രാജ്യത്ത് നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ട്. എന്നാൽ ഓരോ ഓപ്ഷനും ഓരോ നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സ്ത്രീകൾക്ക് മാത്രമായി നിക്ഷേപിക്കാവുന്ന സ്കീമുകളും ശ്രദ്ധേയമായിട്ടുണ്ട്. പൊതുവേ ദുർബലരാണ് സ്ത്രീകൾ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ സാമ്പത്തികമായി ശക്തിയാർജ്ജിക്കാൻ സ്ത്രീകളെ സഹായിക്കുന്ന നിരവധി സ്കീമുകളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമുകൾ പലപ്പോഴും സ്ത്രീ നിക്ഷേപകർക്ക് പ്രാധാന്യം കൊടുക്കുന്നു.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെല്ലാം ജനകീയമാണ്. മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും ഈ പദ്ധതികൾ ഒട്ടും പിന്നിലല്ല. സ്ത്രീ നിക്ഷേപകർക്ക് വേണ്ടി മികച്ച 5 സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. സുകന്യ സമൃദ്ധി സേവിംഗ് സ്കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, മഹിളാ സമ്മാന് ബചത് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം എന്നിവയാണ് ഈ സ്കീമുകൾ. ഓരോന്നും വിശദമായി അറിയാം.
1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് മാതാപിതാക്കൾ ഈ സ്കീമിൽ നിക്ഷേപം നടത്തുന്നു. പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളായിരിക്കും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. സുകന്യ സമൃദ്ധി സേവിംഗ് സ്കീമിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 8.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് തുറന്ന് പരമാവധി 15 വർഷം വരെ അക്കൗണ്ട് പ്രവർത്തിപ്പിക്കാം.
ഇവിടെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശത്തുക ഓരോ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിലും ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. നികുതി ഇളവും ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
സ്ത്രീകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതുമായ സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിങ്ങൾക്ക് ഇവിടെ പലിശയിനത്തിൽ 7.4% പലിശ വാഗ്ദാനം ചെയ്യുന്നു. സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് ആഗ്രഹിക്കുന്നവർക്ക് ഈ സ്കീമിൽ ധൈര്യമായി നിക്ഷേപിക്കാം.
3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കേറ്റ്
വനിതാ നിക്ഷേപകർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്. ഈ സ്കീമിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും നിക്ഷേപിക്കാം. ഇവിടെ രണ്ട് ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാൻ സാധിക്കുള്ളൂ. പക്ഷേ പ്രതിവർഷം 7.5% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപത്തിൻ്റെ 40% പിൻവലിക്കാം. 2 വർഷത്തേക്കാണ് ഈ സ്മിൽ നിക്ഷേപിക്കുന്നത്.
4. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
എല്ലാ നിക്ഷേപകർക്കും അനുയോജ്യമായ സുരക്ഷിത നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ്. 5 വർഷത്തെ കാലാവധിയിലാണ് നിക്ഷേപിക്കുന്നത്. ഇവിടെ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. നിലവിൽ 7.7% പലിശയാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്.
5. പോസ്റ്റ് ഓഫീസ് പി.പി.എഫ് സ്കീം
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് ( പി.പി.എഫ് ) ഒരു മികച്ച ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഇവിടെ പ്രതിവർഷം പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. പി.പി.എഫ് സ്കീമിലൂടെ 7.1% വാർഷിക പലിശ ലഭിക്കും. സ്ത്രീകൾക്ക് ഉറപ്പുള്ള വരുമാനവും ഇതിലൂടെ സൃഷ്ടിക്കാം.


Click it and Unblock the Notifications