 999 രൂപയാണ്. 2 ലക്ഷം വരെ വാർഷിക ചിലവുകൾ നടത്തിയാൽ വാർഷിക ഫീസ് അടക്കേണ്ടി വരില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications