സമ്പാദിക്കുന്ന കാലത്തെ കരുതലും ശേഖരവും ആരോഗ്യം ദുർബലമായി തുടങ്ങുമ്പോൾ മുതൽ വലിയ ആശ്രയമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. എത്രയൊക്കെ ജീവിതം ആഘോഷമാക്കണം എന്ന് പറയുമ്പോഴും നാളെയെക്കുറിച്ച് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അതുകൊണ്ട് തന്നെ വിശ്രമക്കാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു നിക്ഷേപം വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെ മുതിർന്ന പൗരന്മാർക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള ജീവിതം സാമ്പത്തിക ആശങ്കകളില്ലാതെ ആസ്വദിക്കാനാകും.

രാജ്യത്ത് മുതിർന്ന പൗരന്മാർക്കായി മാത്രം രൂപകൽപ്പന ചെയ്ത നിരവധി നിക്ഷേപ പദ്ധതികളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഉയർന്ന പലിശ മുതൽ മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പദ്ധതികളുണ്ട്. മികച്ച വരുമാനവും സുരക്ഷിതമായ സാമ്പത്തിക ഭാവിയും വാഗ്ദാനം ചെയ്യുന്ന മുതിർന്ന പൗരന്മാർക്കുള്ള മികച്ച 5 സേവിംഗ്സ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാം;
1. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്ലിഎസ്എസ്)
അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കായി കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന അപകട രഹിത സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അഥവ എസ്സിഎസ്എസ്. അഞ്ച് വർഷത്തെ കാലവധിയുള്ള പദ്ധതി മൂന്ന് വർഷം വരെ നീട്ടാനും സാധിക്കുന്നവയാണ്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ ഒന്നുകൂടിയാണ് ഇത്. 2023 - 24 കേന്ദ്ര ബജറ്റിൽ പദ്ധതിയിലെ നിക്ഷേപ പരിധി 15 ലക്ഷത്തിൽ നിന്നും 30 ലക്ഷമായി ഉയർത്തിയിരുന്നു.
2. പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (പിഒഎംഐഎസ്)
അപകട സാധ്യത ഇല്ലാത്ത നിക്ഷേപ അവസരങ്ങൾ തേടുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. ഈ പഞ്ചവത്സര നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെന്റ് ഫണ്ടുകൾ നിക്ഷേപിക്കുന്നതിനും എല്ലാ മാസവും ഒരു നിശ്ചിത പലിശ ലഭിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്.
3. പ്രധാൻ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ)
60 വയസും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന പിഎംവിവിവൈ, പെൻഷൻ വരുമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഏറ്റവും കുറവ് അപകട സാധ്യതയും കൽപിക്കപ്പെടുന്നു. പത്ത് വർഷത്തെ നിക്ഷേപത്തിന് പ്രതിവർഷം എട്ട് ശതമാനം ഉറപ്പായ പലിശ പദ്ധതിയിലൂടെ ലഭിക്കുന്നു.
4. സ്ഥിര നിക്ഷേപം
മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ജനപ്രിയമായ സമ്പാദ്യ ഓപ്ഷനുകളിലൊന്നാണ് ബാങ്ക് എഫ്ഡികൾ. ഇത് മുതിർന്നവർക്ക് അവരുടെ ഡെപ്പോസിറ്റിന്റെ കാലാവധി തിരഞ്ഞെടുക്കുന്നതിനുള്ള വഴക്കം മാത്രമല്ല, അവർക്ക് സ്ഥിരമായ പലിശ നിരക്ക് ഉറപ്പുനൽകുകയും ചെയ്യുന്നു, ഇത് സാധാരണ സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ കൂടുതലാണ്.
5. മ്യൂച്വൽ ഫണ്ട്
നിക്ഷേപത്തിൽ റിസ്ക്കെടുക്കാൻ തയാറാകുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ ഒരു മികച്ച നിക്ഷേപ സാധ്യതയാണ്. വിപണി അപകടസാധ്യതകൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, പരമ്പരാഗത സേവിംഗ്സ് സ്കീമുകളെ അപേക്ഷിച്ച് കൂടുതൽ നേട്ടമുണ്ടാക്കാൻ ഇതുവഴി സാധിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications