ചരിത്രാതീത കാലം മുതൽക്കേ കുടുംബങ്ങൾ പുരുഷ കേന്ദ്രീകൃതമായത് കൊണ്ട് തന്നെ പല കാര്യങ്ങളിലും സ്ത്രീകളുടെ പേരുകൾ ഉൾപ്പെടുത്തുകയോ, ഉയർന്ന് കേൾക്കുകയോ ഉണ്ടായിരുന്നില്ല. ഇൻഷുറൻസുകൾ എടുക്കുമ്പോൾ പോലും ഒരിക്കലും അത് സ്ത്രീകളുടെ പേരിൽ എടുക്കാൻ കുടുംബങ്ങൾ മുതിർന്നില്ല. ഇതു മൂലം ലൈഫ് ഇൻഷുറൻസിനെ പുരുഷൻമാരുടെ ആവശ്യങ്ങൾ എന്ന രീതിയിലാണ് എപ്പോഴും കണക്കാക്കിയിരുന്നത്.
എന്നാൽ കുടുംബം എന്ന വ്യവസ്ഥിതിയിൽ തുല്യ പങ്ക് സ്ത്രീകൾക്കും ഉണ്ട് എന്ന പുതിയ സമൂഹങ്ങളുടെ തിരിച്ചറിവിൽ പഴയകാല സാഹചര്യങ്ങൾ എല്ലാം മാറുകയും, പുതിയ സാധ്യതകൾ ഉടലെടുക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ സാമ്പത്തിക സംഭാവനകൾ മാത്രമല്ല, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, കുട്ടികളുടെ പരിപാലനം എന്നിവയിൽ അവർക്കും അതുല്യമായ പങ്കുണ്ട് എന്ന തിരിച്ചറിവ് ഇപ്പോൾ സ്ത്രീകൾക്കും ഇൻഷുറൻസുകൾ വേണം എന്ന നിലയിലേക്ക് പൊതുസമൂഹത്തെ വളർത്തിയിരിക്കുന്നു.
പണ്ടൊക്കെ ആണുങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന കുടുംബങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ അത് സ്ത്രീ കേന്ദ്രീകൃതം കൂടിയായി മാറിയിട്ടുണ്ട്. അതിനാൽ തന്നെ അവരുടെ ആശ്രിതർക്ക് ഭാവിയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്.
2025ൽ സ്ത്രീകളുടെ ജീവിതത്തിൽ ലൈഫ് ഇൻഷുറൻസ് പ്രധാനപ്പെട്ട ഘടകമാണ് എന്ന് തെളിയിക്കുന്ന 5 കാരണങ്ങൾ:
1. ആശ്രിതർക്കായി ഒരു സുരക്ഷാ സമ്പാദ്യം ഒരുക്കാൻ കഴിയും
സ്ത്രീകൾക്ക് ടേം ലൈഫ് ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമാണ്. "ടേം ഇൻഷുറൻസിന്റെ മുഖ്യലക്ഷ്യം സ്ത്രീകൾ പ്രതീക്ഷിക്കാതെ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സംരക്ഷണം നൽകുകയാണ്. സ്ത്രീകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ വലിയൊരു സംരക്ഷിത തുക ലഭ്യമാണ്. ദൗർഭാഗ്യവശാൽ എന്തെങ്കിലും സംഭവിച്ചാൽ, അവരുടെ അഭാവത്തിൽ പോലും അവർ സ്വപ്നം കണ്ട ജീവിതം ആശ്രിതർക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും" എന്ന് പോളിസിബസാറിന്റെ ഇൻവെസ്റ്റ്മെന്റ്സ് ഹെഡ് സമീപ് സിംഗ് വ്യക്തമാക്കുന്നു.

2. സാമ്പത്തിക സ്വാതന്ത്ര്യം നേടാനായി
ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ ജീവപര്യന്തം സംരക്ഷണം നൽകുന്നവ മാത്രമല്ല, നിക്ഷേപ സാധ്യതകളും നൽകുന്നു. ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ എന്നിവ മുഖേന സ്ത്രീകൾക്ക് ഭാവിയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയും.
3. വ്യക്തിഗത ലക്ഷ്യങ്ങൾ കൈവരിക്കാനായി
വീടെടുക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വ്യക്തിഗത ലക്ഷ്യങ്ങൾ കൈവരിക്കാൻ ലൈഫ് ഇൻഷുറൻസ് ഉപകരിക്കും. ചൈൽഡ് സേവിംഗ്‌സ് പ്ലാൻ പോലുള്ള നിക്ഷേപ പ്ലാനുകൾ കുട്ടികളുടെ ഭാവി ഉറപ്പാക്കുന്നതിനൊപ്പം ജീവിത ഇൻഷുറൻസിന്റെ സുരക്ഷയും നൽകുന്നു.
4. വയോജനകാല പദ്ധതികൾക്കായി
കുടുംബ ഘടനകൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ റിട്ടയർമെന്റ് പ്ലാനിംഗ് അത്യന്താപേക്ഷിതമാണ്. യു എൽ ഐ പി പെൻഷൻ പ്ലാനുകൾ മുഖേന റിട്ടയർമെന്റിന് ശേഷം നികുതിയില്ലാതെ 60% വരെ തുക പിന്‍വലിക്കാൻ കഴിയും.
5. ആരോഗ്യ അടിയന്തിരാവസ്ഥകൾക്കായി
ടേം ഇൻഷുറൻസ് പ്ലാനുകളിൽ ക്രിട്ടിക്കൽ ഇല്ല്നസ് ബെനഫിറ്റ് റൈഡർ പോലുള്ള അധിക നേട്ടങ്ങൾ ലഭ്യമാണ്. ഇതുവഴി നിർദ്ദിഷ്ട ഗുരുതര രോഗം നിർണയിക്കപ്പെടുമ്പോൾ ഒരു തുക ലഭിക്കുന്നു. ഈ പരിരക്ഷയോടുകൂടി പ്രധാന ലൈഫ് കവർ തുടരുന്നു, എന്നാൽ പ്രീമിയം കുറവായിരിക്കും.
സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനമാണ് ഇൻഷുറൻസ്
ജീവിതത്തിൽ ഏതു ഘട്ടത്തിലും, ഏതു തൊഴിൽമേഖലയിലായാലും സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും അടിസ്ഥാനപരമായ സാമ്പത്തിക ആസൂത്രണമാണ്.
2025ൽ, സ്ത്രീകൾക്ക് ലൈഫ് ഇൻഷുറൻസ് എടുക്കുക നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കാനും ആശ്രിതർക്കായി അവകാശം ഉറപ്പാക്കാനും ഒരു നിർണ്ണായക ഘടകമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications